Image

ഇന്ത്യയിലേക്ക് കൊക്ക കോളയുടെ ഷുഗര്‍ ഫ്രീ സോഫ്റ്റ് ഡ്രിങ്ക് വരുന്നു

Published on 20 September, 2014
ഇന്ത്യയിലേക്ക് കൊക്ക കോളയുടെ ഷുഗര്‍ ഫ്രീ സോഫ്റ്റ് ഡ്രിങ്ക് വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഷുഗര്‍ ഫ്രീ സോഫ്റ്റ് ഡ്രിങ്കുമായി കൊക്ക കോള. കൊക്ക കോള സീറോ എന്ന പേരിലാണ് മധുരമില്ലാത്ത ശീതളപാനീയവുമായി കോള കന്പനിയുടെ പുതിയ പാനീയം എത്തുന്നത്. ഇതോടെ   യു.എസ്.എ, മെക്‌സിക്കോ,ചൈന,ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയിലും കൊക്ക കോള സീറോ ലഭ്യമാകും.

ഒക്ടോബര്‍ അഞ്ചിന് ശേഷം ഇന്ത്യയിലെ നൂറ് പട്ടണങ്ങളിലായി 1.8 ലക്ഷം ഔട്ട്‌ലെറ്റുകളിലൂടെ കൊക്ക കോള സീറോ ലഭിക്കുമെന്ന് കന്പനി അധികൃതര്‍ അറിയിച്ചു. ഗ്ലാസ് ബോട്ടിലുകളിലുള്ള കോളയുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. എന്നാല്‍ പെറ്റ് ബോട്ടിലുകള്‍ക്ക് 4 മുതല്‍ പത്ത് ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

തന്പ്‌സ് അപ്, സ്‌െ്രെപറ്റ്, മാസ, മിന്യൂട്ട് മെയ്ഡ് തുടങ്ങിയ ശീതള പാനീയങ്ങളാണ് കൊക്ക കോള ഇന്ത്യയില്‍ വില്‍ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക