Image

രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്‌ടര്‍ അറസ്‌റ്റില്‍

Published on 20 September, 2014
രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്‌ടര്‍ അറസ്‌റ്റില്‍
തിരുവനന്തപുരം: ചികിത്സയ്‌ക്ക് എത്തിയ യുവതിയെ ഡോക്‌ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം. ശ്വാസകോശ സംബന്ധമായ അസുഖത്തിന്‌ ചികിത്സ തേടി എത്തിയ യുവതിയെയാണ്‌ ഡോക്‌ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌. സംഭവത്തില്‍ ആരോപണ വിധേയനായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അസോസിയേറ്റ്‌ പ്രഫസര്‍ ഡോ. റൊണാള്‍ഡ്‌ വിന്നിയെ അറസ്‌റ്റ് ചെയ്‌തു.

ഇയാളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. ഡോക്‌ടറുടെ കുമാരപുരത്തെ വീട്ടില്‍ ചികിത്സയ്‌ക്ക് എത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്‌ ആരോപണം. പീഡന ശ്രമത്തില്‍ നിന്ന്‌ രക്ഷപെട്ടോടിയ യുവതി വീട്ടില്‍ വിവരം ധരിപ്പിക്കുകയും ഡോക്‌ടര്‍ക്കെതിരെ പരാതി നല്‍കുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക