Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രൗണ്ട്‌ സീറോ സന്ദര്‍ശിക്കും

Published on 17 September, 2014
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രൗണ്ട്‌ സീറോ സന്ദര്‍ശിക്കും
ന്യൂയോര്‍ക്ക്‌: നാലു ദിവസത്തെ യു.എസ്‌ സന്ദര്‍ശനത്തിനായി അടുത്തയാഴ്‌ച എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിനുശേഷം ഗ്രൗണ്ട്‌ സീറോ സന്ദര്‍ശിക്കും. 9/11 മ്യൂസിയവും സന്ദര്‍ശിക്കാനിടയുണ്ട്‌. സെപ്‌റ്റംബര്‍ 27നാണ്‌ ജനറല്‍ അസംബ്ലിയിലെ പ്രസംഗം.

ജനറല്‍ അസംബ്ലിയോടനുബന്ധിച്ച്‌ എല്ലാവര്‍ഷവും സെന്‍ട്രല്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തുന്ന ഗ്ലോബല്‍ സിറ്റിസണ്‍സ്‌ ഫെസ്റ്റിവലിലും പ്രധാനമന്ത്രി പ്രസംഗിക്കും. ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തില്‍ 40000 പേര്‍ പങ്കെടുക്കും. ഇവിടെ മോദി 15 മിനിറ്റ്‌ പ്രസംഗിക്കും. അനൗപചാരികമായി നടത്തുന്ന ഈ ആഘോഷത്തിലേക്ക്‌ സംഘാടകര്‍ മോദിയെ ക്ഷണിക്കുകയും അദ്ദേഹമത്‌ സ്വീകരിക്കുകയുമായിരുന്നു. 2030ല്‍ ലോകത്തെ ദാരിദ്ര്യം തുടച്ചുനീക്കുക എന്നതാണ്‌ ആഘോഷത്തിന്റെ ചിന്താവിഷയം.

സെപ്‌റ്റംബര്‍ 27ന്‌ തന്നെ അദ്ദേഹം ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ്ര രാജപക്‌സെ, ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീന എന്നിവരുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റിലും മോദിക്ക്‌ സ്വീകരണമുണ്ട്‌. മുന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണുമായും കൂടിക്കാഴ്‌ച നടത്തും സെപ്‌റ്റംബര്‍ 29ന്‌ അദ്ദേഹം വാഷിംഗ്‌ടണിലേക്ക്‌ പോകും. 30നാണ്‌ വൈറ്റ്‌ ഹൗസില്‍ പ്രസിഡന്റ്‌ ഒബാമയുമായുള്ള കൂടിക്കാഴ്‌ച.

ഉച്ചകോടി നടക്കുമ്പോള്‍ വൈറ്റ്‌ ഹൗസിനു മുമ്പില്‍ പ്രതിക്ഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന്‌ സിക്ക്‌ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. 1984ലെ സിക്ക്‌ കൂട്ടക്കൊലയ്‌ക്ക്‌ ആര്‍.എസ്‌.എസും മറ്റും പ്രേരണ നല്‍കി സിക്കുകാരെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണുന്നു, മുസ്ലീംങ്ങള്‍ക്കും െ്രെകസ്‌തവര്‍ക്കുമെതിരേ ആക്രമണങ്ങള്‍ നടത്തുന്നു തുടങ്ങിയവയൊക്കെ ആരോപിച്ചാണ്‌ പ്രതിക്ഷേധം. ന്യൂയോര്‍ക്ക്‌ ആസ്ഥാനമായ സിഖ്‌സ്‌ ഫോര്‍ ജസ്റ്റീസ്‌ ആണ്‌ നേതൃത്വം നല്‍കുന്നത്‌.

സെപ്‌റ്റംബര്‍ 28ന്‌ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ മോദിക്ക്‌ നല്‌കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണത്തില്‍ കഴിഞ്ഞ ദിവസം മിസ്‌ അമേരിക്ക പട്ടമൊഴിഞ്ഞ നീനാ ദാവുല്ലുരി, പി.ബി.എസ്‌ ടെലിവിഷന്‍ ആങ്കര്‍ ഹരി ശ്രീനിവാസന്‍ എന്നിവരായിരിക്കും എം.സിമാര്‍. ഇവരൊഴിച്ച്‌ മറ്റാരും വേദിയിലുണ്ടാവില്ല.

പ്രധാനമന്ത്രിയുടെ സ്വീകരണത്തിനായി മാത്രം രൂപംകൊടുത്ത ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി ഫൗണ്ടേഷന്‍ സ്വീകരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും ധൃതഗതിയില്‍ പൂര്‍ത്തിയാക്കുന്നതായി ചെയര്‍മാന്‍ ഡോ. ഭരത്‌ ബരായി അറിയിച്ചു. സമ്മേളനത്തിനുവേണ്ട ഒന്നര മില്യന്‍ ഡോളര്‍ സമാഹരിച്ചു. മുന്‍നിരയിലെ കുറെ സീറ്റുകള്‍ നിശ്ചിത തുക നല്‍കിയവര്‍ക്ക്‌ നീക്കിവെച്ചും, സുവനീറിലെ പരസ്യങ്ങള്‍ വഴിയുമാണ്‌ കുടുതല്‍ തുക സമാഹരിച്ചത്‌. വെബ്‌സൈറ്റ്‌ വഴി സാധാരണക്കാരും ചെറിയ സംഖ്യകള്‍ നല്‍കിയതും വലിയൊരു തുകയായി.

രജിസ്‌ട്രേഷനെല്ലാം അവസാനിച്ചു. സംഘടനകള്‍ വഴി രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക്‌ ടിക്കറ്റുകള്‍ അയച്ചുകൊടുത്തു. എല്ലാവരേയും ഉള്‍പ്പെടുത്താനായില്ലെന്ന്‌ സംഘാടകര്‍ അറിയിച്ചു. മിക്കവാറുമെല്ലാ മലയാളി സംഘടനകളും രജിസ്റ്റര്‍ ചെയ്യുകയും മിക്കവര്‍ക്കും ടിക്കറ്റുകള്‍ ലഭിക്കുകയും ചെയ്‌തു വ്യക്തപരമായി രജിസ്റ്റര്‍ ചെയ്‌ത 1500 പേരെ ലോട്ടറിയിലൂടെയാണ്‌ തെരഞ്ഞെടുത്തത്‌. ഒരു ടിക്കറ്റിനു പത്തുപേര്‍ വീതം അപേക്ഷ വന്ന സാഹചര്യത്തിലാണിത്‌.

നാനൂറില്‍പ്പരം മീഡിയാ പ്രവര്‍ത്തകരാണ്‌ റിപ്പോര്‍ട്ടിംഗിനായി എത്തുന്നത്‌. സ്വീകരണം ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്യും. ലൈവ്‌ സ്‌ട്രീമിംഗും ഉണ്ടാകും. മുപ്പതോളം കോണ്‍ഗ്രസ്‌ സെനറ്റംഗങ്ങള്‍ സ്വീകരണത്തിന്‌ എത്തും.

സ്വീകരണ ചടങ്ങില്‍ ടിക്കറ്റില്ലാതെ ആര്‍ക്കും കയറിപ്പറ്റാനാവില്ല. 9.30ന്‌ കലാപരിപാടികളോടെയാണ്‌ തുടക്കം. 9 മണിക്ക്‌ തന്നെ ചെക്കിന്‍ ആരംഭിക്കും. 10.45ന്‌ വാതിലുകള്‍ അടയ്‌ക്കും. ബാഗ്‌, മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍, പണം, ഭക്ഷണം ഒന്നും അകത്ത്‌ കൊണ്ടുപോകാന്‍ പറ്റില്ല.

ഇരുപതിനായിരത്തോളം പേര്‍ക്കാണ്‌ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കഴിയുക. ടിക്കറ്റ്‌ ലഭി ച്ചെങ്കിലും പങ്കെടുക്കാന്‍ കഴിയാത്തവര്‍ അത്‌ റദ്ദാക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. www.pmvisit.org/cancel
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രൗണ്ട്‌ സീറോ സന്ദര്‍ശിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക