Image

എണ്ണൂറു വര്‍ഷങ്ങള്‍ക്കു ശേഷം നളന്ദ സര്‍വകലാശാല തുറന്നു

Published on 20 September, 2014
എണ്ണൂറു വര്‍ഷങ്ങള്‍ക്കു ശേഷം നളന്ദ സര്‍വകലാശാല തുറന്നു
പാറ്റ്ന: എട്ടു ശതാബ്ദങ്ങള്‍ക്കു ശേഷം, ഇന്ത്യയിലെ പുരാതന സര്‍വകലാശാലയായ നളന്ദ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് പുനര്‍നിര്‍മിച്ച സര്‍വകലാശാല ഉദ്ഘാടനം ചെയ്തത്. നളന്ദ ജില്ലയില്‍ പഴയ സര്‍വകലാശാല നിലനിന്നിരുന്ന സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ അകലെ രാജ്ഗിറിലാണ് പുതിയ നളന്ദ. എണ്ണൂറു വര്‍ഷം മുമ്പ് തുര്‍ക്കികളുടെ അധിനിവേശകാലത്താണ് നളന്ദ സര്‍വകലാശാല അഗ്നിക്കിരയായത്. ചരിത്രത്തില്‍ ഇടംപിടിച്ച നളന്ദ സര്‍വകലാശാലയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് സുഷമ സ്വരാജ് പ്രതികരിച്ചു. ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി, മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക