Image

മാര്‍പാപ്പക്ക് ഭീഷണി: സുരക്ഷ കര്‍ശനമാക്കി

Published on 20 September, 2014
മാര്‍പാപ്പക്ക് ഭീഷണി: സുരക്ഷ കര്‍ശനമാക്കി
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടെന്ന മുന്നറിയിപ്പിനത്തെുടര്‍ന്ന് പോപിന് സുരക്ഷ കര്‍ശനമാക്കി.
ബുധനാഴ്ച സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന പതിവു പ്രാര്‍ഥനക്കിടെ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ്. അറബി ഭാഷയില്‍ സംസാരിച്ച രണ്ടു പേരുടെ സംഭാഷണമാണ് ചോര്‍ത്തിയതെന്നു പറയുന്നു. ഇവരില്‍ ഒരാള്‍ എട്ടു മാസം മുമ്പ് വത്തിക്കാനില്‍ വന്നുപോയിരുന്നതായും ഇറ്റാലിയന്‍ തീവ്രവാദ വിരുദ്ധ വിഭാഗം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ പോപിനെ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നേരത്തേ വത്തിക്കാന്‍ തള്ളിയിരുന്നു.
സുരക്ഷ ഉറപ്പാക്കാന്‍ മഫ്തിയിലുള്ള പൊലീസുകാര്‍ക്കു പുറമെ പൊലീസ് നായകളുടെയും സേവനം ഉപയോഗപ്പെടുത്തും. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെന്ന പോലെ വത്തിക്കാനിലെ ഹോട്ടലുകളും നിരീക്ഷണ വിധേയമാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക