Image

സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 16 September, 2014
സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)
ബ്രിട്ടണ്‍ അഥവാ യു. കെ. എന്ന യുനൈറ്റഡ്‌ കിംഗ്‌ഡത്തില്‍ നിന്നുവേര്‍പിരിഞ്ഞു സ്വതന്ത്രമാകാന്‍്‌ വ്യാഴാഴ്‌ച നടത്തുന്ന ഹിതപരിശോധനയുടെ ഫലം എന്തായാലും സ്‌കോട്‌ലന്‍ഡിലെ അയ്യായിരത്തില്‍ കുറയാത്ത മലയാളികള്‍്‌ ആശങ്കാകുലരാണ്‌. സ്വതന്ത്രമാകണം എന്ന `യേസ്‌' വോട്ടും വേണ്ട എന്ന `നോ' വോട്ടും തേടി ഇരുകൂട്ടരും പ്രചരണം തകര്‍ക്കുന്നതിനിടയില്‍ പൗണ്ടിന്റെ മൂല്യം 105 രൂപയില്‍ നിന്നും 96-ായി ഇടിഞ്ഞത്‌ അവരെ അലോസരപ്പെടുത്തി. അവരില്‍ ബഹുഭൂരിപക്ഷത്തിനും വോട്ടുമുണ്ട്‌. 307 വര്‍ഷം മുണ്ടാക്കിയ ഐക്യമാണ്‌ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്‌.

ഒരു കാലത്ത്‌ ? ``സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യ'' മായിരുന്നു ഇംഗ്ലണ്ട്‌. കാരണം സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ്‌ അസ്‌തമിക്കുന്നതിനിടെ ഏതു സമയത്തും സാമ്രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത്‌ സൂര്യന്‍ ഉണ്ടാകുമായിരുന്നു. അതസ്‌തമിച്ചിട്ട്‌ വര്‍ഷങ്ങളായി. പഴയ കോളനികളെ ഒന്നിച്ചണിനിരത്താനായി അവര്‍ മുന്‍കൈയെടുത്തുണ്ടാക്കിയ (ബ്രീട്ടീഷ്‌) കോമണ്‍വെല്‍ത്തില്‍ 53 രാഷ്‌ട്രങ്ങളുണ്ട്‌ മൊസാംബിക്ക്‌ ഒഴിച്ചെല്ലാം പഴയ കോളനികളാണ്‌. ഇന്ത്യാക്കാരനായ കമലേശ്‌ ശര്‍മ്മയാണു സെക്രട്ടറി ജനറല്‍.

എണ്ണയും സ്‌കോച്ചു വിസ്‌ക്കിയുമുണ്ടെന്നതാണ്‌ സ്വതന്ത്രമാകാന്‍ സ്‌കോട്‌ലന്‍ഡിനെ പ്രേരിപ്പിക്കുന്നത്‌. വിസ്‌ക്കി ഉല്‌പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിനെക്കാള്‍അവര്‍ക്കു ധൈര്യം നല്‍കുന്നതു ടൂറിസമാണ്‌. കേരളത്തിന്റെ വയനാടും ഇടുക്കിയുംപോലെ മനോഹരമാണ്‌ സ്‌കോട്‌ലന്‍ഡ്‌. കാശ്‌മീരിനെ ഓര്‍മ്മിപ്പിക്കുന്ന വശ്യസൗന്ദര്യം പലയിടത്തുമുണ്ട്‌. വിഘടനവാദികളുടെ നേതാവ്‌ അലക്‌സ്‌ സാല്‍മണ്ട്‌ എന്ന സാമ്പത്തിക വിദഗ്‌ധന്‍ (മുമ്പ്‌ ബാങ്കിലായിരുന്നു) നോട്ടമിടുന്നതും ഇതിലാണ്‌.

യു. കെ.യില്‍ ആകെകൂടി 14 ലക്ഷം ഇന്ത്യാക്കാരുണ്ട്‌. ഏററം വലിയ മറുനാട്ടുകാര്‍. സ്‌കോട്‌ലന്‍ഡില്‍മാത്രം 79000 പേര്‍. ബ്രിട്ടനിലെ ഇന്ത്യാക്കാരില്‍ ബെന്‍്‌ കിംസ്‌ലി, ദേവ്‌ പട്ടേല്‍ (ഇരുവരും `ഗാന്ധി'' താരങ്ങള്‍), നടി കത്രീനാ കൈഫ്‌ വ്യവസായി സ്വരാജ്‌ പോള്‍ എന്നിവര്‍ ഉള്‍പ്പെടും.

യു. കെ.യുടെ 37 ശതമാനം ഭൂവിഭാഗമുണ്ട്‌ വടക്കേ അറ്റത്തുള്ള സ്‌കോട്‌ലന്‍ഡും ചുറ്റുപാടുമുള്ള കുറെ ദ്വീപുകളും ചേര്‍ന്നാല്‍. പക്ഷെ 53 ലക്ഷം ജനങ്ങളേയുള്ളൂ. യു. കെ.യില്‍ മൊത്തം 6 കോടി 20 ലക്ഷം പേരുണ്ട്‌. ഇംഗ്ലണ്ടും വെയില്‍സും സ്‌കോട്‌ലന്‍ഡും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ചേര്‍ന്നാല്‍ വിസ്‌തൃതി കേരളത്തിന്റെ ആറിരട്ടി. എങ്കിലും ജനസംഖ്യ രണ്ടിരട്ടിയേയുള്ളൂ. ചെറിയ ഭൂപ്രദേശമാണെങ്കിലും ലോകത്തിന്റെ സാമ്പത്തിക സിരാകേന്ദ്രം (ഫൈനാന്‍ഷ്യല്‍ കാപ്പിറ്റല്‍) എന്നു ബ്രിട്ടനെ വിശേഷിപ്പിക്കാം. ലോകത്ത്‌ ഒരുപാടു രാഷ്‌ട്രങ്ങലുടെ സാമ്പത്തിക സ്രോതസിനെ നിയന്ത്രിക്കുന്നത്‌ ഈ കൊച്ചു ഭൂമികയാണ്‌.

ഗോള്‍ഫിനു പേരുകേട്ടതാണ്‌ സ്‌കോട്‌ലന്‍ഡ്‌. എഡിന്‍ബറോക്കും ആബര്‍ഡിനും നാടുക്കുളള സെന്റ്‌ ആന്‍ഡ്രൂസിലാണ്‌ ഗോള്‍ഫ്‌ കണ്ടുപിടിച്ചതുതന്നെ. അവിടത്തെ ഗോള്‍ഫ്‌ കളികാണാനും ക്ലബ്ബില്‍ ഗോള്‍ഫ്‌ പരിശീലനം നടത്താനും ലോകത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും ആളെത്തുന്നു. ''മനോഹരം'''-അവിടെ പരിശീലനം നടത്തിയ തിരുവനപുരെത്ത മാത്യു ജോര്‍ജ്‌ ്‌ പറയുന്നു.

സ്‌കോട്‌ലന്‍ഡിലെ ഏറ്റവും ജനവാസമുള്ള നഗരം. ഗ്ലാസ്‌ഗോ ആണെങ്കിലും പ്രാദേശിക തലസ്ഥാനം എഡിന്‍ബറോയാണ്‌. പണ്ടേ അവിടെ പാര്‍ലമെന്റുണ്ട്‌. വിഘടനവാദികളെ നയിക്കുന്ന അലക്‌സ്‌ സാല്‍മണ്ട്‌ (59) തന്നെയാണ്‌ അവിടത്തെ പ്രധാനമന്ത്രി അഥവാ ഫസ്റ്റ്‌ മിനിസ്റ്റര്‍. വിഘടനത്തിനെതിരെ പ്രചാരണം നടത്താന്‍ എഡിന്‍ബറോയിലെത്തിയ യു. കെ. പ്രധാനമന്ത്രി ഡേവിഡ്‌ കാമറ്റോണും സ്‌കോട്‌ലന്‍ഡുകാരനാണെന്നതാണ്‌ ഏറ്റം വലിയ തമാശ.

എഡിന്‍ ബറോയാണ്‌ ഒരു പക്ഷെ സ്‌കോട്‌ലന്‍ഡിലെ ഏറ്റം വലിയ ടൂറിസ്റ്റ്‌ കേന്ദ്രം. അവിടത്തെ കൊട്ടാരവും എഡിന്‍ബറോ ഫെസ്റ്റിവലും ആയിരക്കണക്കിനാളുകളെ ആകര്‍ഷിക്കുന്നു. എഡിന്‍ബറോ സര്‍വ്വകലാശാലയിലെ പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ നിരവധി ഇന്ത്യാക്കാരുണ്ട്‌. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വ്വകലാശാല തുടങ്ങിയ എഡിന്‍ബറോ-ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഉദ്‌ഘാടനം ചെയ്‌തത്‌ മുന്‍രാഷ്‌ട്രപതി അബ്‌ദുള്‍കലാമാണ്‌. സര്‍വ്വകലാശാല ഓണറ്റിഡോക്‌ട്രേറ്റ്‌ നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്‌തു. അവിടത്തെ നേപ്പിയര്‍ സര്‍വ്വകലാശാലയില്‍ ടാഗോര്‍ സാഹിത്യം പഠിപ്പിക്കുന്നത്‌ 76-കാരനായ ഇന്ദ്രനാഥ്‌ ചൗധരിയാണ്‌.

ഗ്ലാസ്‌ഗോ, എഡിന്‍ബറോ, ഡണ്‍ടി, ആബര്‍ഡീന്‍, ഇന്‍വെര്‍നസ്‌ തുടങ്ങി സ്‌കോട്‌ലന്‍ഡ#ിലെ എല്ലാ മുഖ്യസ്ഥലങ്ങളിലും മലയാളികളുണ്ട്‌, മലയാളി സംഘടനകളും. എഡിബറോയില്‍ തന്നെ രണ്ടു സമാജങ്ങളുണ്ട്‌. നിരവധി ഉപവിഭാഗങ്ങളും, കത്തോലിക്കാ, ക്‌നാനായ സമാജങ്ങളും, നായര്‍, ഈഴവ ചെങ്ങാതിക്കൂട്ടങ്ങളും. ഇവരില്‍ ചിലരെങ്കിലും അരനൂറ്റാണ്ടു മുമ്പ്‌ ബ്രിട്ടനില്‍ എത്തിപ്പെട്ടവരാണ്‌.

മലയാളികളില്‍ ബഹുഭൂരിപക്ഷവും നഴ്‌സുമാരാണ്‌. അവരില്‍ ഭൂരിഭാഗവും ക്രൈസ്‌തവവിഭാഗങ്ങളില്‍ നിന്നുള്ളവരും. സ്‌കോട്‌ലന്‍ഡില്‍ 70 ശതമാനവും ക്രിസ്‌ത്യാനികളാണ്‌. കത്തോലിക്കര്‍, പ്രൊട്ടസ്റ്റന്റ്‌, പ്രസ്‌ബിറ്റീരിയന്‍, മെതഡിസ്റ്റ്‌ വിഭാഗക്കാര്‍. എഡിന്‍ബറോയില്‍ നിന്നു നാലുമണിക്കൂര്‍അടുത്തുള്ള ഡന്‍ഡിയുടെ കാര്യംമെടുക്കുക. അവിടെ സെന്റ.്‌ക്ലമന്റ്‌സ്‌ പള്ളിയില്‍ ഞായറാഴ്‌ച മലയാളത്തില്‍ ആരാധനനയിക്കുന്നതിനു കോട്ടയത്തുനിന്നുള്ള ഫാ. ജോണ്‍മുണ്ടക്കലും, ഫാ. റോജിനരിതുക്കിയിലുമുണ്ട്‌. ഡന്‍ഡി സര്‍വ്വകലാശാലയില്‍ തിയോളജി പഠിച്ച ആളാണ്‌. ഫാ. റോജി. വൈദികരുടെ കൂട്ടത്തില്‍ ഫാ. ബാബു, ഫാ. ജസ്റ്റിന്‍, ഫാ. സാജു കൂതോടിപുത്തന്‍പുരയില്‍, ഫാ. ജോസഫ്‌ പിണക്കാട്ട്‌ എന്നിവരും ഉള്‍പ്പെടുന്നു.

ക്രിസ്‌മസിനും ഓണത്തിനും അവര്‍ ഒന്നിച്ചു കൂടുന്നു. വടക്ക്‌ ആര്‍ട്ടിക്കിനോടു അടുത്തുകിടക്കുന്ന ഇന്‍വേര്‍ണസില്‍ പിക്‌നിക്കിനു പോകുന്നു. ഭൂരിഭാഗത്തിനും ബ്രിട്ടീഷ്‌ പൗരത്വമുണ്ട്‌. പക്ഷെ ഒ.സി.ഐ. കാര്‍ഡുമുണ്ട്‌. തന്മൂലം കേരളത്തിലേക്കു വരാന്‍ വിസ വേണ്ട. വേറിട്ടുനിന്നാല്‍ ബ്രിട്ടീഷ്‌ പാസ്‌പോര്‍ട്ട്‌ കളയാതെതന്നെ സ്‌കോട്ടിഷ്‌ പാസ്‌പോര്‍ട്ടിനു അപേക്ഷിച്ചു കൈവശം വയ്‌ക്കാനാവും എന്നാണ്‌ പുതിയ രാഷ്‌ട്രം നല്‍ക്കുന്ന ആഹ്വാനം.

`യേസ്‌', `നോ' വോട്ട്‌ ഒരു ഫുട്‌ബോള്‍കളി പോലെ കാണാന്‍ രസകരമാണെന്നാണ്‌ ഒരുപക്ഷം. യു. കെ.യിലെ ഏറ്റം വലിയ ഫുട്‌ബോള്‍താരം ഡോവിഡ്‌ ബെക്കാം നാടുവിഭജിക്കരുതെന്നപക്ഷക്കാരനാണ്‌. പക്ഷെ സ്‌കോട്‌ലന്‍ഡിന്റെ ഏററം വലിയ ഹോളിവുഡ്‌ താരം ഷോണ്‍ കോണറി (ജയിംസ്‌ ബോണ്ട്‌) വിഘടനവാദികള്‍ക്ക്‌ അനുകൂലവും `വോട്ട്‌ തമാശ' കാണാന്‍ ലോകമാസകലമുള്ള വിഘടനവാദികള്‍ സ്‌കോട്‌ലന്‍ഡിലേക്കു വിനോദയാത്ര തുടങ്ങിയിട്ടുണ്ട്‌. സ്‌പെയിനിലെ കാറ്റലന്‍ മേഖലയില്‍നിന്നും ടെക്‌സസില്‍ നിന്നുപോലും. `സ്വതന്ത്ര ടെക്‌സസ`്‌ ആണവരുടെ മുദ്രാവാക്യം.
സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)സ്‌കോട്ട്‌ലന്റ് വേര്‍പെട്ടാല്‍, ആര്‍ക്കു നഷ്ടം, അയ്യായിരം മലയാളികള്‍ക്ക് അലോസരം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക