Image

മോദി മുസ്‌ലിങ്ങളെക്കുറിച്ച് പറഞ്ഞത് കോണ്‍ഗ്രസ് പറഞ്ഞകാര്യങ്ങള്‍ തന്നെയെന്ന് ഉമ്മന്‍ ചാണ്ടി

Published on 20 September, 2014
മോദി മുസ്‌ലിങ്ങളെക്കുറിച്ച് പറഞ്ഞത് കോണ്‍ഗ്രസ് പറഞ്ഞകാര്യങ്ങള്‍ തന്നെയെന്ന് ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: ഇന്ത്യയിലെ മുസ്‌ലിങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞകാര്യങ്ങള്‍ കോണ്‍ഗ്രസ് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന കാര്യം തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് അത് പറഞ്ഞപ്പോള്‍ ന്യൂനപക്ഷ പ്രീണനമെന്ന് പറഞ്ഞ് ആക്ഷേപിച്ചു. അന്ന് അക്ഷേപിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഇത് പറയുന്നത്. 

ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയപ്പോഴാണ് മോദി ഇക്കാര്യം തിരിച്ചറിഞ്ഞത്. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക