Image

പ.കതോലിക്കാ ബാവാ ഡെലവെയര്‍ വാലി സെന്റ് ജോണ്‍സില്‍

ജോര്‍ജ് തുമ്പയില്‍ Published on 18 September, 2014
പ.കതോലിക്കാ ബാവാ ഡെലവെയര്‍ വാലി സെന്റ് ജോണ്‍സില്‍
ഫിലാഡല്‍ഫിയ : പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ ദേവാലയത്തില്‍(4400 State Road, Drexel hill, PA- 19026) ശ്ലൈഹിക സന്ദര്‍ശനം നടത്തുന്നു. സെപ്റ്റംബര്‍ 25, 26, 27(വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പ.ബാവാ തിരുമേനി പങ്കെടുക്കും. 27 ശനിയാഴ്ച രാവിലെ പ.കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ, നിരണം ഭദ്രാസന അദ്ധ്യക്ഷന്‍ യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ എന്നിവരുടെ സഹകാര്‍മ്മിക്ത്വത്തിലും വി.കുര്‍ബ്ബാന അര്‍പ്പിക്കപ്പെടും.

എല്ലാവരെയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരിയും മറ്റ് ഭാരവാഹികളും അറിയിച്ചു.



പ.കതോലിക്കാ ബാവാ ഡെലവെയര്‍ വാലി സെന്റ് ജോണ്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക