Image

ശരീര ഭാഗങ്ങള്‍ കാണിച്ച് വായനക്കാരെ ആകര്‍ഷിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ദീപിക പദുക്കോണ്‍

Published on 19 September, 2014
ശരീര ഭാഗങ്ങള്‍ കാണിച്ച് വായനക്കാരെ ആകര്‍ഷിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ദീപിക പദുക്കോണ്‍

മുംബൈ: തന്‍െറ ശരീര ഭാഗങ്ങള്‍ പ്രത്യേക രീതീയില്‍ കാണിച്ച് വായനക്കാരെ ആകര്‍ഷിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ച് സിനിമാതാരം ദീപിക പദുക്കോണ്‍. ഫേസ്ബുക്ക് പേജില്‍ ദീര്‍ഘമായ കുറിപ്പിലൂടെയാണ് ദീപിക തന്‍െറ നിലപാട് വ്യക്തമാക്കിയത്. ശരീര ഭാഗം പ്രത്യേകരീതിയില്‍ പ്രദര്‍ശിപ്പിച്ച് വാര്‍ത്ത നല്‍കിയ ഇംഗ്ളീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യക്കെതിരെ കഴിഞ്ഞ ദിവസവും ദീപിക പ്രതികരിച്ചിരുന്നു.
നായികയുടെ ശരീരഭാഗങ്ങള്‍ കാണിച്ച് വാര്‍ത്ത സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ നായകന്‍െറ സ്വകാര്യഭാഗങ്ങളിലേക്ക് സൂം ചെയ്ത് വാര്‍ത്തയാക്കുമോ എന്നും ദീപിക ചോദിച്ചു.
ഫേസ്ബുക് പോസ്റ്റില്‍ നിന്ന്
ചില കഥാപാത്രങ്ങള്‍ പൂര്‍ണമായി വസ്ത്രം ധരിച്ചവരും ചില കഥാപാത്രങ്ങള്‍ പൂര്‍ണമായി നഗ്നരും ആയേക്കാം. അഭിനേത്രി എന്നനിലയില്‍ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ മാറണമോ എന്നത് എന്‍െറ സ്വാതന്ത്ര്യമാണ്. കഥപാത്രം ഒരു റോള്‍ മാത്രമാണെന്നും യഥാര്‍ഥമല്ളെന്നും മനസ്സിലാക്കുക. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ അഭിനയിക്കുകയാണ് എന്‍െറ ജോലി.
ഷാറൂഖ് ഖാന്‍െറ 8 പാക്ക് കാണുന്ന രീതിയില്‍ ഒരു സ്ത്രീയുടെ ശരീരം കാണാത്തതിനെ കുറിച്ചാണ് തന്‍െറ ആശങ്ക. സ്ത്രീ സ്വാതന്ത്ര്യം, ശാക്തീകരണം എന്നിവക്ക് വേണ്ടി ശ്രമിക്കുകയും ഇത്തരം തലക്കെട്ടുകളിലൂടെ വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് എതിരെയുമാണ് താന്‍ പ്രതികരിച്ചത്. ചില ഭാഗങ്ങള്‍ മാത്രം പ്രത്യേക രീതിയില്‍ കാണിക്കുന്നവര്‍ സിനിമയും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നു. സ്ത്രീയുടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ച് വാര്‍ത്തസൃഷ്ടിക്കുന്നതിനു പകരം അവരെ ബഹുമാനിക്കണം.

തന്‍െറ ശരീരം ആഘോഷിക്കപ്പെടുന്നതിനോട് എതിര്‍പ്പില്ല. അടുത്ത ചിത്രത്തില്‍ ബാര്‍ ഡാന്‍സറായാണ് വേഷം. ആവശ്യമെങ്കില്‍ കഥാപാത്രത്തിന്‍െറ ശരീര വര്‍ണന നടത്താം. അതേസമയം സിനിമക്ക് പുറത്ത് സ്ത്രീകളെ ബഹുമാനിക്കാനാണ് ആവശ്യപ്പെടുന്നത്. വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി സന്ദര്‍ഭത്തിന് വിപരീതമായി റിപ്പോര്‍ട്ടു ചെയ്യുന്നതിനെയാണ് വിമര്‍ശിച്ചതെന്നും ദീപിക ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക