Image

നരേന്ദ്രമോഡിക്ക് ആതിഥ്യമരുളാന്‍ മുന്‍ മിസ്‌ അമേരിക്ക

പി.പി.ചെറിയാന്‍ Published on 17 September, 2014
നരേന്ദ്രമോഡിക്ക് ആതിഥ്യമരുളാന്‍ മുന്‍  മിസ്‌ അമേരിക്ക
വാഷിംഗ്ടണ്‍ : ലോകസഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് തിളക്കമാര്‍ന്ന വിജയം നേടികൊടുത്ത നരേന്ദ്രമോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അവരോധിതനായതിനുശേഷം ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ആതിഥ്യമരുളുന്നതിന് നിയോഗം ലഭിച്ചത് 2014 മിസ്സ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ യശസ്സ് വാനോളമുയര്‍ത്തിയ നീനാ ദാവുലൂരി, പി.ബി.എസ്സ്. വാരാന്ത്യ ന്യൂസ് അവറിലൂടെ(News Hour) ഏവര്‍ക്കും സുചരിചിതനായ ശ്രീനിവാസനുമാണ്.

ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 28ന് എത്തിച്ചേരുന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ ഇരുപതിനായിരം ഇന്ത്യക്കാര്‍ പങ്കെടുക്കും. സുപ്രസിദ്ധ മാഡിസണ്‍ സ്‌ക്വയറിലാണ് പൊതു സ്വീകരണ ചടങ്ങുകളുടെ ചിലവ് വഹിക്കുന്നതിന് ആയിരക്കണക്കിന് സ്‌പോണ്‍സര്‍മാരാണ് മുന്നോട്ട് വന്നിരിക്കുന്നത്. സ്വീകരണ ചടങ്ങിന് പ്രവേശനം സൗജന്യമാണെങ്കിലും, പതിനായിരകണക്കിന് അപേക്ഷകള്‍ ലഭിച്ചതിനാല്‍ ലോട്ടറിയിലൂടെയാകും പ്രവേശനാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ നിന്നും എത്തിച്ചേരുന്ന ജനനായകനെ എതിരേല്‍ക്കുന്നതിനും, പ്രസംഗം കേള്‍ക്കുന്നതിനും, ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ വക്താവ് ആനനദ് ഷാ പറഞ്ഞു.

നരേന്ദ്രമോഡിയുടെ സന്ദര്‍ശനം അമേരിക്കയിലുടനീളം ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ പുത്തന്‍ പ്രതീക്ഷകള്‍ പകരുന്ന ഉത്സവ പ്രതീതിയാണുളവാക്കിയിരിക്കുന്നത്.
നരേന്ദ്രമോഡിക്ക് ആതിഥ്യമരുളാന്‍ മുന്‍  മിസ്‌ അമേരിക്ക നരേന്ദ്രമോഡിക്ക് ആതിഥ്യമരുളാന്‍ മുന്‍  മിസ്‌ അമേരിക്ക നരേന്ദ്രമോഡിക്ക് ആതിഥ്യമരുളാന്‍ മുന്‍  മിസ്‌ അമേരിക്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക