Image

ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ല : ഹൈക്കോടതി

Published on 20 September, 2014
ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ല : ഹൈക്കോടതി
കൊച്ചി: നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകളിലെ പരിശോധന തുടരണമെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിലവാരമില്ലാത്ത ബാറുകളിലെ പരിശോധന തുടരേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ അബ്കാരി നയം നിയമമാക്കിയ സാഹചര്യത്തില്‍ പരിശോധന അപ്രസക്തമാണ്. ഭാവിയില്‍ ബാര്‍ ലൈസന്‍സ് പുതുക്കേണ്ടിവന്നാല്‍ കോടതി നിര്‍ദേശം അതിനു തടസ്സമാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ബാറുകളിലെ നിലവാര പരിശോധയ്‌ക്കെതിരെ സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. മദ്യനയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിലവാര പരിശോധനയ്ക്ക് പ്രസക്തിയില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരം സിംഗില്‍ ബെഞ്ചില്‍ കേസ് പരിഗണനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുന്‍പായിരുന്നു ഹൈക്കോടതി അടച്ചുപൂട്ടിയ 418 ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക