Image

ഓട്ടം തുള്ളല്‍- അമേരിക്കന്‍ സാഹിത്യ വിലാപം- ജോണ്‍ ഇളമത

ജോണ്‍ ഇളമത Published on 29 September, 2014
ഓട്ടം തുള്ളല്‍- അമേരിക്കന്‍ സാഹിത്യ വിലാപം- ജോണ്‍ ഇളമത
സാഹിത്യത്തിന്‍ പേരുപറഞ്ഞ്
ചെങ്ങാതികളവര്‍ വേദിയൊരുക്കി.
കവികളേനേകം വന്നു വശായി
വിസ്‌ക്കിയടിച്ചു വെളിവില്ലാതെ

തെറിയുടെ പൂരപ്പാട്ടുകള്‍ പാടി
പരദേശികളവാരനന്ദിച്ചു
വെള്ളമടിച്ചൊരു കവി പിപ്പിരയായി
വെളിച്ചപ്പാടായ് തുള്ളിയുറഞ്ഞു.

കഥകള്‍ വായിച്ചൊരു കൂട്ടര്‍
കഥകളില്ലാതുള്ളൊരു കൂട്ടര്‍
ഓലും തലയമില്ലാതെഴുതി
കഥയുടെ ക്രാഫ്റ്റില്ലാതാക്കി!

ലേഖനമെന്നുര ചെയ്ത്
ലേഖകരെത്തി വെളിവില്ലാതെ
വായനയില്ലാതെഴുതിയ ലേഖനം
വാചാലതയില്‍ നിന്നു വിളമ്പി

പെണ്‍പട എവിടെയുമെഴുകി നടന്നു
പെണ്‍ സാഹിത്യ പേരു പറഞ്ഞ്
സാഹിത്യത്തിന്‍ പിരിവുകളനവധി
ആണ്‍ സാഹിത്യം! പെണ്‍ സാഹിത്യം!

പൊറെ ചൊറിയലിനൂഷം വന്നു
പരസ്പരമരു ചൊറിഞ്ഞു വശായി
സാഹിത്യത്തിന്‍ വേരുകള്‍ മാന്തി
സരസ്വതിയുടെ മൂക്കിനടിച്ചു!

ഓട്ടം തുള്ളല്‍- അമേരിക്കന്‍ സാഹിത്യ വിലാപം- ജോണ്‍ ഇളമത
Join WhatsApp News
vaayanakkaaran 2014-09-29 21:00:13
ഏവരെക്കാളും സീനിയറാണുതാ- 
നെന്നുരചെയ്തു നടന്നൊരു വീരൻ 
ഏവെരെക്കാളും വിസ്കിയടിച്ച് 
ശർദ്ദിച്ചയിടം കട്ടിലുമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക