Image

ഫാ. മാത്യു കുന്നത്തിനും ഗുരു ബീനാ മേനോനും മിത്രാസിന്റെ ഗുരുപ്രണാമം

ജോയിച്ചന്‍ പുതുക്കുളം Published on 20 September, 2014
ഫാ. മാത്യു കുന്നത്തിനും ഗുരു ബീനാ മേനോനും മിത്രാസിന്റെ ഗുരുപ്രണാമം
ന്യൂജേഴ്‌സി: ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ഏറ്റവും നല്ല സാമൂഹിക പ്രവര്‍ത്തകനും അറുനൂറോളം മലയാളി കുടുംബങ്ങളെ അമേരിക്കയില്‍ എത്തിക്കുകയും ചെയ്‌ത മാത്യു കുന്നത്ത്‌ അച്ചനും, അമേരിക്കയിലെ തന്നെ ഏറ്റവും വലിയ നൃത്തവിദ്യാലയമായ കലാശ്രീ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിന്റെ ഉടമയും ആയിരക്കണക്കിന്‌ കുട്ടികള്‍ക്ക്‌ കല, സംസ്‌കാരം, ആത്മീയ മേഖലകളില്‍ അറിവ്‌ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന ഗുരു ബീനാ മേനോനും നൂറുകണക്കിന്‌ ആളുകളുടെ സാന്നിധ്യത്തില്‍ മിത്രാസിന്റെ ആദരണം. ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 13-ന്‌ ന്യൂജേഴ്‌സി വെറോനാ ഹൈസ്‌കൂളില്‍ വെച്ച്‌ നടന്ന മിത്രാസ്‌ 2014 പരിപാടിയില്‍ വെച്ച്‌ ജയിംസ്‌ നൈനാന്‍ കുന്നത്ത്‌ അച്ചനും, ജേക്കബ്‌ ജോസഫ്‌ ഗുരു ബീനാ മേനോനും മിത്രാസിന്റെ പ്രശസ്‌തിപത്രം കൈമാറി.

തങ്ങളുടെ ജീവിതം സാമൂഹിക ഉന്നമനത്തിനും ഭാരതീയ സംസ്‌കാരത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും വേണ്ടി ഉഴിഞ്ഞുവെച്ച മഹദ്‌ വ്യക്തികളെ ആദരിക്കാനായത്‌ മിത്രാസിന്റെ ഭാഗ്യമാണെന്ന്‌ പ്രസിഡന്റ്‌ രാജന്‍ ചീരന്‍ പറയുകയുണ്ടായി. ചടങ്ങില്‍ പ്രസിദ്ധ പിന്നണി ഗായകന്‍ ഫ്രാങ്കോ, റവ. ഫാ. സണ്ണി ജോസഫ്‌, ടീം മിത്രാസ്‌, കേരളാ അസോസിയേഷന്‍ ഭാരവാഹികള്‍, കലാ-സാംസ്‌കാരിക രംഗത്തുള്ളവര്‍, പത്രപ്രവര്‍ത്തകര്‍, ഏഷ്യാനെറ്റ്‌ യു.എസ്‌.എ തുടങ്ങിയ നിരവധി പേര്‍ പങ്കെടുക്കുകയുണ്ടായി.

അമേരിക്കയില്‍ പ്രശസ്‌തിയിലേക്ക്‌ കുതിക്കുന്ന ഒരു കലാ-സാംസ്‌കാരിക സംഘടനയായ മിത്രാസിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതിലും, ആദരവ്‌ ഏറ്റുവാങ്ങാന്‍ സാധിച്ചതിലും ഒരുപാട്‌ സന്തോഷമുള്ളതായും, മിത്രാസ്‌ ഏറ്റവും വലിയ ഉയരങ്ങള്‍ കീഴടക്കട്ടെ എന്നും മാത്യു കുന്നത്ത്‌ അച്ചനും ഗുരു ബീനാ മേനോനും പറയുകയുണ്ടായി.
ഫാ. മാത്യു കുന്നത്തിനും ഗുരു ബീനാ മേനോനും മിത്രാസിന്റെ ഗുരുപ്രണാമംഫാ. മാത്യു കുന്നത്തിനും ഗുരു ബീനാ മേനോനും മിത്രാസിന്റെ ഗുരുപ്രണാമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക