Image

നമ്രതാ വര്‍ഗീസിന് ഉന്നത വിജയം

Published on 30 September, 2014
നമ്രതാ വര്‍ഗീസിന് ഉന്നത വിജയം
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ ഷുഗര്‍ലാന്റിലുള്ള വില്ല്യാം ക്ലമന്റ് ഹൈസ്‌ക്കൂളിലെ 12-ാംക്ലാസ് വിദ്യാര്‍ത്ഥിനിയായ നമ്രതാ വര്‍ഗീസ,് എസ്.എ.റ്റി, എ.സി.റ്റി, പി.എസ്.എ.റ്റി എന്നീ പരീക്ഷകളില്‍ ഉന്നതമായ വിജയം നേടി. സ്‌ക്കൂളിലെ അക്കാദമിക് വിഷയങ്ങളിലും മറ്റ് വിവിധ ഉദ്ദേശ പരിശീലന രംഗങ്ങളിലും നമ്രത തിളക്കമാര്‍ന്ന പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. സ്‌ക്കൂളിലെ ഹയര്‍ ഇന്‍സ്റ്റിട്യൂഷന്‍ കമ്മറ്റി സെക്രട്ടറി ചെയര്‍പെഴ്‌സണ്‍, മെന്‍ടര്‍, ഹിസ്റ്റോറി
യന്‍ എന്നീ നിലകളില്‍ പ്രവര്‍ ത്തിച്ചിട്ടുണ്ട്. ഗ്ലോബല്‍ സ്റ്റഡീസ് അക്കാദമി കൗണ്‍സിലിലും പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിക്കാന്‍ നമ്രതാ വര്‍ഗീസിന് കഴിഞ്ഞിട്ടുണ്ട്. സ്‌ക്കൂളിലെ യൂണിസെഫ് സ്ഥാപനത്തിലും പ്രവര്‍ത്തനത്തിലും മികച്ച സേവനം നല്‍കാന്‍ ഈ വിദ്യാര്‍ത്ഥിനിക്കായിട്ടുണ്ട്. 

സയന്‍സിലും ഇംഗ്ലീഷിലും സ്പാനിഷ് ഭാഷയിലും മികവു പുലര്‍ ത്തി പല ഉന്നത പുരസ്‌ക്കാരങ്ങള്‍ നേടിയ നമ്രത ഇംഗ്ലീഷ് ലേഖന രചനയിലും കവിതാ രചനയിലും അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷനു ശേഷം അമേരിക്കയിലെ കണറ്റികട്ട് സ്റ്റെയിറ്റിലുള്ള ഉന്നത വിദ്യാപീഠമായ എയില്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യവും, എഴുത്തും മുഖ്യവിഷയമായെടുത്ത് പഠനം തുടരാനാണ് പ്‌ലാനിട്ടിരിക്കുന്നത്. കേരള ത്തിലെ ചെങ്ങന്നൂര്‍ സ്വദേശികളായ ഡോക്ടര്‍ വര്‍ഗീസ് ജോര്‍ജ്, ഡോക്ടര്‍ ജസി സ്‌കറിയാ ജോര്‍ജ് ദമ്പതികളുടെ സീമന്തപുത്രിയാണ് നമ്രത. 8-ാംക്ലാസില്‍ പഠിക്കുന്ന 'അപൂര്‍വ'സഹോദരിയും 3-ാംക്ലാസില്‍ പഠിക്കുന്ന 'ഗൗരവ്' സഹോദരനുമാണ്. കഴിഞ്ഞ 7 വര്‍ഷ
മായി ഹ്യൂസ്റ്റനിലെ സിയന്നാ പ്‌ലാന്റേഷനിലാണ് ഈ കുടുംബം താമസിക്കുന്നത്.

എ.സി. ജോര്‍ജ്

നമ്രതാ വര്‍ഗീസിന് ഉന്നത വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക