Image

കരച്ചിലുകള്‍ രാഹുലിനെ പഴിക്കുന്നു. കാശ്മീര്‍ ദുരന്തം രാഹുല്‍ അറിഞ്ഞില്ലേ?

അനില്‍ പെണ്ണുക്കര Published on 19 September, 2014
കരച്ചിലുകള്‍ രാഹുലിനെ പഴിക്കുന്നു. കാശ്മീര്‍ ദുരന്തം രാഹുല്‍ അറിഞ്ഞില്ലേ?
രാഹുല്‍ ഗാന്ധി സുന്ദരനാണ്. സുമുഖനാണ്. രാജീവ്ഗാന്ധിയുടെ മകനാണ്. ഇന്ദിരാജിയുടെ കൊച്ചുമകനാണ്. സോണിയാഗാന്ധിയുടെ മകനാണ്. നെഹ്‌റുവിന്റെ കൊച്ചുമകനാണ്…. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ചിലകാര്യങ്ങളില്‍ പിറകോട്ടാണ്.
ജനലക്ഷങ്ങള്‍ കാശ്മീരില്‍ പ്രളയത്തില്‍പെട്ട് നരകിക്കുമ്പോള്‍ നമ്മുടെ രാഹുല്‍ഗാന്ധി എവിടെയാണ്? ഒന്നുമല്ലെങ്കിലും നമ്മുടെ ഭാവിപ്രധാനമന്ത്രിയല്ലേ? കാശ്മീര്‍ ദുരന്തം ദേശീയദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടും രാഹുല്‍ജിയെ കണ്ടില്ല!

ഗ്രാമങ്ങളില്‍ പര്യടനം നടത്തിയും ഗ്രാമീണരുടെ കൂരകളില്‍ അന്തിയുറങ്ങിയും, തട്ടുകടകളില്‍ ചാടിയിറങ്ങി പോറോട്ട കഴിച്ചും ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാന്‍ ഇറങ്ങിത്തിരിച്ച രാഹുല്‍ കാശ്മീരികളുടെ ദുരിതം കാണാന്‍ എത്താഞ്ഞത് എന്തുകൊണ്ടാണ്?

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു രാഹുല്‍ഗാന്ധി. ആ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ നയിക്കുന്ന നേതാവ്. പക്ഷേ കാശ്മീരില്‍ ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായത് അദ്ദേഹം അറിഞ്ഞില്ല എന്ന് നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കോണ്‍ഗ്രസിനെ തള്ളിവിട്ട നേതാവെന്നായിരിക്കും ചരിത്രം രാഹുലിനെ വിശേഷിപ്പിക്കുക.

കാശ്മീര്‍ പ്രളയം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രിയെക്കാള്‍ മുമ്പേ ഓടിയെത്തേണ്ട സാധ്യത രാഹുലിന് ഉണ്ടായിരുന്നില്ലേ? ഏത് തിരക്കിലാണെങ്കിലും എവിടെയാണെങ്കിലും അതെല്ലാം വിട്ടെറിഞ്ഞ് കാശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം ഓടിയെത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ സമൂഹം രാഹുലിനെ ആദരവോടെ സ്വീകരിക്കുമായിരുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഓടിനടന്നതുപോലെ അത് എത്ര വ്യത്യസ്തമായിരുന്നേനെ. രാഹുല്‍ നഷ്ടപ്പെടുത്തിയത് വലിയൊരു അവസരമല്ലേ?

ഒരു ദേശീയ ദുരന്തം സംഭവിച്ചപ്പോള്‍ രാജ്യം രാഹുലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഇന്ത്യന്‍ ജനത കൊതിയത് സ്വഭാവികം.

സാമൂഹ്യപാഠം
പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ?
കരച്ചിലുകള്‍ രാഹുലിനെ പഴിക്കുന്നു. കാശ്മീര്‍ ദുരന്തം രാഹുല്‍ അറിഞ്ഞില്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക