Image

ശ്രേഷ്‌ഠഭാഷ: പ്രതീക്ഷകളും വെല്ലുവിളികളും (ലാനാ കണ്‍വന്‍ഷന്‍ ചിത്രങ്ങളിലൂടെ....)

Published on 18 September, 2014
ശ്രേഷ്‌ഠഭാഷ: പ്രതീക്ഷകളും വെല്ലുവിളികളും (ലാനാ കണ്‍വന്‍ഷന്‍ ചിത്രങ്ങളിലൂടെ....)
ലാനാ കേരളാ കണ്‍വന്‍ഷന്റെ ഒന്നാം ദിവസം കേരള സാഹിത്യ അക്കാഡമിയില്‍ നടന്ന സാഹിത്യ സെമിനാര്‍ പണ്‌ഡിതോചിതമായ ചര്‍ച്ചകള്‍ കൊണ്ടും പുതുമയുള്ള അവതരണം കൊണ്ടും ശ്രദ്ധേയമായിരുന്നു. മലയാളത്തിന്‌ ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ചതിനുശേഷം നടന്ന അക്കാഡമിയിലെ പ്രധാനപ്പെട്ട ഈ സെമിനാറില്‍ കേരളത്തിലേയും അമേരിക്കയിലേയും പ്രമുഖര്‍ പ്രസംഗിച്ചു.

മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളജ്‌ മലയാള വിഭാഗം മുന്‍ തലവനും ലാനാ പ്രവര്‍ത്തകനുമായ പ്രൊഫ. കോശി തലയ്‌ക്കല്‍ പ്രബന്ധം അവതരിപ്പിച്ച്‌ പ്രസംഗിച്ചു. ഏബ്രഹാം തെക്കേമുറി, ജോയന്‍ കുമരകം, സെബാസ്റ്റ്യന്‍ വലിയകാലാ, അക്‌ബര്‍ കക്കട്ടില്‍, ആര്‍ ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ വിഷയത്തെ അധികരിച്ച്‌ തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു. ലാനാ സെക്രട്ടറി ജോസ്‌ ഓച്ചാലില്‍ ആയിരുന്നു മോഡറേറ്റര്‍.
ശ്രേഷ്‌ഠഭാഷ: പ്രതീക്ഷകളും വെല്ലുവിളികളും (ലാനാ കണ്‍വന്‍ഷന്‍ ചിത്രങ്ങളിലൂടെ....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക