Image

മുലപ്പാല് കൊണ്ടുള്ള ആഭരണങ്ങള്‍ പുതിയ ട്രെന്‍ഡാകുന്നു

Published on 20 September, 2014
മുലപ്പാല് കൊണ്ടുള്ള ആഭരണങ്ങള്‍ പുതിയ ട്രെന്‍ഡാകുന്നു
വാഷിംഗ്ടണ്‍: ആഭരണങ്ങളില്‍ പുതിയ ട്രെന്‍ഡുകള്‍ ദിനം പ്രതി വന്നുകൊണ്ടിരിക്കുകയാണ്. ഇവയില്‍ ഏറ്റവും പുതിയ ട്രെന്‍ഡാണ് മുലപ്പാല് കൊണ്ടുള്ള ആഭരണങ്ങള്‍. യു.എസില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇത് തരംഗമായി മാറിയിരിക്കുകയാണ്. 

റോഡ് ഐലന്റിലുള്ള അല്ലിസിയ മൊഗാവേരോ എന്ന അമ്മയാണ് മുലപ്പാല് കൊണ്ടുള്ള ആഭരണങ്ങള്‍ വിപണിയിലിറക്കിയത്. മുലപ്പാല്‍ അത്ഭുതകരമായൊരു വസ്തുവാണെന്നാണ് മൊഗാവേരോയുടെ അഭിപ്രായം.ആഭരണങ്ങള്‍ പ്രശസ്തമായതോടെ തനിക്ക് അടുത്ത പന്ത്രണ്ട് മാസത്തേക്കുള്ള ഓഡര്‍ കിട്ടിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 

മമ്മി മില്‍ക്ക് ക്രിയേഷന്‍സിന്റെ സ്ഥാപകയായ മൊഗാവേരോ ഒരു പ്രത്യേക റെസിന്‍ ഉപയോഗിച്ച് മുലപ്പാലിനെ സൂക്ഷിക്കാനുള്ള  രഹസ്യ കൂട്ട് ഏഴ് വര്‍ഷമെടുത്താണ്  കണ്ടുപിടിച്ചത്. നക്ഷത്രം, ഹൃദയം, ചന്ദ്രന്‍, ചെറിയ കൈപ്പത്തി തുടങ്ങിയ രൂപങ്ങളാണ് അഞ്ച് ഘട്ടങ്ങളുള്ള പ്രക്രിയയിലൂടെ മൊഗാവേരോ  മോതിരങ്ങളിലും, പെന്റന്റുകളിലും, ചെയിനുകളിലും മറ്റും ആലേഖനം ചെയ്യുന്നത്. ഇതിന് അഞ്ച് മണിക്കൂറോളം സമയം എടുക്കുമെന്നാണ് മൂന്നു മക്കളുടെ അമ്മ കൂടിയായ ഇവര്‍ പറയുന്നത്. തന്റെ ആഭരണങ്ങക്ക് 160 ഡോളര്‍ വരെ ഇവര്‍ വിലയിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക