Image

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യാഡിന് ഇഞ്ചിയോണില്‍ വര്‍ണാഭമായ തുടക്കം

Published on 19 September, 2014
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യാഡിന് ഇഞ്ചിയോണില്‍ വര്‍ണാഭമായ തുടക്കം

ഇഞ്ചിയോണ്‍: ലോകത്തിലെ ഏറ്റവും വലിയ വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യാഡിന് ദക്ഷിണ കൊറിയന്‍ നഗരമായ ഇഞ്ചിയോണില്‍ വര്‍ണാഭമായ തുടക്കം. 15 ദിവസം നീണ്ടു നില്‍ക്കുന്ന മല്‍സരത്തില്‍ 9,500 കായിക താരങ്ങള്‍ ആണ് മാറ്റുരക്കുന്നത്.

ഇന്ത്യന്‍ സമയം മൂന്നരയോടെ 17ാമത് ഏഷ്യാഡിന് സമാരംഭമായി. ദക്ഷിണ കൊറിയയിലെ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ലിം ക്യോന്‍ ടെയ്കും തിരക്കഥാ കൃത്ത് ജാങ് ജിനും ചേര്‍ന്നാണ് ചടങ്ങ് അണിയിച്ചൊരുക്കിയത്.

4.5 ബില്യണ്‍ ജനങ്ങളുടെ സ്വപ്നമായി ഏഷ്യാവന്‍കര ഒന്നാണെന്ന വിഷയത്തിലൂന്നി ‘ഏഷ്യയുടെ ഭാവി’ എന്ന പ്രമേയത്തിലാണ് പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക