Image

നൊമ്പരമുളള സ്‌നേഹമാണ് ലോകത്തിനാവശ്യം : അതാണ് ഓണം നല്‍കുന്ന സന്ദേശം

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 19 September, 2014
നൊമ്പരമുളള സ്‌നേഹമാണ് ലോകത്തിനാവശ്യം : അതാണ് ഓണം നല്‍കുന്ന സന്ദേശം
ന്യൂജഴ്‌സി: നൊമ്പരമുളള സ്‌നേഹമാണ് ലോകത്തിനാവശ്യമെന്നും, ഓണം നമുക്കു നല്‍കുന്നത് ആ സന്ദേശമാണെന്നും കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ ഓണാഘോഷത്തിലും രജത ജൂബിലിയിലും പങ്കെടുത്ത് ആശംസാ പ്രസംഗം നടത്തി ഫാ. ജോണ്‍ മാത്യു പറഞ്ഞു. കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രഥമ ഓണാഘോഷത്തില്‍ സന്ദേശം നല്‍കിയതും അദ്ദേഹമായിരുന്നു. പുലിറ്റ്‌സര്‍ പ്രൈസ് നേടിയ ഫോട്ടോ ജേര്‍ണലിസ്റ്റ് കെവിന്‍ കാര്‍ട്ടറുടെ അനുഭവകഥ അദ്ദേഹം പങ്കുവച്ചു.

സുഡാനിലെ ക്ഷാമ ബാധിത പ്രദേശത്ത് ഭക്ഷണത്തിനായി യാത്ര ചെയ്ത് അവശയായ ബാലികയെയും തൊട്ടു പിന്നിലായി നിലയുറപ്പിച്ച കഴുകനെയും തന്റെ ക്യാമറായില്‍ കാര്‍ട്ടര്‍ പകര്‍ത്തുകയും അതിന് പുലിറ്റ്‌സര്‍ പ്രൈസ് ലഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആ പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം കാര്‍ട്ടറെ വേട്ടയാടുകയും അതിന്റെ കുറ്റബോധവും മാനസിക സംഘര്‍ഷവും കാര്‍ട്ടറെ വേട്ടയാടുകയും കാര്‍ട്ടറെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു. സമൂഹത്തിന്റെ പ്രശ്‌നങ്ങളെ സംബന്ധിച്ച വേദനയാണ് നമ്മെ പ്രചോദിപ്പിക്കേണ്ടത്. ചടങ്ങില്‍ മന്ത്രി കേരളത്തിലെ ഒരു തുണ്ടു ഭൂമിയോ തലചായ്ക്കാനൊരു വീടോ സ്വന്തമായിട്ടില്ലാത്തവരുടെ പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചതും സമൂഹത്തിലെ മൂല്യച്ചുതിയെക്കുറിച്ച് ടി. എസ്. ചാക്കോ നൊമ്പരത്തോടെ സംസാരിച്ചതും അദ്ദേഹം പരാമര്‍ശിച്ചു.

കെവിന്‍ കാര്‍ട്ടറോടു ചോദിച്ച അതേ ചോദ്യം നമുക്കും നേരിടേണ്ടതുണ്ട്. നമ്മുടെ സംസ്‌കാരത്തിന് എന്തു സംഭവിച്ചു ? നമ്മുടെ അയല്‍ക്കാര്‍ക്ക് എന്തു സംഭവിച്ചു ? നമ്മുടെ കൂട്ടായ്മകള്‍ക്ക് എന്തു സംഭവിച്ചു ? ഇങ്ങനെയുളള ചോദ്യങ്ങള്‍ നമ്മളില്‍ നിന്നുയരുകയും അതിനു മറുപടി നാം കണ്ടെത്തുകയും ചെയ്യണം. അതല്ലെങ്കില്‍ നമ്മുടെ ഓണാഘോഷങ്ങളും മറ്റെല്ലാ ആഘോഷങ്ങളും നിരര്‍ത്ഥകമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നൊമ്പരമുളള സ്‌നേഹമാണ് ലോകത്തിനാവശ്യം : അതാണ് ഓണം നല്‍കുന്ന സന്ദേശം നൊമ്പരമുളള സ്‌നേഹമാണ് ലോകത്തിനാവശ്യം : അതാണ് ഓണം നല്‍കുന്ന സന്ദേശം നൊമ്പരമുളള സ്‌നേഹമാണ് ലോകത്തിനാവശ്യം : അതാണ് ഓണം നല്‍കുന്ന സന്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക