Image

തിളക്കമാര്‍ന്ന നേട്ടവുമായി ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം

ബെന്നി പരിമണം Published on 16 September, 2014
തിളക്കമാര്‍ന്ന നേട്ടവുമായി ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം
ചിക്കാഗോ:  മാര്‍ത്തോമ്മാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ മിഡ്-വെസ്റ്റ് റീജിയന്‍ യുവജനസഖ്യം കലാമേളയില്‍ ചിക്കാഗോ മാര്‍ത്തോമ്മാ യുവജന സഖ്യം ഓവറോള്‍ ചാമ്പ്യന്മാരായി. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം ഈ നേട്ടം കൈവരിക്കുന്നത്. റീജിയനിലെ വിവിധ യുവജന സഖ്യം ശാഖകളില്‍ നിന്നും സഖ്യാംഗങ്ങള്‍ പങ്കെടുത്ത ആവേശകരമായ മത്സരങ്ങളില്‍ ഗ്രൂപ്പ് സോങ്ങ്, ബൈബിള്‍ ക്വിസ് എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, വ്യക്തിഗത ഈ മത്സരങ്ങളില്‍ സഖ്യാംഗങ്ങളായ അനീഷ് കോശി(സോളോ ഒന്നാ സ്ഥാനം), ഷൈല വര്‍ഗ്ഗീസ്, ഐറിന് ബെന്നി(ബൈബിള്‍ റീഡിംഗ് ഒന്നും രണ്ടും സ്ഥാനങ്ങള്‍) ഷെറിന്‍ അനീഷ് (സോളോ ഒന്നാം സ്ഥാനം), ഷിജി അലക്‌സ്, വിനോദ് വര്‍ഗ്ഗീസ്(പ്രസംഗ മത്സരം ഒന്നും രണ്ടും സ്ഥാനങ്ങള്‍) എന്നിവര്‍ മുന്‍പന്തിയിലെത്തി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥാനമാക്കിയ ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തെ മിഡ്-വെസ്റ്റ് റീജിയന്‍ യുവജനസഖ്യം പ്രസിഡന്റ് റവ.ഡാനിയേല്‍ തോമസ് അനുമോദിച്ചു.

സെപ്റ്റംബര്‍ 13-#ാ#ം തീയ്യതി ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ കൂടിയ മിഡ്-വെസ്റ്റ് റീജിയന്‍ യുവജന സമ്മേളനത്തില്‍ പ്രസിഡന്റ് റവ.ഡാനിയേല്‍ തോമസ് അദ്ധ്യക്ഷത വഹിക്കുകയും റവ.ബൈജു മര്‍ക്കോസ് Churching the Diaspora എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുക്കുകയും ചെയ്തു. ചിക്കാഗോ മാര്‍ത്തോമ്മാ ഇടവക അസോ.വികാരി റവ.സോനു സ്‌കറിയ(പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. റീജിയനിലെ ഇടവകകളില്‍ മീറ്റിംഗില്‍ പങ്കെടുത്ത ഏവര്‍ക്കും യുവജനസഖ്യം ഭദ്രാസന അസംബ്ലി അംഗം ഷിജി അലക്‌സ് സ്വാഗതം ആശംസിക്കുകയും മിഡ്-വെസ്റ്റ് റീജിയന്‍ യുവജനസഖ്യം സെക്രട്ടറി ബെന്നി പരിമണം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


തിളക്കമാര്‍ന്ന നേട്ടവുമായി ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക