Image

ക്‌നാനായ വിമന്‍സ് ഫോറം ഓണാഘോഷം വര്‍ണ്ണാഭമായി

ജോസ് കാടാപുറം Published on 17 September, 2014
ക്‌നാനായ വിമന്‍സ് ഫോറം ഓണാഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക് : റോക്ക്‌ലാന്റിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ട്രൈസ്റ്റിലെ ക്‌നാനായ വിമന്‍സ് ഫോറത്തിന്റെ ഓണാഘോഷം  പങ്കാളിത്തം കൊണ്ടും മികച്ച, കലാപരിപാടികളും, രസകരമായ മത്സരങ്ങള്‍കൊണ്ടും വര്‍ണ്ണാഭമായി.  വിഭവസമൃദ്ധമായ സദ്യ, രസകരമായ ഓണമത്സരരങ്ങള്‍, കലാപരിപാടികള്‍ ഇവ മനം കവര്ന്നു.  

വിമന്‍സ് ഫോറം പ്രസിഡന്റ് മീരാ ഉറുമ്പേത്തിന്റെ നേതൃത്വത്തില്‍ വിമന്‍സ് ഫോറം ഭാരവാഹികളും യുവജനവേദി അംഗങ്ങളും ആഘോഷത്തിനു നേത്രുത്വം നല്‍കി. ഉള്ളി അരിയല്‍ മത്സരം, റൊട്ടികടി മത്സരം, തിരുവാതിര, നൃത്തങ്ങള്‍ ഇവ എല്ലാവരും ആസ്വദിച്ചു.
അവറാച്ചന്‍ പുതിയടത്ത്‌ശ്ശേരി സംവിധാനം നിര്‍വ്വഹിച്ച കാണാപ്പുറങ്ങള്‍ എന്ന നാടകം വിമന്‍സ് ഫോറം അംഗങ്ങളുടെ അഭിനയമികവും സംവിധാനമികവു കൊണ്ടും  എല്ലാവരും ആസ്വദിച്ചു.
ഫാ. റെനി കാട്ടേല്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.


ക്‌നാനായ വിമന്‍സ് ഫോറം ഓണാഘോഷം വര്‍ണ്ണാഭമായിക്‌നാനായ വിമന്‍സ് ഫോറം ഓണാഘോഷം വര്‍ണ്ണാഭമായിക്‌നാനായ വിമന്‍സ് ഫോറം ഓണാഘോഷം വര്‍ണ്ണാഭമായിക്‌നാനായ വിമന്‍സ് ഫോറം ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക