Image

ഫൈന്‍ ആര്‍ട്‌സ് നാടകം 21 ഞായറാഴ്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോര്‍ജ് തുമ്പയില്‍ Published on 19 September, 2014
ഫൈന്‍ ആര്‍ട്‌സ് നാടകം 21 ഞായറാഴ്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജേഴ്‌സി : ഫൈന്‍ ആര്‍ട്‌സിന്റെ ഏറ്റവും പുതിയ നാടകം മഴവില്ല് പൂക്കുന്ന ആകാശം ഈ വരുന്ന ഞായറാഴ്ച-സെപ്റ്റംബര്‍ 21ന് അരങ്ങേറും. ടീനെക്ക് ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിസില്‍ സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ വൈകുന്നേരം 6മണിയ്ക്കാണ് പരിപാടികള്‍ തുടങ്ങുന്നത്.

നാടകാവതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പ്രൊഡ്യൂസര്‍ കൂടിയാ മുന്‍ പ്രസിഡന്റ് ജോസഫ് മാത്യൂ കുറ്റോലമഠം അറിയിച്ചു. ട്രൈസ്റ്റേറ്റ് മലയാളികള്‍ക്ക് ഫൈന്‍ ആര്‍ട്‌സിന്റെ ഓണസമ്മാനമാണ് നാടകമെന്ന് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന മുന്‍ സെക്രട്ടറി സാം.പി.ഏബ്രഹാം പറഞ്ഞു. നാടകലൈറ്റിംഗ് വിദഗ്ദമായി ക്രമീകരിക്കുന്ന പ്രസിഡന്റ് കൂടിയായ ജിജി ഏബ്രഹാം മലയാള സമൂഹം നല്‍കുന്ന അഭൂതപൂര്‍വ്വമായ പിന്തുണക്ക് നന്ദി പ്രകാശിപ്പിച്ചു.

റൂത്ത് സഖറിയായുടെ ഗാനാലാപനത്തോടെ പരിപാടിയ്ക്ക് തുടക്കമാവും. ജിനു പ്രമോദ് കോറിയോഗ്രാഫി നിര്‍വ്വഹിച്ച് ഫൈന്‍ ആര്‍ട്‌സ് യൂത്ത് അവതരിപ്പിക്കുന്ന നൃത്താവിഷ്‌ക്കാരത്തെ തുടര്‍ന്നാണ് നാടകം ആരംഭിക്കുന്നതെന്ന് സംഘാടകരിലൊരാളും പ്രധാന നടനുമായ ജോസ് കാഞ്ഞിരപ്പള്ളി പറഞ്ഞു.

റെഞ്ചി കൊച്ചുമ്മനാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. സ്റ്റേജ് മാനേജ്‌മെന്റ്-ചാക്കോ ടി.ചാക്കോയും ടീമും. സംഗീത നിര്‍വ്വഹണം-റീനാ മാത്യൂവും- ഷൈനി ഏബ്രഹാമും ചേര്‍ന്ന് വീഡിയോ എഡിറ്റിംഗ്- ടീനോ തോമസും ജയന്‍ ജോസഫും സംയുക്തമായി. വീഡിയോ രംഗത്ത് ഷൈനി, മാര്‍ക്ക് , സേത്തു എന്നിവര്‍. ഫ്രെണ്ട് ഡെസ്‌ക്കിലും റിസപ്ഷനും ട്രഷറര്‍ കൂടിയായ എഡിസണ്‍ ഏബ്രഹാമും ടീമും. സൗണ്ട്-ജെറി. എം.സി.സണ്ണി മാമ്പിള്ളി. രംഗത്ത് വരുന്നവര്‍-ജോസ് കാഞ്ഞിരപ്പള്ളി, സണ്ണി റാന്നി, റോയി മാത്യൂ, ടീനോ തോമസ്, ദിവ്യാ ശ്രീജിത്ത്, ജിനു പ്രമോദ്, സജിനി സഖറിയാ, ജോര്‍ജ് തുമ്പയില്‍.

പേട്രണ്‍ പി.ടി.ചാക്കോ, കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, കുര്യന്‍ തോമസ്, ഓഡിറ്റര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ശ്രീജിത്ത് തുടങ്ങി ഒട്ടേറെപ്പേര്‍ അണിയറ പ്രവര്‍ത്തനങ്ങളിലും വ്യാപ്തരാണ്.
സ്‌കൂള്‍ പാര്‍ക്കിംഗ് ലോട്ടില്‍ കണ്‍സ്ട്രക്ഷന്‍ നടക്കുന്നതിനാല്‍ പരിമിതമായ പാര്‍ക്കിംഗ് സൗകര്യങ്ങളേ ഉള്ളൂ.

സ്‌ക്കൂളിനോടു ചേര്‍ന്നുള്ള താഫ്റ്റ് റോഡിലുള്ള എമേഴ്‌സണ്‍ അവന്യൂവിലും 5 മണി  മുതല്‍ 10 മണി വരെ, രണ്ടു സൈഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ടുമെന്റ് പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെന്ന് സാം.പി. ഏബ്രഹാം അറിയിച്ചു. സ്ട്രീറ്റ് പാര്‍ക്കിംഗിനായി ഏറെ സമയം ആവശ്യമായി വരുന്നതിനാല്‍ പതിവിനും നേരത്തെ എത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

വിവരങ്ങള്‍ക്ക് (201) 483 7151, (201) 951-8141, (201) 675-6803, (862) 485-0160



ഫൈന്‍ ആര്‍ട്‌സ് നാടകം 21 ഞായറാഴ്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
manoj k 2014-09-19 07:49:31
Look forward to see the drama. Best of luck
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക