Image

സാബി തോമസിന്റെ സംസ്‌കാരം ശനിയാഴ്‌ച

പി.പി. ചെറിയാന്‍ Published on 19 September, 2014
സാബി തോമസിന്റെ സംസ്‌കാരം ശനിയാഴ്‌ച
കരോള്‍ട്ടണ്‍: കരോള്‍ട്ടണില്‍ നിര്യാതനായ സാബി തോമസിന്റെ (23) സംസ്‌കാരശുശ്രൂഷ ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 20) രാവിലെ 9.30 മുതല്‍ 12 മണി വരെ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ 13930 ഡിസ്‌ട്രിബ്യൂഷന്‍ വെയിലിലിലുള്ള മെട്രോ ചര്‍ച്ച്‌ ഓഫ്‌ ഗോഡില്‍ വെച്ച്‌ നടക്കും. തുടര്‍ന്ന്‌ ഹില്‍ടോപ്‌ മെമ്മോറിയല്‍ പാര്‍ക്കില്‍ മൃതദേഹം സംസ്‌കരിക്കും.

കരോള്‍ട്ടണിലുള്ള റെജിയുടേയും ലിസ്സി തോമസിന്റേയും മകനാണ്‌ സാബി തോമസ്‌.സെപ്‌റ്റംബര്‍ 17-ന്‌ ചൊവ്വാഴ്‌ച ബെയ്‌ലര്‍ ഹോസ്‌പിറ്റലില്‍ വെച്ചാണ്‌ മരണം സംഭവിച്ചത്‌. വ്യൂവിംഗ്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7 മണി മുതല്‍ 9 മണി വരെ മെട്രോ ചര്‍ച്ച്‌ ഓഫ്‌ ഗോഡില്‍ വെച്ച്‌ നടക്കും.
സാബി തോമസിന്റെ സംസ്‌കാരം ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക