Image

ഒമ്പതുവയസ്സുകാരനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ ഇന്ന് നടപ്പാക്കി

പി.പി.ചെറിയാന്‍ Published on 17 September, 2014
ഒമ്പതുവയസ്സുകാരനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ ഇന്ന് നടപ്പാക്കി
ഹണ്‍സ് വില്ല(ടെക്‌സസ്): ദീര്‍ഘവര്‍ഷം ഗേള്‍ ഫ്രണ്ടായിരുന്ന മാര്‍സെല്ല വില്യമിന്റെ മകന്‍ 9 വയസ്സുള്ള ഡെവോന്റോ പോക്ഷകാഹാരകുറവും, ന്യൂമോണിയായും ബാധിച്ചു മരിച്ച കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ലിസ ആന്‍ കോള്‍മാന്റെ(38) വധശിക്ഷ സെപ്റ്റംബര്‍ 17 ബുധനാഴ്ച വൈകീട്ട് 6.20ന് ടെക്‌സസ് ഹണ്‍ഡ്‌സ് വില്ല ജെയിലില്‍ നടപ്പാക്കി.

ലിസയും, ഒമ്പതുവയസ്സുക്കാരന്റെ മാതാവ് മാര്‍സില്ലായും കുറ്റക്കാരാണെന്ന് 2006 ല്‍ ജൂറി കണ്ടെത്തിയിരുന്നു. ലിസക്ക് വധശിക്ഷയും, മാര്‍സില്ലാക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്.
2004 ജൂലായിലാണ് സംഭവം. കോള്‍മാന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് കണ്ടത് ശരീരമാസകലം ഇരുന്നൂറ്റി അമ്പതോളം മുറിവേറ്റ് മരിച്ചു കിടക്കുന്ന മുപ്പത്തിയഞ്ച് പൗണ്ടുപോലും ഭാരമില്ലാത്ത ഒമ്പതുവയസ്സുക്കാരന്റെ മൃതദ്ദേഹമാണ്. കാലിലും കയ്യിലും  എക്‌സ്റ്റെന്‍ഷന്‍ കോഡുകൊണ്ട് ബന്ധിച്ച് അടയാളങ്ങളും, നീരുവച്ച് വീര്‍ത്ത കൈകളും, ചെവി അറുക്കപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം.

1976ല്‍ വധശിക്ഷ പുനസ്ഥാപിച്ചശേഷം അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയയായത് 15 സ്ത്രീകളാണ്. 2014 ലെ രണ്ടാമത്തെ സ്ത്രീയുടെ വധശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്.
1976നുശേഷം ടെക്‌സസ്സില്‍ മാത്രം 517 വധശിക്ഷകള്‍ നടപ്പാക്കി. അമേരിക്കയിലെ മറ്റേത് സംസ്ഥാനങ്ങളേക്കാളും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്‌സസ്. ടെക്‌സസ്സില്‍ ഈ വര്‍ഷം മാത്രം നടപ്പാക്കിയത് 9 പേരുടെ വധശിക്ഷയാണ്.
ഒമ്പതുവയസ്സുകാരനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ ഇന്ന് നടപ്പാക്കിഒമ്പതുവയസ്സുകാരനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ ഇന്ന് നടപ്പാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക