Image

പരിശുദ്ധ കാതോലിക്ക ബാവക്കും സംഘത്തിനും അറ്റലാന്റയില്‍ സ്വീകരണം നല്‌കി

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം Published on 18 September, 2014
പരിശുദ്ധ കാതോലിക്ക ബാവക്കും സംഘത്തിനും അറ്റലാന്റയില്‍ സ്വീകരണം നല്‌കി
അറ്റലാന്റ: മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ 15 ദിവസത്തെ സന്ദര്‍ശത്തിനായി അമേരിക്കയില്‍ എത്തി. വ്യാഴാഴ്‌ച ഉച്ചക്ക്‌ 2.30നു അറ്റലാന്‌ടാ ഹാര്‍ട്‌സ്‌ ഫീല്‍ഡ്‌ ജാക്ക്‌സണ്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പരിശുദ്ധ കാതോലിക്ക ബാവയെയും സംഘത്തെയും സൌത്ത്‌ വെസ്‌റ്‌ അമേരിക്കന്‍ ഭദ്രാസ മെത്രാപ്പോലീത്താ അലക്‌സിയോസ്‌ മാര്‍ യൌസേബിയോസ്‌, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ. ബിജു കോശി, ഫാ. തമ്പാന്‍ വര്‍ഗീസ്‌, ഫാ. ജോണ്‍ കോശി വൈദ്യന്‍, സഭാ മാജിേംഗ്‌ കമ്മറ്റിയംഗം പുലിക്കോട്ടില്‍ ജോയി തുടങ്ങിയര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു

നിരണം ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസൊസ്റ്റമൊസ്‌, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, പേഴ്‌സണല്‍ സെക്രട്ടറി ഫാ. ജിന്‍സ്‌ ജോണ്‍സണ്‍ എന്നിവരാണ്‌ പരിശുദ്ധ ബാവായോടൊപ്പം അമേരിക്കന്‍ ഭദ്രാസനങ്ങള്‍ സന്ദര്‍ശിക്കുന്നത്‌

1979ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസങ്ങളിലേക്ക്‌ കാതോലിക്കാിധി ശേഖരണവുമായി ബന്ധപ്പെട്ട്‌ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ രിേട്ട്‌ എഴുന്നള്ളുകയാണ്‌. ഇരു ഭദ്രാസങ്ങളിലും രണ്ടു സ്ഥലങ്ങളിലായി ഭദ്രാസന മെത്രാപ്പോലീത്താമാരുടെ തേൃത്വത്തില്‍ എല്ലാ ഇടവകകളില്‍ ിന്നും ചുമതലക്കാര്‍ തങ്ങളുടെ കാതോലിക്കാ ിധി ശേഖരണം കൈമാറും. കാതൊലിക്കാ ിധി ശേഖരണത്തിനു കേരളത്തിലെ മെത്രാസങ്ങളില്‍ കാതോലിക്കാ ബാവാ ശ്‌ളൈഹിക സന്ദര്‍ശം ടത്തുന്ന പതിവ്‌ പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ്മാ മാത|സ്‌ പ്രഥമന്‍ ബാവായുടെ കാലത്ത്‌ ആരംഭിച്ചെങ്കിലും അമേരിക്കയില്‍ 35 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇതാദ്യമാണ്‌. അതുകൊണ്ട്‌ തന്നെ ഈ സന്ദര്‍ശത്തിനു ഏറെ പ്രാധാന്യമുണ്ട്‌ .

പരിശുദ്ധ കാതോലിക്കാ ബാവാ, സൌത്ത്‌ വെസ്‌റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അലക്‌സിയോസ്‌ മാര്‍ യൌസേബിയോസ്‌, നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാാന്‍ മാര്‍ ക്രിസോസ്‌റമോസ്‌ എന്നീ മെത്രാപ്പോലീത്താമാരെയും വൈകിട്ട്‌ 4.30്‌ ദേവാലയത്തിലേക്ക്‌ സ്വികരിച്ചാനയിക്കും. 6.30്‌ സന്ധ്യാ നമസ്‌കാരത്തോടെ ദേവാലയ കൂദാശയുടെ ഒന്നാം ഭാഗവും സെപ്‌റ്റംബര്‍ 19 വെള്ളിയാഴ്‌ച രാവിലെ 7്‌ പ്രഭാത മസ്‌കാരത്തെ തുടര്‍ന്ന്‌ കൂദാശയുടെ രണ്ടാം ഭാഗവും തുടര്‍ന്ന്‌ വി. കുര്‍ബ്ബാനയും നടക്കും

വെള്ളിയാഴ്‌ച വൈകിട്ട്‌ ഹൂസ്‌റണിലേക്ക്‌ പോകുന്ന പരിശുദ്ധ കാതോലിക്ക ബാവ ശനിയാഴ്‌ച രാവിലെ സൌത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനമായ ഊര്‍ശലേം അരമന ചാപ്പലില്‍ വി.കുര്‍ബാന അര്‍പ്പിക്കും.

മലങ്കരയില്‍ കാതോലിക്കേറ്റ്‌ സ്ഥാപനത്തിന്‍റെ 102മത്‌ വാര്‍ഷികത്തോടനുബന്ധിച്ചു പുതുതായി വാങ്ങിയ നൂറു ഏക്കര്‍ സ്ഥലത്ത്‌ 102 വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഭാഗമായി ആദ്യ വൃക്ഷത്തൈ നാട്ടുകൊണ്ട്‌ ഗോഗ്രീന്‍ പ്രോജക്ടിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന്‌ കാതോലിക്കാ നിധി ശേഖരണവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ഭദ്രാസന പ്രധിനിധികളുടെ സമ്മേളനത്തെ അഭിസംഭോധന ചെയ്‌തുകൊണ്ട്‌ അനുഗ്രഹ പ്രഭാഷണം നടത്തും. നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ , അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, പരുമല മെഡിക്കല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഫാ. ഷാജി മുകടിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകിട്ട്‌ 7:00 മണിക്ക്‌ ഹൂസ്‌റണ്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌ള്‍സ്‌ ദേവാലയത്തില്‍ സന്ധ്യാ നമസ്‌കാരത്തിനു നേതൃത്വം നല്‌കും. ഞായറാഴ്‌ച രാവിലെ മണിക്ക്‌ ഹൂസ്‌റണ്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌ള്‍സ്‌ കത്തീണ്ട്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട്‌ 6 മണിക്ക്‌ ഹൂസ്‌റണ്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌ള്‍സ്‌ ദേവാലയത്തിന്റെ ശിലാസ്ഥാപനവും സന്ധ്യാനമസ്‌കാരവും നിര്‍വഹിക്കും. തിങ്കളാഴ്‌ച വൈകിട്ട്‌ 6:00 മണിക്ക്‌ സെന്റ്‌ സ്‌ടീഫന്‍സ്‌ ഓര്‍ത്തഡോക്‌ള്‍സ്‌ ദേവാലയത്തില്‍ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന്‌ എക്യൂമിനിക്കല്‍ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണവും നടത്തും. ചൊവ്വാഴ്‌ച രാവിലെ ഡിട്രോയിറ്റിലേക്ക്‌ പോകുന്ന പരിശുദ്ധ കാതോലിക്ക ബാവ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌ള്‍സ്‌ ദേവാലയത്തില്‍ സന്ധ്യാ നമസ്‌കാരത്തിനു നേതൃത്വം നല്‌കും. തുടര്‍ന്ന്‌ നടക്കുന്ന സ്വീകരണ സമ്മേളനത്തെ അഭി സംഭോധന ചെയ്യും

ബുധനാഴ്‌ച ഉച്ചക്ക്‌ 12 30 നു ഓര്‍ലാണ്ടോയിലെത്തുന്ന പരി ശുദ്ധ കാതോലിക്കാ ബാവായെയും, സൌത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അലക്‌സിയോസ്‌ മാര്‍ യൌസേബിയോസ്‌ മെത്രാപ്പോലീത്താമാരെയും വൈകിട്ട്‌ 4.30്‌ ദേവാലയത്തിലേക്ക്‌ സ്വികരിച്ചായിക്കും.5.30്‌ സന്ധ്യാനമസ്‌കാരത്തോടെ ദേവാലയകൂദാശയുടെ ഒന്നാം ഭാഗവും വ്യാഴായാഴ്‌ച രാവിലെ 7്‌ പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന്‌ കൂദാശയുടെ രണ്ടാം ഭാഗവും തുടര്‍ന്ന്‌ വി. കുര്‍ബ്ബാനയും നടക്കും
സെപ്‌റ്റംബര്‍ 25നു ഫിലാഡല്‍ഫിയക്ക്‌ പോകുന്ന പരിശുദ്ധ കാതോലിക്ക ബാവ 26നു നോര്‍ത്ത്‌ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന വൈദീക സമ്മേളനത്തില്‍ പങ്കെടുക്കും. സെപ്‌റ്റംബര്‍ 27ണ്ടനു ശനിയാഴ്‌ച നോര്‍ത്ത്‌ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയാ ഡെലവെയര്‍വാലി സെന്റ്‌ ജോണ്‍സ്‌ ദേവാലയത്തില്‍ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരും, വിശ്വാസികളും ചേന്ന്‌ ഔദ്യോഗിക വരവേല്‌പ്പ്‌ നല്‍കും.

സെപ്‌റ്റംബര്‍ 28ന്‌ വാഷിഗ്‌ട്ടന്‍ ഡി സി സില്‍വര്‍ സ്‌പ്രിംഗ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്‌സ്‌ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാനക്ക്‌ ശേഷം ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ഉദ്‌ഘാടനം ചെയ്യും. സെപ്‌റ്റംബര്‍ 3ീനു പരിശുദ്ധ കാതോലിക്കബാവയും സഘവും കേരളത്തിലേക്ക്‌ മടങ്ങും.

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (Orthodox TV News)

പരിശുദ്ധ കാതോലിക്ക ബാവക്കും സംഘത്തിനും അറ്റലാന്റയില്‍ സ്വീകരണം നല്‌കിപരിശുദ്ധ കാതോലിക്ക ബാവക്കും സംഘത്തിനും അറ്റലാന്റയില്‍ സ്വീകരണം നല്‌കിപരിശുദ്ധ കാതോലിക്ക ബാവക്കും സംഘത്തിനും അറ്റലാന്റയില്‍ സ്വീകരണം നല്‌കിപരിശുദ്ധ കാതോലിക്ക ബാവക്കും സംഘത്തിനും അറ്റലാന്റയില്‍ സ്വീകരണം നല്‌കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക