Image

എബോള ഭീഷണി: ഇന്തോ-ആഫ്രിക്കന്‍ ഉച്ചകോടി ഉപേക്ഷിച്ചു

Published on 20 September, 2014
എബോള ഭീഷണി: ഇന്തോ-ആഫ്രിക്കന്‍ ഉച്ചകോടി ഉപേക്ഷിച്ചു
ന്യൂഡല്‍ഹി:  ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഇന്തോ-ആഫ്രിക്കന്‍ ഉച്ചകോടി എബോള രോഗഭീഷണി മൂലം ഉപേക്ഷിച്ചു. ഡിസംബര്‍ നാലിന് ഗുഡ്ഗാവില്‍ നടക്കേണ്ടിയതിരുന്ന ഉച്ചകോടിയാണ് ഉപേക്ഷിച്ചത്. 

ഉച്ചകോടിയില്‍ 53 രാജ്യങ്ങളാണ് പങ്കെടുക്കേണ്ടിയിരുന്നത്. മന്ത്രിമാരും വ്യവസായ പ്രമുഖരും ഉദ്യോഗസ്ഥരുമടക്കം 1000 ലേറെ പ്രതിനിധികളാണ് പങ്കെടുക്കുമായിരുന്നത്. 

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള രോഗം ബാധിച്ച് ഇതുവരെ 2600 ഓളം പേരാണ് മരണമടഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക