Image

സിറിയയിലെ യുദ്ധത്തില്‍ പങ്കാളികളാവാന്‍ ഇന്ത്യ തയ്യാറാവണമെന്ന് ഡോ.സ്വാമി.

സിറിയക് സ്‌കറിയ Published on 30 September, 2014
സിറിയയിലെ യുദ്ധത്തില്‍ പങ്കാളികളാവാന്‍ ഇന്ത്യ തയ്യാറാവണമെന്ന് ഡോ.സ്വാമി.

ഒന്നുകില്‍ ഇപ്പോള്‍ അല്ലെങ്കില്‍ ഒരിക്കലുമില്ല. ഈ വാക്കുകള്‍ നംരരന്ദമോഡിജിയുടെ തലച്ചോറ് എന്നു വിശേഷിപ്പിക്കാവുന്ന ഡോ.സുബ്രഹ്മണ്യന്‍ സ്വാമിയുടെതാണ്. ഇലക്ഷനു ശേഷവും മോഡി തരംഗം സോഷ്യല്‍ മീഡിയയിലൂടെ നിലനിര്‍ത്തുവന്‍ shankhnaad.net ലൂടെയും ഫേസ്ബുക്കിലൂടെയും സജീവമായ് പ്രവര്‍ത്തിക്കുന്നത് ഡോ.സ്വാമിയാണ്. ഹാര്‍വാര്‍ഡില്‍ നിന്ന് ആര്‍ജ്ജിച്ച ലോകവിവരവും ജന്മനാ ഉള്ള തന്ത്രജ്ഞതയും കാച്ചിക്കുറുക്കുമ്പോള്‍ സ്വാമി കുറിക്കുന്നതെല്ലം ഫേസ്ബുക്കില്‍ ചൂടന്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നു. 

രാജ്ദീപ് സര്‍ദേശായി വിവാദത്തിലും മറ്റൊരു വാദമുഖവുമായി ഡോ.സ്വാമി പോസ്റ്റ് ചെയ്തപ്പോള്‍ 50,000ത്തിനടുത്ത് ഷെയറുകളും അതിലേെറ ലൈക്കുകളും നേടിക്കൊണ്ട് സ്വാമിയുടെ ശംഖ് ബഹുകാതം മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. 

ഇന്ന് ഐഎസ്‌ഐഎസിനെ സിറിയയില്‍ നേരിട്ടില്ലെങ്കില്‍ നാളെ അതിന്റെ പത്തിരട്ടി ശക്തിയുള്ള ഭീകരരെ വാഗാ അതിര്‍ത്തിയിലോ ജമ്മു കശ്മീര്‍ എല്‍ഒസിയിലോ നേരിടേണ്ടി വരുമെന്ന സ്വാമിയുടെ അഭിപ്രായം ഒരുപക്ഷേ ഒബാമയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മോഡിക്കു കൂടിയുള്ള സന്ദേശമാണ്. 

ഉഭയകക്ഷി ചര്‍ച്ചകളില്‍ ഒരുപക്ഷെ ഉയര്‍ന്നുവരുവാന്‍ സാധ്യതയുള്ള ഈ നിര്‍ദേശത്തിന് ജനകീയ അടിത്തറ ഇടുക എന്ന ഉദ്ദേശവും കുശാഗ്രബുദ്ധിക്കാരനായ സ്വാമിജിയുടെ നീക്കത്തിന് പിന്നിലുണ്ടാവും. നാളത്തെ പത്രങ്ങളില്‍ 'ഇന്ത്യ യുദ്ധമുന്നണിയിലേക്ക്' എന്ന വാര്‍ത്ത കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടാതിരിക്കാനാണ് ഈ കുറിപ്പ്.

'ഉരുക്കുമുഷ്ടി'കളോടെ കാര്യങ്ങളെ സമീപിക്കൂ സര്‍ക്കാരെ എന്ന നിശ്ചയദാര്‍ഡ്യത്തോടെയുള്ള സ്വാമിയുടെ ആഹ്വാദം മോഡിയുടെ 3Dയുടെ ഭാഗമായ Demographic അല്ലെങ്കില്‍ യുവത്വം സോഷ്യല്‍ മീഡിയയിലൂടെ നെഞ്ചിലേറ്റി കഴിഞ്ഞിരിക്കുന്നു. സ്വാമി എന്തായാലും കളം വരച്ചുകളിഞ്ഞു! കവടി നിരത്തുമ്പോള്‍ എന്താവും തീരുമാനം? 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക