Image

രണ്ടുവയസുകാരിയുടെ പാട്ട്‌ ഫേസ്‌ബുക്കില്‍ ഹിറ്റാകുന്നു

Published on 20 September, 2014
രണ്ടുവയസുകാരിയുടെ പാട്ട്‌ ഫേസ്‌ബുക്കില്‍ ഹിറ്റാകുന്നു
ഒരു രണ്ട്‌ വയസ്സുകാരി പെണ്‍കുട്ടിയുടെ പാട്ടാണ്‌ ഫേസ്‌ബുക്കില്‍ പുതുതായി സൂപ്പര്‍ ഹിറ്റാകുന്നത്‌. ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി എന്ന ഐ ഡിയാണ്‌ രണ്ട്‌ വയസ്സുകാരിയുടെ പാട്ട്‌ ഷെയര്‍ ചെയ്‌തത്‌. മൂവായിരത്തി എഴുനൂറോളം ഷെയറുകളും ആയിരത്തില്‍പരം ലൈക്കുകളും കമന്റുകളുമാണ്‌ ഏതാനും ദിവസങ്ങള്‍ കൊണ്ട്‌ വീഡിയോയ്‌ക്ക്‌ കിട്ടിയിരിക്കുന്നത്‌. അനുരാഗത്തിന്‍ വേളയില്‍, രാജാ കോ റാണി തുടങ്ങിയ സിംപിള്‍ പാട്ടുകള്‍ മുതല്‍ പഴശ്ശിരാജയിലെ ആദിയുഷ സന്ധ്യ പൂത്തതെവിടെ എന്ന പാട്ട്‌ വരെ ഈ മിടുക്കി പാടിയിരിക്കുന്നു.

നേരത്തെ രാജഹംസമേ എന്ന സൂപ്പര്‍ ഹിറ്റ്‌ പാട്ട്‌ പാടി യൂട്യൂബിലെയും ഫേസ്‌ബുക്കിലെയും തരംഗമായ ചന്ദ്രലേഖയെ ഓര്‍മയില്ലേ. 2012 ല്‍ ചന്ദ്രലേഖ പാടിയ പാട്ട്‌ ഭര്‍ത്താവിന്റെ അനിയന്‍ യൂട്യൂബില്‍ അപ്ലോഡ്‌ ചെയ്‌തിരുന്നു. പിന്നീട്‌ അത്‌ ഫേസ്‌ബുക്കിലെത്തി. ഫേസ്‌ബുക്കില്‍ പാട്ട്‌ വൈറലായതോടെ ചന്ദ്രലേഖയെ പിടിച്ചാല്‍ കിട്ടാത്ത സ്ഥിതിയായി.

വീഡിയോ  കാണുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക