Image

നയതന്ത്ര പ്രതിനിധിയുടെ മകളെ അറസ്റ്റു ചെയ്ത കേസ് ഒത്തു തീര്‍ന്നു

Published on 17 September, 2014
നയതന്ത്ര പ്രതിനിധിയുടെ മകളെ അറസ്റ്റു ചെയ്ത കേസ് ഒത്തു തീര്‍ന്നു
ന്യു യോര്‍ക്ക്: നയതന്ത്ര പ്രതിനിധിയുടെ പുത്രി ക്രുത്തികാ ബിശ്വാസിനെ ചെയ്യാത്ത കുറ്റത്തിനു അറസ്റ്റ് ചെയ്യുകയും ഒരു രാത്രി തടവിലിടുകയും ചെയ്ത കേസ് ഒത്തുതീര്‍ന്നു. ഇതനുസരിച്ച് ന്യു യൊര്‍ക്ക് സിറ്റി ക്രുത്തികയ്ക്ക് രണ്ടേകാല്‍ ലക്ഷം ഡോളര്‍ നഷ്ട പരിഹാരം നല്‍കുകയും ക്രുത്തിക ഓണര്‍ സ്റ്റുഡന്റ് ആയിരുന്നുവെന്നു പ്രഖ്യാപിക്കുകയും ചെയ്യുമെന്നു അവരുടെ അഭിഭാഷകന്‍ രവി ബാത്ര പറഞ്ഞു.
തുക കുറഞ്ഞു പോയില്ലേ എന്ന ചോദ്യത്തിനു സമാനമായ കേസുകളില്‍ 5000 മുതല്‍ 15,000 വരെയാണു സാധാരണ നഷ്ടപരിഹാരം ലഭിക്കാറുള്ളത് എന്നദ്ധേഹം ഉദാഹരണ സമേതം ചൂണ്ടിക്കാട്ടി. അതിനാല്‍ ഇതു മികച്ച നേട്ടമാണു.
ഇതില്‍ എത്ര തുക ഇപ്പോള്‍ കല്‍ക്കട്ടയില്‍ വിദ്യാര്‍ഥിനിയായ ക്രുത്തികക്കു ലഭിക്കുമെന്ന്‌ദ്ധേഹം വ്യക്തമാക്കിയില്ല. എന്നാല്‍ നല്ല ഒരു സംഖ്യ നികുതി ഇളവോടെ ലഭിക്കും. തന്റെ നിയമ സ്ഥാപനം വക്കീല്‍ ഫീസില്‍ വലിയ ഇളവു നല്‍കുകയായിരുന്നു. ഫീസ് ലക്ഷ്യമാക്കിയല്ല തങ്ങള്‍ കേസ് ഏറ്റെടുത്തതും.
കേസ് പുര്‍ണമായി തള്ളിക്കയണമെന്നാവശ്യപ്പെട്ടു ന്യു യോര്‍ക്ക് സിറ്റിയും മറ്റു എതിര്‍ കക്ഷികളും ഫെഡറല്‍ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും അതു വിജയിചിച്ചില്ല. ഇതേത്തുടര്‍ന്നാണു ഒത്തു തീര്‍പ്പുണ്ടായത്.
കോണ്‍സുലേറ്റില്‍ വൈസ് കോണ്‍സലായിരുന്ന ദേബശീഷ് ബിശ്വാസിന്റെ പുത്രിയാണു ക്രുത്തിക. ഫ്‌ളഷിംഗിലെ ജോണ്‍ ബൗണ്‍ ഹായ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ക്രുത്തികയെ 2011 ഫെബ്രുവരി 8-നു അറസ്റ്റ് ചെയ്തു. അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന ഈമെയിലുകള്‍ അയച്ചുവെന്നായിരുന്നു കുറ്റം. ക്രുത്തിക അതു നിഷേധിച്ചു. എന്നാല്‍ ക്രുത്തിക താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുള്ള ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ്സാണു ഈമെയിലിനെന്നു അധ്യാപകര്‍ ആരോപിച്ചു. ഒരു ദിവസം ജയിലില്‍ കഴിഞ്ഞ ക്രുത്തികയെ അറ്റോര്‍ണി ബാത്ര ഇടപെട്ടാണു മോചിപ്പിച്ചത്.
പിന്നീട് മറ്റൊരു കുട്ടിയാണു ഈമെയില്‍ അയച്ചതെന്നു കണ്ടെത്തി. അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അയാളുടെ പേരില്‍ നടപടി ഒന്നും എടുത്തില്ല. ഇതും വിവേചനമായി കേസില്‍ ചൂണ്ടിക്കാട്ടി. കുറ്റവിമുക്തയായിട്ടും ക്രുത്തികയെ മോശപ്പെട്ട ഒരു സ്‌കുളിലേക്ക് മാറ്റുകയും ചെയുതു.
സിറ്റിക്കു പുറമെ സിറ്റി പൊലീസ്, വിദ്യാഭ്യാസ് വകുപ്പ്, അധ്യാപകര്‍ എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍.
നയതന്ത്ര പ്രതിനിധിയുടെ മകളെ അറസ്റ്റു ചെയ്ത കേസ് ഒത്തു തീര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക