Image

യാക്കോബായ സഭയ്‌ക്ക്‌ മുന്‍ കാലങ്ങളിലെ എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചതായി കാതോലിക്കാ ബാവാ

Published on 29 September, 2014
യാക്കോബായ സഭയ്‌ക്ക്‌ മുന്‍ കാലങ്ങളിലെ എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചതായി കാതോലിക്കാ ബാവാ
കൊച്ചി: മലങ്കര യാക്കോബായ സുറിയാനി സഭയ്‌ക്ക്‌ മുന്‍ കാലങ്ങളിലുണ്ടായിരുന്ന എല്ലാ സ്വാതന്ത്ര്യവും സഭയുടെ തലവനായ പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവാ അനുവദിച്ചതായി ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ അറിയിച്ചു. ലബനനില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഇവിടെ തിരിച്ചെത്തിയതായിരുന്നു ശ്രേഷ്‌ഠ ബാവാ.

മുന്‍ കാലങ്ങളിലേതുപോലെ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ പ്രധാന മേലധ്യക്ഷത്തിന്‍ കീഴില്‍ അന്ത്യോക്യാ സിംഹാസനത്തിന്റെ ഭാഗമായി മലങ്കര സഭ ഉറച്ചു നില്‍ക്കും. മലങ്കരയിലെ സുന്നഹദോസ്‌ തീരുമാനത്തിന്റെ പശ്‌ചാത്തലത്തിലുണ്ടായ നടപടികളും ഇതു സംബന്ധിച്ച്‌ സഭാ സമിതികള്‍ എടുത്ത തീരുമാനങ്ങളും പരിശുദ്ധ ബാവായുടെ ശ്രദ്ധയില്‍പ്പെടുത്തി. ശാശ്വത സമാധാനം സാധ്യമാകുന്ന സഭാ ഐക്യമാണ്‌ മലങ്കര സഭ ആഗ്രഹിക്കുന്നതെന്ന്‌ പരിശുദ്ധ ബാവായെ ബോധ്യപ്പെടുത്തിയെന്നും ശ്രേഷ്‌ഠ ബാവാ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക