Image

രണ്ട് യുവതികളുടെ ജഡം കൂട്ടികെട്ടിയ നിലയില്‍ റോഡരികില്‍; അന്വേഷണത്തിന് പൊലീസ് സഹായം നേടുന്നു

പി. പി. ചെറിയാന്‍ Published on 20 September, 2014
രണ്ട് യുവതികളുടെ ജഡം കൂട്ടികെട്ടിയ നിലയില്‍ റോഡരികില്‍; അന്വേഷണത്തിന് പൊലീസ് സഹായം നേടുന്നു
ഫ്‌ളോറിഡാ: താമ്പയില്‍ നിന്നുളള രണ്ട് യുവതികളുടെ ജഡം ഒന്നിനുമേല്‍ ഒന്ന് കൂട്ടി കെട്ടിയ നിലയില്‍ സെപ്റ്റംബര്‍ 18 വ്യാഴാഴ്ച ഡുവല്‍ കൗണ്ടിയിലെ റോഡരികില്‍ കണ്ടെത്തി. ഏഞ്ചലിയ മാന്‍ഗം (19) തെജീഷ ബാള്‍(18) എന്നിവരുടെ മൃതദേഹമാണെന്ന് പൊലീസ്. രാവിലെ റോഡിലൂടെ വാഹനത്തില്‍ പോയ ഓരാളാണ് 911 വിളിച്ചു വിവരം പൊലീസിനെ അറിയിച്ചത്. ഇരുവരുടേയും മരണത്തില്‍ ദുരൂഹതയുളളതായി പൊലീസ് പറഞ്ഞു.

ഇരുപെണ്‍കുട്ടികളും കൂട്ടുകാരികളായിരുന്നുവെന്നും, ജാക്‌സണ്‍ വില്ലയില്‍ എക്‌സോട്ടിക്ക് ഡാന്‍സേഴ്‌സായി ഇരുവരും ജോലി ചെയ്തു വരികയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

മൃതശരീരങ്ങള്‍ കിടന്നിരുന്ന സ്ഥലം  പരിശോധിച്ചാല്‍ മൃതശരീരങ്ങള്‍ അവിടെ എത്തിയിട്ട് അധിക സമയം ആയിട്ടില്ല എന്നാണ് പൊലീസിന്റെ നിഗമനം. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടയതിനുശേഷം മാത്രമേ വെളിപ്പെടുത്താനാകൂ എന്നും പൊലീസ് പറഞ്ഞു.

ഈ സംഭവത്തെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ജാക്‌സണ്‍വില്ല ഷെറിഫ് ഓഫീസില്‍ 904 630 0500 എന്ന നമ്പരില്‍ വിളിച്ചു അറിയിക്കണമെന്നും പ്രതിഫലമായി 3000 ഡോളര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും  പൊലീസ് പറഞ്ഞു.



രണ്ട് യുവതികളുടെ ജഡം കൂട്ടികെട്ടിയ നിലയില്‍ റോഡരികില്‍; അന്വേഷണത്തിന് പൊലീസ് സഹായം നേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക