Image

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ദമ്പതികള്‍ക്കായി ധ്യാനം നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 18 September, 2014
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ദമ്പതികള്‍ക്കായി ധ്യാനം നടത്തുന്നു
ഷിക്കാഗോ: ഷിക്കാഗോയിലെ 16 ദേവാലയങ്ങളുടെ ഐക്യവേദിയായ ഏക്യൂമെനിക്കല്‍ കൗണ്‍സില്‍ ഒക്‌ടോബര്‍ നാലാം തീയതി ദമ്പതികള്‍ക്കായി ഏകദിന ധ്യാനം നടത്തുന്നു. പ്രസിദ്ധ ധ്യാനഗുരുവും സംഗീത സംവിധായകനുമായ ബ്ര. സണ്ണി സ്റ്റീഫന്‍ ദമ്പതികള്‍ക്കായി പ്രത്യേക ധ്യാനം നയിക്കും. ജീവിതത്തില്‍ വ്യക്തികളായും കുടുംബമായും അറിഞ്ഞിരിക്കേണ്ട പ്രായോഗിക ജീവിത തത്വങ്ങള്‍, ക്രിസ്‌തീയ ദര്‍ശനങ്ങള്‍, കുടുംബ ബന്ധത്തിന്റെ പ്രശ്‌ന സങ്കീര്‍ണ്ണതയില്‍ അനുകരിക്കേണ്ട പാഠങ്ങള്‍, മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹം, സമൂഹത്തോടുള്ള ബന്ധം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ആദ്ധ്യാത്മിക ചിന്ത എന്നിവ ബ്രദര്‍. സണ്ണി സ്റ്റീഫന്‍ അനുവാചകരുമായി പങ്കുവെയ്‌ക്കുന്നു.

രാവിലെ 9 മണിക്ക്‌ ആരംഭിക്കുന്ന ധ്യാനം വൈകിട്ട്‌ 4.3 വരെ തുടരും. ഡെസ്‌പ്ലെയിന്‍സിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തിലാണ്‌ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്‌. എക്യൂമെനിക്കല്‍ കൗണ്‍സിലിലെ അംഗ ദേവാലയങ്ങളിലെ എല്ലാ ദമ്പതിമാരും പ്രായഭേദമെന്യേ പങ്കെടുക്കണമെന്ന്‌ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന റവ. സോനു വര്‍ഗീസ്‌ അച്ചന്‍ അറിയിക്കുന്നു.

ജോര്‍ജ്‌ പണിക്കര്‍, മാത്യു മാപ്ലേട്ട്‌, മാത്യു കരോട്ട്‌, മിസിസ്‌ ബേബി മത്തായി, മാത്യു ജേക്കബ്‌ കോന്നാമല, ഐപ്‌ അലക്‌സാണ്ടര്‍ എന്നിവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റി ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ജീവിത സ്‌പര്‍ശിയായ ഈ വചന വിരുന്നില്‍ പങ്കെടുത്ത്‌ ദാമ്പത്യജീവിതം വിശ്വാസത്തിലും, സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും ആഴപ്പെടുത്തി ആത്മീയ ആഘോഷമാക്കുവാന്‍ സ്‌നേഹപൂര്‍വ്വം എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ പണിക്കര്‍ (847 401 7771), മാത്യു കരോട്ട്‌ (847 702 305).
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ദമ്പതികള്‍ക്കായി ധ്യാനം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക