Image

പ്രവാസി മലയാളി ഫെഡറേഷന്‍ ഏഴ് സോണുകള്‍ ആയി തിരിച്ച് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നു

മാത്യു മൂലേച്ചേരില്‍ Published on 19 September, 2014
പ്രവാസി മലയാളി ഫെഡറേഷന്‍ ഏഴ് സോണുകള്‍ ആയി തിരിച്ച് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നു
ന്യൂയോര്‍ക്ക്: വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ലോകത്തില്‍ പടര്‍ന്നുപന്തലിച്ച പ്രവാസി മലയാളികളുടെ ഏക കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലോകരാഷ്ട്രങ്ങളെ 7 സോണ്‍ ആയി തിരിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു.

അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യാന എന്നിവയായിരിക്കും പുതിയ സോണുകള്‍.

സോണല്‍ ചെയര്‍മാന്മാരും അവരുടെ കീഴിലുള്ള കമ്മിറ്റിയുമായിരിക്കും ഓരോ സോണിന്റെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ആ ഏഴു സോണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റികളില്‍ നിന്നായിരിക്കും ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്. 2016-ല്‍ ഗോവയില്‍ നടക്കുന്ന ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ പുതിയ ഗ്ലോബല്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുമെന്നും അവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക