Image

ഉദയകുമാറിന്‌ ഫൊക്കാനയുടെ അനുശോചനം

Published on 19 September, 2014
ഉദയകുമാറിന്‌ ഫൊക്കാനയുടെ അനുശോചനം
ഇന്ന്‌ നിര്യാതനായ അര്‍ജുന അവാര്‍ഡ്‌ ജേതാവും കേരള പോലീസില്‍ ഡെപ്യൂട്ടി കമാന്‍ഡന്റും ഗവര്‍ണറുടെ എ.ഡി.സിയും അയ ഉദയകുമാറിന്റെ ആകസ്‌മിക നിര്യാണത്തില്‍ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഈ വര്‍ഷം അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഫൊക്കാവയുടെ വക സീകരണംഉദയകുമാറിന്‌ നല്‍കുകയുണ്ടായി.

1976 ല്‍ മാഹാരാഷട്രയിലെ കോലാപ്പൂരില്‍ നടന്ന റൂറല്‍ നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലൂടെയാണ്‌ ഉദയകുമാറിന്റെ കടന്നുവരവ്‌. 1978 ല്‍ പട്യാലയില്‍ നടന്ന ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‌ വേണ്ടി കളിച്ചു. വൈകാതെ ആ വര്‍ഷം കേരളത്തിന്റെ നായകനായും തിരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍ തലത്തില്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച ഉദയകുമാര്‍ 1980 ല്‍ നടന്ന ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. അമേരിക്കയിലെ കൊളറാഡോ സ്‌പ്രിങ്‌സില്‍ 1981 ല്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിച്ചു.

1980ല്‍ കോഴിക്കോട്‌ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ്‌ സീനിയര്‍ ടീമില്‍ അംഗമാകുന്നത്‌. 1981ല്‍ കോട്ടയത്ത്‌ നടന്ന ഫെഡറേഷന്‍ കപ്പില്‍ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള കേരള ടീം വോളി ചാമ്പ്യന്മാരായി. 1982 ലും 86 ലും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു. 82ല്‍ സോളില്‍ നടന്ന ഗുഡ്‌വില്‍ ഗെയിംസിലും പങ്കെടുത്തു. നാലുവട്ടം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു. 1989 സാഫ്‌ ഗെയിംസില്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍ ഇന്ത്യ സാഫ്‌ ഗെയിംസില്‍ വെള്ളി നേടി. 1991ല്‍ സാഫില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു.

1992ല്‍ ദുബായ്‌ പോലീസ്‌ ടീമിന്റെ കോച്ചും താരവുമായി പോയ ഉദയകുമാര്‍ പിന്നീട്‌ അഞ്ചുവര്‍ഷം അവിടെ തുടര്‍ന്നു. 1997ല്‍ തിരിച്ചെത്തി വീണ്ടും കേരള ടീമിന്റെ ഭാഗമായി. 1982 ല്‍ ജി.വി രാജ അവാര്‍ഡും 1989 ല്‍ ജിമ്മി ജോര്‍ജ്‌ അവാര്‍ഡും ലഭിച്ചു. കേരള പോലീസില്‍ ഡെപ്യൂട്ടി കമാന്‍ഡന്റായ ഉദയകുമാര്‍ ഗവര്‍ണറുടെ എ.ഡി.സിയായി പ്രവര്‍ത്തിക്കവേയാണ്‌ 54-ാം വയസ്സില്‍ ആകസ്‌മിക വേര്‍പാടുണ്ടായത്‌.

ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, ടെറന്‍സണ്‍ തോമസ്‌, ഗണേഷ്‌ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ ഒരു സംയുത പ്രസ്‌താവനയില്‍ അറിയിച്ചതാണ്‌.
ഉദയകുമാറിന്‌ ഫൊക്കാനയുടെ അനുശോചനംഉദയകുമാറിന്‌ ഫൊക്കാനയുടെ അനുശോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക