Image

ബെന്‍സേലം ഡേകെയര്‍-ഓണാഘോഷം ഗംഭീരമായി

Published on 19 September, 2014
ബെന്‍സേലം ഡേകെയര്‍-ഓണാഘോഷം ഗംഭീരമായി
ഡേകെയര്‍ കോഡിനേറ്റര്‍ ശ്രീ.നൈനാന്‍ മത്തായിയുടെ നേതൃത്വത്തില്‍ ബെന്‍സേലം ഡേകെയര്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. ഇന്ത്യന്‍ അമേരിക്കന്‍ ദേശീയ ഗാനാലാപത്തോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ - മുന്‍ ഫോമ പ്രസിഡന്റ് ശ്രീ. ജോര്‍ജ് മാത്യൂ ദീപം തെളിയിച്ചതോടെ ആരംഭിച്ചു. റവ.ഷാജി ഈപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷങ്ങളുടെ പ്രസക്തിയും- വൃദ്ധ മാതാപിതാക്കളും സംരക്ഷണവും - പ്രതിപാദിച്ചുകൊണ്ട് സ്വാമി സിദ്ധാനന്ദ ചിന്മയ മിഷന്‍ ഫിലാഡല്‍ഫിയ മുഖ്യ പ്രഭാഷണം നടത്തി. ഓണപ്പാട്ടുകള്‍ കലാപരിപാടികള്‍ നൃത്തം , സ്‌കിറ്റുകള്‍ ഇവയൊക്കെ ഡേകെയര്‍ അംഗങ്ങള്‍ അവതരിപ്പിച്ചത് ഏവരെയും ആകര്‍ഷിച്ചു. വിന്‍സന്റ് ഇമ്മാനുവേല്‍ - പ്രസ്‌ക്ലബ്  സെക്രട്ടറി , പാസ്റ്റര്‍ നൈനാന്‍ കോശി, ജാക്ക് പട്ടേല്‍ - ഓണാശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ആഘോഷപരിപാടികള്‍ക്ക് ആഷ്‌ലി ഫ്രാന്‍സിസ് സ്വാഗതവും - ബിനു തോമസ് നന്ദിയും രേഖപ്പെടുത്തി. വിപുലമായ ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു. അന്‍പത് കുടുംബങ്ങളുടെ പകല്‍വീടായി പ്രവര്‍ത്തിക്കുന്ന ബെന്‍സേലം ഡേകെയര്‍ ഫിലാഡല്‍ഫിയായിലെ ഏറ്റവും വലിയ സേവന സംഘടനയാണ്. 

വിശദവിവരങ്ങള്‍ക്ക് 215-760-0447 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ബെന്‍സേലം ഡേകെയര്‍-ഓണാഘോഷം ഗംഭീരമായിബെന്‍സേലം ഡേകെയര്‍-ഓണാഘോഷം ഗംഭീരമായിബെന്‍സേലം ഡേകെയര്‍-ഓണാഘോഷം ഗംഭീരമായിബെന്‍സേലം ഡേകെയര്‍-ഓണാഘോഷം ഗംഭീരമായിബെന്‍സേലം ഡേകെയര്‍-ഓണാഘോഷം ഗംഭീരമായിബെന്‍സേലം ഡേകെയര്‍-ഓണാഘോഷം ഗംഭീരമായിബെന്‍സേലം ഡേകെയര്‍-ഓണാഘോഷം ഗംഭീരമായിബെന്‍സേലം ഡേകെയര്‍-ഓണാഘോഷം ഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക