Image

ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മി വിവാഹ മോചിതയായി

Published on 20 September, 2014
ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മി വിവാഹ മോചിതയായി
തിരുവനന്തപുരം: പ്രശസ്‌ത ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റും ചലച്ചിത്ര അവതാരകയുമായ ഭാഗ്യലക്ഷ്‌മി വിവാഹ മോചിതയായി. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ്‌ കുമാറുമായുള്ള വിവാഹബന്ധമാണ്‌ വേര്‍പെടുത്തിയത്‌. തിരുവനന്തപുരം കുടുംബകോടതിയാണ്‌ വിവാഹബന്ധം വേര്‍പെടുത്തി ഉത്തരവിട്ടത്‌. വിവാഹമോചിതയാകുന്നത്‌ ഇപ്പോഴാണെങ്കിലും ഏറെ നാളായി ഭര്‍ത്താവുമായി വേറിട്ട്‌ കഴിയുകയാണ്‌ ഭാഗ്യലക്ഷ്‌മി. 1985 ലാണ്‌ ഇരുവരും വിവാഹിതരായത്‌. ഏറെ വര്‍ഷങ്ങളായി അകന്നു കഴിയുകയാണ്‌. നിതിന്‍, സചിന്‍ എന്നിങ്ങനെ രണ്ട്‌ ആണ്‍കുട്ടികളുണ്ട്‌. 2001 മുതല്‍ ഭാഗ്യലക്ഷ്‌മി വേറേയാണ്‌ താമസിക്കുന്നത്‌. ഭര്‍ത്താവില്‍നിന്ന്‌ പീഡനവും മറ്റും ആരോപിച്ചാണ്‌ ഇവര്‍ പിരിഞ്ഞത്‌. രമേശ്‌ കുമാറിന്റെ വീട്ടില്‍ നിന്നും കുട്ടികള്‍ക്കൊപ്പമാണ്‌ ഇവര്‍ താമസം മാറ്റിയത്‌. പിന്നീടാണ്‌ കുടുംബകോടതിയില്‍ കേസ്‌ നല്‍കിയത്‌. ഭാഗ്യലക്ഷ്‌മിക്കുവേണ്ടി അഡ്വ. പി.എ. അഹമ്മദ്‌ ഹാജരായി. ദാമ്പത്യവും തകര്‍ച്ചയുമെല്ലാം പുറത്തുപറഞ്ഞ്‌ 'സ്വരഭേദങ്ങള്‍' എന്ന പേരില്‍ ഭാഗ്യലക്ഷ്‌മി ആത്മകഥ രചിച്ചിരുന്നു.
ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മി വിവാഹ മോചിതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക