Image

മോന്‍സ്‌ ജോസഫിനും, ഏഷ്യാനെറ്റിനും ഷിക്കാഗോ മലയാളി അസോസിയേഷന്‍ അവാര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 20 September, 2014
മോന്‍സ്‌ ജോസഫിനും, ഏഷ്യാനെറ്റിനും ഷിക്കാഗോ മലയാളി അസോസിയേഷന്‍ അവാര്‍ഡ്‌
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷ വേളയില്‍ ഇതാദ്യമായി രണ്ട്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുകൊണ്ട്‌ ചരിത്രംകുറിച്ചു. മണ്‌ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന എം.എല്‍.എ എന്ന നിലയില്‍ കടുത്തുരുത്തി മണ്‌ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അഡ്വ. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയ്‌ക്ക്‌ മലയാളി അസോസിയേഷന്‍ പ്രഖ്യാപിച്ച `ജനസേവാ അവാര്‍ഡ്‌ 2014' -നല്‍കി ആദരിക്കും.

മറ്റൊരു അവാര്‍ഡ്‌ ഏഷ്യാനെറ്റിനാണ്‌. `ഞങ്ങള്‍ക്കും ഉണ്ട്‌ ആശങ്ക' എന്ന പരമ്പരയിലൂടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കൗമാരക്കാരായ രണ്ട്‌ കുട്ടികളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റേയും ഗവണ്‍മെന്റിന്റേയും ശ്രദ്ധയില്‍ കൊണ്ടുവന്ന്‌ ജനശ്രദ്ധയാകര്‍ഷിക്കാനും അതിലൂടെ ഗവണ്‍മെന്റിന്റെ അടിന്തര നടപടി എടുപ്പിക്കാനും കഴിഞ്ഞു. ഇത്തരം സാമൂഹിക പ്രശ്‌നങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനാണ്‌ ഏഷ്യാനെറ്റിന്‌ മാധ്യമ അവര്‍ഡ്‌ നല്‍കുന്നത്‌. പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം അറിയിച്ചതാണിത്‌.
മോന്‍സ്‌ ജോസഫിനും, ഏഷ്യാനെറ്റിനും ഷിക്കാഗോ മലയാളി അസോസിയേഷന്‍ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക