Image

യു.എസ് സ്ഥാനപതി റിച്ചാര്‍ഡ് രാഹുല്‍ വര്‍മ: മികവു കാട്ടിയ പ്രവര്‍ത്തന ശൈലി

Published on 20 September, 2014
യു.എസ് സ്ഥാനപതി റിച്ചാര്‍ഡ് രാഹുല്‍ വര്‍മ: മികവു കാട്ടിയ പ്രവര്‍ത്തന ശൈലി

വാഷിങ്ടണ്‍: പുതിയ യു.എസ് സ്ഥാനപതി റിച്ചാര്‍ഡ് രാഹുല്‍ വര്‍മയുടെ കുടുംബവേരുകള്‍ ഇന്ത്യയിലെ പഞ്ചാബില്‍. പഞ്ചാബിലെ ജലന്ധറില്‍ നിന്ന് 1963ലാണ് റിച്ചാര്‍ഡിന്‍െറ പിതാവ് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയത്. കൈവശം 24 ഡോളറുമായി ന്യൂയോര്‍ക്കിലെ ത്തിയ റിച്ചാര്‍ഡിന്‍െറ പിതാവ് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുപോയി. ന്യൂയോര്‍ക്കിലെ ത്തിയ ആദ്യ നാളുകളില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ജീവിതം മുന്നോട്ടുനീക്കിയ റിച്ചാര്‍ഡിന്‍െറ കുടുംബം പിന്നീട് പെന്‍സില്‍വാനിയയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

2008ല്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നടത്ത കാലത്താണ് റിച്ചാര്‍ഡ് വര്‍മ ബറാക് ഒബാമയുടെ ക്യാമ്പിലെ ത്തിയത്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ മേല്‍കൈ ലഭിക്കാന്‍ ഒബാമയെ റിച്ചാര്‍ഡ് സഹായിച്ചിരുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് റിച്ചാര്‍ഡ് വര്‍മയെ ഒബാമ ഇന്ത്യന്‍ സ്ഥാനപതിയാക്കിയത്.

നിയമനിര്‍മാണം, ഭരണനിര്‍വഹണം എന്നീ രണ്ട് മേഖലകളിലാണ് റിച്ചാര്‍ഡ് വര്‍മ പ്രവര്‍ത്തിച്ചിരുന്നത്. ഹിലരി ക്ളിന്‍റണ്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നപ്പോള്‍ നിയമനിര്‍മാണസഭ അസി. സെക്രട്ടറിയായിരുന്നു. വിദേശകാര്യ നയം സംബന്ധിച്ച് സെനറ്റ് നേതാവ് ഹാരി റീഡിനും പെന്‍സില്‍വാനിയയില്‍ നിന്നുള്ള സെനറ്റ് അംഗം ജാക് മൂര്‍ത്തയ്ക്കൊപ്പവും റിച്ചാര്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

45കാരനായ റിച്ചാര്‍ഡ് വര്‍മ ഇപ്പോള്‍ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ സീനിയര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിദേശനയ ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വര്‍മ, യു.എസ് വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സേവനത്തിനുള്ള മെരിറ്റോറിയസ് സര്‍വീസ് മെഡല്‍, എയര്‍ ഫോഴ്സ് കമന്‍േറഷന്‍ മെഡല്‍, നാഷണല്‍ ഡിഫന്‍സ് സര്‍വീസ് മെഡല്‍ എന്നിവ ലഭിച്ചു.

വ്യോമസേനയുടെ സ്കോളര്‍ഷിപ്പില്‍ പെന്‍സില്‍വാനിയ യൂനിവേഴ്സിറ്റിയില്‍ നിന്ന് 1990ല്‍ ബിരുദം നേടി. 1993ല്‍ അമേരിക്കന്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലോയില്‍ നിന്ന് നിയമബിരുദം നേടിയ റിച്ചാര്‍ഡ് വര്‍മ ജോര്‍ജ്സെന്‍റര്‍ യൂനിവേഴ്സിറ്റി ലോ സെന്‍ററില്‍ നിന്ന് എല്‍.എം.എം നേടി.

2007ല്‍ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യന്‍ വംശജനായ അമേരിക്കാരില്‍ ഒരാളായി റിച്ചാര്‍ഡ് വര്‍മയെ യു.എസ് പത്രം തെരഞ്ഞെടുത്തിരുന്നു. 2009ല്‍ അമേരിക്ക സന്ദര്‍ശനവേളയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സ്വീകരിക്കാന്‍ റിച്ചാര്‍ഡ് വര്‍മയെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. 2013ല്‍ മികച്ച സേവനത്തിനുള്ള സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു.

അമേരിക്കകാരിയും നിയമ ബിരുദധാരിയുമായ മെലീനയാണ് ഭാര്യ. (Madhyamam)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക