Image

ജീവിതത്തില്‍ നിന്ന്‌ ഒരു ഏട്‌ (നിങ്ങളുടെ ചിത്രങ്ങള്‍ ഞങ്ങള്‍ക്കയക്കുക)

Published on 14 September, 2014
ജീവിതത്തില്‍ നിന്ന്‌ ഒരു ഏട്‌ (നിങ്ങളുടെ ചിത്രങ്ങള്‍ ഞങ്ങള്‍ക്കയക്കുക)
ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളെ നമ്മള്‍ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത്‌ ഓര്‍മകളുടെ ഇതളുകളായി സൂക്ഷിക്കുന്നു. ആ മനോഹരദ്രുശ്യങ്ങള്‍ നമ്മള്‍ പ്രിയപ്പെട്ടവരുമായി പങ്കിടുന്നു.പരസ്‌പരം ആഹ്ലാദത്തിന്റെ അനര്‍ഘ നിമിഷങ്ങളില്‍ ഇഴുകിചേര്‍ന്നങ്ങനെ ദിവസങ്ങളുടെ ഏടുകള്‍ കണ്മുന്നിലൂടെ മറയുന്നു.

നിങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ചിത്രമാക്കി സൂക്ഷിക്കുമ്പോള്‍ അവ നിങ്ങളുടെ ഉറ്റവരും, സ്വന്തക്കാരുമായി പങ്കിടാന്‍ ഇതാ ഇ-മലയാളി ഒരു വേദി ഒരുക്കുന്നു. `ജീവിതത്തില്‍ നിന്ന്‌ ഒരു ഏട്‌' എന്ന പംക്‌തി ഉടനെ ആരംഭിക്കുന്നു. ജനനം, വിവാഹം, ജന്മദിനങ്ങള്‍, അനുമോദനങ്ങളും അംഗീകാരങ്ങളും ഏറ്റ്‌വാങ്ങുന്ന മുഹുര്‍ത്തങ്ങള്‍, വിനോദസഞ്ചാരത്തിനിടയില്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ അങ്ങനെ നിങ്ങളുടെ അഭിരുചിയനുസരിച്ച്‌ ഛായഗ്രഹണം ചെയ്‌ത ഓരോ ദൃശ്യങ്ങളും പ്രസ്‌തുത പംക്‌തിയിലേക്കയക്കുക. ഓരോ ചിത്രത്തിനുമുള്ള അടിക്കുറിപ്പുകള്‍ നമുക്ക്‌ വായനകാരോട്‌ ചോദിക്കാം. ഏറ്റവും നല്ല അടിക്കുറിപ്പെഴുതുന്നയാളെ അനുമോദിക്കാം.

ഉന്നം വയ്‌ക്കുക, വീഴുന്നത്‌ വീഴുന്നത്‌ അയച്ചു തരുക (Focus, shoot and send your pictures) editor@emalayalee.com


സ്‌നേഹത്തോടെ,
ഇ-മലയാളി
ജീവിതത്തില്‍ നിന്ന്‌ ഒരു ഏട്‌ (നിങ്ങളുടെ ചിത്രങ്ങള്‍ ഞങ്ങള്‍ക്കയക്കുക)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക