Image

ലോംഗ്‌ ഐലന്റ്‌ ക്‌നാനായ സോഷ്യല്‍ ക്ലബ്‌ ഓണാഘോഷം വര്‍ണ്ണവിസ്‌മയമായി

Published on 18 September, 2014
ലോംഗ്‌ ഐലന്റ്‌ ക്‌നാനായ സോഷ്യല്‍ ക്ലബ്‌ ഓണാഘോഷം വര്‍ണ്ണവിസ്‌മയമായി
ന്യൂയോര്‍ക്ക്‌: ലോംഗ്‌ഐലന്റ്‌, ക്യൂന്‍സ്‌ കേന്ദ്രീകരിച്ച്‌ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ക്ലബിന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 12-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ ന്യൂയോര്‍ക്കിലെ ഗ്ലെന്‍ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഓണസദ്യയോടും വിവിധ കലാപരിപാടികളോടുംകൂടി നടത്തപ്പെട്ടു.

പത്ത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മൂന്നോ നാലോ കുടുംബങ്ങള്‍ ഒന്നിച്ചുകൂടിയ ഈ കൂട്ടായ്‌മ ഇന്ന്‌ അമ്പത്തഞ്ചോളം കുടുംബങ്ങളുള്ള കൂട്ടായ്‌മയായി മാറിയതായി ക്ലബ്‌ പ്രസിഡന്റ്‌ ബിനു പുളിക്കത്തൊട്ടിയില്‍ അറിയിച്ചു. നാട്ടില്‍ നിന്നെത്തിയ സിസ്റ്റര്‍ ലിന്‍ഡയും, സിസ്റ്റര്‍ ജെസ്സിയും കുട്ടികളുമായി മാതാപിതാക്കള്‍ കൂടുതല്‍ അടുക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.

സോഷ്യല്‍ ക്ലബ്‌ അംഗങ്ങള്‍ എല്ലാവരും ഫെയ്‌സ്‌ബുക്കില്‍ അംഗങ്ങളായതുകൊണ്ട്‌ ഓണാഘോഷം പരസ്‌പരം ലൈക്ക്‌ ചെയ്യണമെന്ന്‌ ജോസ്‌ കാടാപുറം ഓര്‍മ്മിപ്പിച്ചു. മഹാബലിയായി വന്ന സാബു തെക്കേവട്ടത്തറ ഓണാശംസകള്‍ നേര്‍ന്നു. സെക്രട്ടറി സിറില്‍ എലക്കാട്ട്‌ എം.സിയായിരുന്നു. പായസ മത്സരത്തില്‍ മിസിസ്‌ സിറില്‍ എലക്കാട്ട്‌ ഒന്നാം സമ്മാനം നേടി. ഷിനോ മറ്റം, ഏബ്രഹാം പുല്ലാനപ്പള്ളി എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. സജി ഒരപ്പാങ്കല്‍ നന്ദി പറഞ്ഞു.
ലോംഗ്‌ ഐലന്റ്‌ ക്‌നാനായ സോഷ്യല്‍ ക്ലബ്‌ ഓണാഘോഷം വര്‍ണ്ണവിസ്‌മയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക