Image

വിമാനം പറത്തി തൊണ്ണൂറാം ജന്മദിനം ആഘോഷിച്ചു

പി.പി.ചെറിയാന്‍ Published on 17 September, 2014
വിമാനം പറത്തി തൊണ്ണൂറാം ജന്മദിനം ആഘോഷിച്ചു
പാംകോസ്റ്റ്(ഫ്‌ളോറിഡ): ബില്ലി ജോണ്‍സിന് പ്രായം തൊണ്ണൂറ്. തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുവാന്‍ തീരുമാനിച്ചത് വിമാനം പറത്തിയാണ്. സെപ്റ്റംബര്‍ 16 ചൊവ്വാഴ്ചയായിരുന്നു ബില്ലി ജോണ്‍സിന്റെ തൊണ്ണൂറാം ജന്മദിനം.

നാലുപേര്‍ക്ക് യാത്രചെയ്യാവുന്ന സെസ്‌ന എന്ന ചെറുവിമാനത്തിന്റെ കോക്പിറ്റില്‍ കയറിയിരിക്കുമ്പോള്‍ തൊട്ടടുത്ത് ഇന്‍സ്ട്രക്റ്റര്‍ കുര്‍ട്ടും ഉണ്ടായിരുന്നു. ഫ്‌ളേഗര്‍കൗണ്ടി എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന് വിമാനം 30 മിനിട്ടിന്‌ശേഷം ലാന്റ് ചെയ്തപ്പോള്‍ കണ്ടുനിന്നവര്‍ക്ക് വിശ്വസിക്കാനായില്ല. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും അമ്മൂമ്മയുടെ വിമാനം പറത്തല്‍ ശരിക്കും ആസ്വദിച്ചു.

തൊണ്ണൂറാം വയസ്സില്‍ വിമാനം വിമാനം പറത്തിയതില്‍ വലിയ അത്ഭുതമൊന്നുമില്ല എന്നാണ് ബില്ലിജോണ്‍സന്‍ താമസിക്കുന്ന കമ്മ്യൂണിറ്റിയിലെ മാനേജര്‍ ഡാന്‍ വീസ് പറഞ്ഞത്. 80-#ാ#ം വയസ്സില്‍ സ്‌കൈ ഡ്രൈവിങ്ങും, 85-#ാ#ം വയസ്സില്‍ ഗ്ലൈഡറും പറത്തി തന്റെ കഴിവു ഇവര്‍ തെളിയിച്ചിരുന്നു.

വിമാനം ലാന്റ് ചെയ്ത ഉടനെ ബര്‍ത്ത്‌ഡെ ആഘോഷങ്ങള്‍ക്കായി ഹൈജാക്കേഴ്‌സ് റസ്റ്റോറന്റിലേക്കാണ് ഇവരും സംഘവും പുറപ്പെട്ടത്.

വിമാനം പറത്തി തൊണ്ണൂറാം ജന്മദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക