Image

പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ; സൗഹൃദപ്പൂക്കള്‍ ഇതള്‍ വിടര്‍ത്തി

Published on 30 September, 2014
പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ; സൗഹൃദപ്പൂക്കള്‍ ഇതള്‍ വിടര്‍ത്തി
ന്യൂയോര്‍ക്ക്‌: ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ പുരസ്‌കാര പദ്‌ധതി സഹൃദയരുടെയും സു മനസുകളുടെയും പിന്തുണയാല്‍ വിജയാഘോഷത്തിന്‌ ഒരുങ്ങുകയാണ്‌. മാധ്യമശ്രീയുടെ മൂല്യവും സുഹൃത്തുക്കളുടെ സംഭാവനയും തുലാസിലിട്ടാല്‍ ഒരു തട്ടും താഴാത്ത ഇഴയടുപ്പം.

പ്രവാസനാട്ടിലെ ബിസിനസ്‌ സമൂഹത്തിനാണ്‌ ഈ വിജയാഘോഷ കുതിപ്പിന്‌ ഒപ്പിടാ നുളളത്‌. ഇന്ത്യ പ്രസ്‌ക്ലബ്ബിന്‌ എന്നും തുണയായി നിന്നവരാണിവര്‍. കേരളത്തിലെ മികച്ച പത്രപ്രവര്‍ത്തകന്‌ നല്‍കുന്ന ഏറ്റവും മൂല്യമുളള ഈ അവാര്‍ഡിന്‌ സ്‌പൊണ്‍സര്‍മാരാകാ ന്‍ മറ്റൊന്നും ആലോചിക്കാതെ ഇക്കുറിയും ആദ്യം മുന്നോട്ടു വന്നതും ഈ സമൂഹം ത ന്നെ. പലരും സ്‌പൊണ്‍സര്‍ഷിപ്പ്‌ ഇങ്ങോട്ടു വാഗ്‌ദാനം ചെയ്‌തവര്‍; മറ്റുളളവര്‍ ഒറ്റ ഫോ ണ്‍ വിളിയില്‍ സമ്മതമറിയിച്ചവര്‍; അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്റെ പുരോഗ തിക്ക്‌ ഇവര്‍ ഒരിക്കല്‍ കൂടി മറക്കാനാവാത്ത പിന്നാമ്പുറ സാക്ഷികളാവുന്നു.

കഥയും കാര്യവും തുടങ്ങുന്നത്‌ അരിസോണയില്‍ നിന്നാണ്‌. കൗമാരക്കാരെ പുതുലോ കത്തേക്കു നയിക്കുന്ന സണ്‍ഷൈന്‍ റസിഡന്‍ഷ്യല്‍ ഹേം ഉടമ സൈമണ്‍ കോട്ടൂര്‍ ആദ്യ സ്‌പൊണ്‍സറായി മുന്നോട്ടു വന്നു. തുടര്‍ന്നങ്ങോട്ട്‌ വാഗ്‌ദാനങ്ങളുടെ കുത്തൊഴുക്കായി രുന്നു. മലയാളികള്‍ കടന്നു ചെന്നിട്ടില്ലാത്ത പച്ചക്കറി വിപണിയില്‍ വിത്തിറക്കി മുപ്പതുവ ര്‍ഷങ്ങളിലൂടെ നേട്ടങ്ങളുടെ നൂറുമേനി വിളയിച്ച സെബാസ്‌റ്റിയന്‍ കുഴികണ്ടത്തില്‍ (തമ്പി); സുഗന്‌ധോത്‌പ്പന്ന കയറ്റുമതി മേഖലയില്‍ വിജയത്തിന്റെ നേര്‍രേഖ സൃഷ്‌ടിച്ചെടുത്ത ജോ ണ്‍ ആകശാല; അച്ചടക്കമുളള സാമ്പത്തിക ജീവിതത്തിന്‌ നിര്‍ദ്ദേശവും ഉപദേശവും നല്‍ കുന്ന ഫിനാന്‍ഷ്യല്‍, ടാക്‌സ്‌ അഡൈ്വസര്‍ ജയിന്‍ ജേക്കബ്‌; സാമ്പത്തിക വിദഗ്‌ധന്‍ ഫി ലിപ്പ്‌ തമ്പാന്‍; മെഡിക്കല്‍ സയന്‍സിന്റെ സാധ്യതകള്‍ക്ക്‌ ബിസിനസ്‌ കാഴ്‌ചപ്പാട്‌ നല്‍ കിയ ഈസ്‌റ്റ്‌ ഫ്‌ളഷിംഗ്‌ ഫിസിക്കല്‍ തെറപ്പി ഉടമ സഞ്‌ജു ചാക്കോ, ഫൊക്കാനയുടെ ട്രഷററും ബിസിസനുകാരനുമായ ജോയി ഇട്ടന്‍....

ഇവര്‍ക്കു പുറമെ അക്‌ഷരക്കൂട്ടത്തിന്റെ സഹയാത്രികയും സ്‌പൊണ്‍സറായി. ഇന്ത്യന്‍ വ്യോമസേനയില്‍ ആതുരസേവനം തുടങ്ങി തുടര്‍ന്ന്‌ അമേരിക്കയില്‍ പതിറ്റാണ്ടുകള്‍ പി ന്നിട്ട കര്‍മ്മമേഖലയില്‍ നിന്ന്‌ വിരമിച്ച എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സരോജാ വര്‍ഗീസ്‌,....

ഇവര്‍ക്കൊക്കെ ഒന്നേ പറയാനുണ്ടായിരുന്നളളൂ. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തങ്ങള്‍ മു ന്നേറട്ടെ. പ്രവാസ നാട്ടിലെ മാധ്യമ സമൂഹം പിറന്ന നാട്ടിലെ മാധ്യമ സമൂഹത്തിന്‌ നല്‍ കുന്ന പിന്തുണ ഇതര വിഭാഗങ്ങളും അനുകരിക്കട്ടെ. കേരളത്തിലെ ഏറ്റവും മികച്ച പത്ര പ്രവര്‍ത്തകന്‍ ആദരിക്കപ്പെടുന്നതു വഴി മലയാള ഭാഷ തന്നെയാണെന്ന്‌ ആദരിക്കപ്പെടു ന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

നവംബര്‍ എട്ടിന്‌ നടക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ പുരസ്‌കാര പദ്‌ധതി ദിവസങ്ങ ള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ സ്‌പൊണ്‍സര്‍മാരെ സമാഹരിക്കുമെന്നാണ്‌ ഇതുവരെയുളള മുന്നേറ്റങ്ങള്‍ വ്യക്‌തമാക്കുന്നത്‌. പലരും സ്‌പൊണ്‍സര്‍ഷിനെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്‌.

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സിഗ്‌നേച്ചര്‍ പദ്‌ധതിയായ മാധ്യമശ്രീ പുരസ്‌കാരദാനം നവംബര്‍ എട്ടിന്‌ ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററിലാണ്‌ നടക്കുന്നത്‌. ട്രൈസ്‌റ്റേറ്റ്‌ മേഖലയിലെ സംഘടനാ നേതൃത്വങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള സംവാ ദവും ഇതോടൊപ്പമുണ്ട്‌.

കേരളത്തിലെ അച്ചടി, ദശ്യ മാധ്യമ രംഗത്തു നിന്നുളള ഏറ്റവും മികച്ച പത്രപ്രവര്‍ത്തക ന്‌ നല്‍കുന്ന മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങില്‍ കൊല്ലം മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

ന്യൂയോര്‍ക്ക്‌ ട്രൈസ്‌റ്റേറ്റ്‌ മേഖലയിലെ സംഘടനാ നേതൃത്വങ്ങളെ പങ്കെടുപ്പിച്ചു കൊ ണ്ടുളള സംവാദത്തോടെയാണ്‌ പരിപാടികള്‍ രാവിലെ പത്തു മണിക്ക്‌ ആരംഭിക്കുക. സം ഘടനകള്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍, മതസംഘടനകളും മതസ്‌ഥാപനങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവയൊക്കെ വിശകലനം ചെയ്യുന്ന സംവാദത്തിന്‌ പ്രസ്‌ ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററാണ്‌ ആതിഥേയത്വം വഹിക്കുക.

ഉച്ചഭക്ഷണത്തിനു ശേഷമാണ്‌ മാധ്യമശ്രീ പുരസ്‌കാരദാനം. പ്രസ്‌ക്ലബ്ബ്‌ ദേശീയ നേതൃ ത്വത്തിന്റെ ചുമതലയില്‍ നടക്കുന്ന ഈ ചടങ്ങ്‌ രണ്ടുമണിക്ക്‌ ആരംഭിച്ച്‌ വൈകുന്നേരം പൊതു സമ്മേളനത്തോടെ സമാപിക്കും.

മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാല്‍ കണ്‍സള്‍ട്ടന്റായ മൂന്നംഗ ജൂറിയാണ്‌ അ വാര്‍ഡ്‌ ജേതാവിനെ തിരഞ്ഞെടുക്കുക. ഡോ.എം.വി പിളള, ഡോ. റോയി പി. തോമസ്‌, ജോസ്‌ കണിയാലി എന്നിവരാണ്‌ ജൂറി അംഗങ്ങള്‍. അച്ചടി, ദൃശ്യ മാധ്യമ രംഗത്തിനു ന ല്‍കിയ സമഗ്ര സംഭാവന, മാധ്യമ മേഖലയിലെ പരിചയവും അനുഭവ സമ്പത്തും തുടങ്ങി യ കാര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കിയാണ്‌ ജേതാവിനെ കണ്ടെത്തുക.
പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ; സൗഹൃദപ്പൂക്കള്‍ ഇതള്‍ വിടര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക