Image

കാവ്യാക്ഷരങ്ങള്‍കൊണ്ട്‌ ഓണനിലാവ്‌....(അനില്‍ പെണ്ണുക്കര)

Published on 13 September, 2014
കാവ്യാക്ഷരങ്ങള്‍കൊണ്ട്‌ ഓണനിലാവ്‌....(അനില്‍ പെണ്ണുക്കര)
സ്വതേ അന്തര്‍മുഖനായിരുന്നെങ്കിലും കാവ്യാക്ഷരങ്ങള്‍ക്കൊണ്ട്‌ ഒരു ജനതയുടെ സംസ്‌കാരം ഒപ്പയെടുത്ത കവി ...മണ്ണിനേയും ഋതുക്കളേയും സ്‌നേഹിച്ച മഹാകവി- വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഓണത്തിനെക്കുറിച്ച്‌ എന്നും വാചാലനായിരുന്നു. തിരുവോണ അനുഭൂതിയെ മറ്റാരേക്കാളും സ്‌നിഗ്‌ദമായും സാന്ദ്രമായും തന്റെ കാവ്യങ്ങളില്‍ പകര്‍ന്ന ഓണപ്പാട്ടുകളുടെ മഹാകവിയാണ്‌ വൈലോപ്പിള്ളി.

അദ്ദേഹം കാര്‍ഷികോത്സവത്തിന്റെ നന്മയും മാധുര്യവും വാക്കുകളില്‍ പകര്‍ത്തി വച്ചത്‌ മലയാളിയുടെ സൗഭാഗ്യമാണ്‌. പൊയ്‌പ്പോയ ഒരു സംസ്‌കാരത്തെ അതിന്റെ എല്ലാവിധ സുന്ദരാസുന്ദരഘടകങ്ങളോടും കൂടി അദ്ദേഹം വാങ്‌മയങ്ങളാക്കി മലയാളിയുടെ ഓണഘോഷത്തെ അത്രമാത്രം നെഞ്ചോടു ചേര്‍ത്ത മറ്റൊരു കവി നമുക്കില്ല. 

ഇത്‌ ശ്രാവണമാസം, ആവണിപ്പൂക്കള്‍ വിരിയുന്ന മാസം മലയാളനാടിനെ മാതൃക നാടാക്കി ഭരിച്ചിരുന്ന മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാനെത്തുന്ന മാസം. മനുഷ്യ-മൃഗാദികല്‍, വൃക്ഷ-ലതാദികള്‍ എല്ലാരൊരുമിച്ച്‌ ആമോദിക്കുന്ന മാസം. മലായാളിയുടെ മനസ്സില്‍ ഘനീഭൂതമായ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ശ്രാവണ നിലാവിനെക്കുറിച്ച്‌, പെന്നോണത്തെക്കുറിച്ച്‌ എത്ര എഴുതിയാലും മതിവരാത്ത വൈലോപ്പില്ലി, കേരളത്തിന്റെയും മലായാളത്തിന്റെയും നിറവും മണവും സൗന്ദര്യവും വികാരവുമെല്ലാം നിറഞ്ഞൊരു കാവ്യലോകത്തിന്റെ സൃഷ്ടാവുകൂടിയാണ്‌

` ഇത്തിരി മണ്ണില്‍ താനേ കിളച്ചു വിയര്‍ത്തോരു
വിത്തു പാകുമ്പോള്‍, മാന്തടം നനയ്‌ക്കുമ്പോള്‍
കരളില്‍ തുടിക്കുന്നീലെന്തെ, ഒന്താരഭിമാനം!'

മണ്ണില്‍ പണിയെടുക്കുന്നപന്റെ അഭിമാനബോധം സ്‌ഫുരിക്കുന്ന വരികളാണിത്‌.
നമ്മുടെ പച്ചയേയും പരിശുദ്ധിയേയും കൊടും വഞ്ചനകളേയും നമുക്കു നേരെ തന്നെ തിരിച്ചു നിര്‍ത്തുകയാണ്‌ വൈലോപ്പിള്ളി ചേയ്‌തത്‌. നിഷ്‌ക്രിയരായ വെറും കര്‍മ്മപാത്രമായ മനുഷ്യേതര പ്രകൃതിയില്‍ മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തിയാണ്‌ വൈലോപ്പിള്ളിയ്‌ക്ക്‌ ജീവിതവും കവിതയും.
അരിമയിലോണപ്പാട്ടുകള്‍ പാടി

പ്പെരുവഴി താണ്ടും കേവല, രെപ്പൊഴു
മരവയര്‍ പട്ടിപ്പെട്ടവര്‍, കീറി
പ്പഴകിയ കൂറ പുതച്ചവര്‍ ഞങ്ങല്‍,
നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങയൊതുങ്ങിയിരപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ
മാളിയൊരോണപ്പെന്‍ കിരണങ്ങള്‍. (ഓണപ്പാട്ടുകള്‍)

വൈലോപ്പിള്ളിയുടെ കവിതകളില്‍ ഗ്രാമപ്രകൃതിയുടെ സമ്പന്നത മാത്രമല്ല, അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളോടുള്ള മമതയും പ്രകടമാകുന്നുണ്ട്‌. കന്നിക്കെയ്‌ത്ത്‌ മുതല്‍, മകരക്കൊയ്‌ത്ത്‌ വരെയുള്ള കാവ്യപ്രപഞ്ചത്തില്‍ മണ്ണും മനുഷ്യനുമായുള്ള ബന്ധത്തിലൂടെ ഭൂമിയിലെ ജീവിതം ഹിരതാഭവും സുന്ദരമാക്കുകയുമാണ്‌.

ഓണത്തിനെ വരവേല്‍ക്കാന്‍ പ്രകൃതി പോലും അണിഞ്ഞൊരുങ്ങുന്നു. മലയാളനാട്‌, പൂനാടായി തീരുന്നു. എവിടേയും പൂക്കള്‍... പല ജാതി പലതരം, മഹാനായ ആ മന്നനെ എതിരേല്‍ക്കാന്‍ പ്രകൃതിക്കും ഉത്സാഹം.

`നഷ്ടവസന്ത സ്ഥലികളില്‍ നിന്ന്‌
സമൃദ്ധ വസന്ത തടങ്ങളിലേക്കു
ളവറ്റ്‌ പറക്കും പക്ഷികള്‍ പോലിരു
സന്ധ്യതൊടുക്കും താരകള്‍ പോല..'

അതെ, കള്ളകര്‍ക്കിടകപ്പുഴയില്‍ നിന്നും കുളിച്ചു തോര്‍ത്തിയെഴുന്നേല്‍ക്കുന്ന പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍

`ആ വരവികലുണര്‍ന്നു ചിരിപ്പൂ
പൂവുകള്‍! ഞങ്ങളുടെ സാക്ഷികളേ്രത
പൂവുകള്‍! പോവുക മാനെതിരേല്‍ക്കുക
നമ്മളൊരുക്കുക, നാലെയൊരോണം'

അതെ, എത്ര ആഹ്ലാദത്തിലാണ്‌ കവി പറഞ്ഞിരിക്കുന്നത്‌ ഞങ്ങളുടെ അമോദം തുടിക്കുന്ന മനസ്സുകളുടെ സാക്ഷികളാണ്‌ ചിരിച്ചു നില്‍ക്കുന്ന ഈ ഓണപ്പുക്കള്‍ എന്ന്‌. മലയാളിയുടെ മനസ്സിന്റെ സന്തോഷപൂര്‍ണ്ണതയാണ്‌ തിരുവേണം അതില്‍പ്പരം ഒരു ആമോദവും മലയാളിക്കില്ല. ഓണത്തിനെക്കുറിച്ച്‌ ഓണപ്പാട്ടുകാരെക്കുറിച്ച്‌ പാടിയ ആ കാവ്യഭാവനയെ വന്ദിച്ചേ മതിയാവൂ.

ഒരു ഓണക്കാലത്ത്‌ ചേറിലിറങ്ങി താമരപ്പുക്കള്‍ അറുത്ത്‌ കുട്ടയില്‍ നിറയ്‌ക്കുന്ന ബാലന്മാരെ കവി കാണുന്നു. ദരിദ്രരെങ്കിലും അവരുടെ സൗന്ദര്യബോധത്തെ മനസ്സില്‍ പ്രശംസിച്ചുകൊണ്ട്‌ എന്തിനാണീ ആമ്പല്‍പ്പൂക്കള്‍ എന്ന്‌ വെറുതെ ചോദിക്കുന്നു. വല്ലതും വാങ്ങിത്തിന്നാല്‍ നാലുമുക്കോലോ മറ്റോ സമ്പാദിക്കാന്‍ എന്ന്‌ അരികെ വെള്ളം കോരിക്കൊണ്ടിരിക്കുന്ന അവരുടെ അമ്മ പറയുമ്പോള്‍ കവിയുടെ മനസ്സ്‌ വിഷാദം കൊണ്ട്‌ നിറയുന്നു.

`കെട്ടുപോയി പുതുവെയിലെന്‍ കണ്‍കളില്‍
അപ്പുവെല്ലാം
കുട്ടയില്‍കാണായ്‌ പിഴുതെടുത്ത കരള്‍പോലെ'

എന്ന്‌ കവി പാടുമ്പോള്‍ ആര്‍ദ്രതയുടെ മൂര്‍ത്തിഭാവത്തില്‍ അത്‌ എത്തിച്ചേരുകയാണ്‌.
കാവ്യാക്ഷരങ്ങള്‍കൊണ്ട്‌ ഓണനിലാവ്‌....(അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക