Image

ടൊറന്റോ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ പാരീഷ്‌ നൈറ്റ്‌: ഒരുക്കങ്ങള്‍ ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2014
ടൊറന്റോ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ പാരീഷ്‌ നൈറ്റ്‌: ഒരുക്കങ്ങള്‍ ആരംഭിച്ചു
മിസ്സിസാഗാ: പ്രൊഫഷണല്‍ കോര്‍ട്ടിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ പാരീഷ്‌ നൈറ്റ്‌ ആഘോഷം 2014 ഒക്‌ടോബര്‍ 12-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5.30-ന്‌ മിസ്സിസാഗാ കൗത്ര റോഡിലുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ പോളിഷ്‌ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്‌ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.

മാര്‍ത്തമറിയം സമാജം, യൂത്ത്‌ ലീഗ്‌ (ഒ.സി.വൈ.എം), സണ്‍ഡേ സ്‌കൂള്‍ എന്നീ ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും ഡിന്നറും ക്രമീകരിച്ചിരിക്കുന്നു.

പ്രസ്‌തുത പരിപാടികളുടെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം ഇടവകയിലെ സീനിയര്‍ മെമ്പറായ റ്റി.ജെ. ജേക്കബിന്‌ ആദ്യ ടിക്കറ്റ്‌ നല്‍കി, വികാരി റവ.ഫാ.ഡോ. തോമസ്‌ ജോര്‍ജ്‌ സെപ്‌റ്റംബര്‍ 14-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനാനന്തരം നിര്‍വഹിച്ചു. സഹൃദയരും ഇടവകയെ സ്‌നേഹിക്കുന്ന ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അലക്‌സ്‌ പി. ചാണ്ടി (ട്രസ്റ്റി) 905 453 3036, വര്‍ഗീസ്‌ എം. ജോര്‍ജ്‌ (സെക്രട്ടറി) 905 792 6488.
ടൊറന്റോ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ പാരീഷ്‌ നൈറ്റ്‌: ഒരുക്കങ്ങള്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക