Image

ആദ്ധ്യാത്മികത കരി­ക്കു­ല­ത്തിന്റെ ഭാഗ­മാ­ക്ക­ണം: സ്വാമി ഭാര്‍ഗ്ഗ­വ റാം

ജോയിച്ചന്‍ പുതുക്കുളം Published on 02 September, 2014
ആദ്ധ്യാത്മികത കരി­ക്കു­ല­ത്തിന്റെ ഭാഗ­മാ­ക്ക­ണം: സ്വാമി ഭാര്‍ഗ്ഗ­വ റാം
തിരു­വ­ന­ന്ത­പുരം: ആദ്ധാ­ത്മി­കത കരി­ക്കു­ല­ത്തിന്റെ ഭാഗ­മാ­ക്ക­ണമെന്ന് ചെങ്കോ­ട്ടു­കോണം ശ്രീരാ­മദാസാ­ശ്ര­മ­ത്തിലെ സ്വാമി ഭാര്‍ഗ്ഗ­വറാം. ആദ്ധ്യാ­മി­ക­ത­യില്‍ നിന്ന­കന്ന വിദ്യാ­ഭ്യാസം കൊണ്ട് ഫല­മി­ല്ല. പ്രൊഫഷണല്‍ വിദ്യാ­ഭ്യാ­സ­ത്തോ­ടോപ്പം ആദ്ധാ­ത്മി­കത അടി­ത്ത­റയും കൂടി ഉണ്ടെ­ങ്കില്‍ രാജ്യ­ത്തിനും സമൂ­ഹ­ത്തിനും നന്മ ചെയ്യു­ന്ന­വ­രായി മാറും. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക വിദ്യാ­ഭ്യാസ സ്‌ക്കോളര്‍ഷി­പ്പു­കള്‍ വിത­രണം ചെയ്യുക­യാ­യി­രുന്നു ഭാര്‍ഗ്ഗ­വറാം. സംസ്ക്കാ­ര­ത്തിന്റെ ബിംബ­ങ്ങ­ളെ­യെല്ലാം പാഠ­പു­സ്ത­ക­ങ്ങ­ളില്‍ നിന്ന് ഒഴി­വാ­ക്കുന്ന തല­തി­രിഞ്ഞ വിദ്യാ­ഭ്യാസ നയ­മാണ് ഇപ്പോ­ഴു­ള്ള­ത്. കച്ച­വ­ട­ കണ്ണോടെ മാത്രം വിദ്യാ­ഭ്യാ­സത്തെ കാണു­ന്നു. ചില വിഭാഗ­ങ്ങ­ളുടെ മാത്രം കുത്ത­ക­യായി വിദ്യാ­ഭ്യാ­സ­രംഗം മാറി­ക്ക­ഴിഞ്ഞു. ഭാര്‍ഗ്ഗ­വറാം പറ­ഞ്ഞു.

തിരു­വ­ന­ന്ത­പുരം പ്രസ് ക്‌ളബില്‍ നടന്ന ചടങ്ങില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ശശി­ധ­രന്‍ നായര്‍ അധ്യക്ഷത വഹി­ച്ചു. മിടു­ക്ക­ന്മാ­രായ പാവ­പ്പെട്ട കുട്ടി­കളെ സഹാ­യി­ക്കാ­നുള്ള സംരം­ഭ­ത്തിന് കൂടു­തല്‍ സംഘ­ട­ന­കളുടെയും വ്യക്തി­ക­ളു­ടെയും പിന്തുണ ആവ­ശ്യ­മാ­ണെ­ന്നു പറഞ്ഞ ശശി­ധ­രന്‍ നായര്‍, സ്‌കോളര്‍ഷി­പ്പ് പദ്ധതി വിജ­യി­പ്പി­ക്കാന്‍ പരി­ശ്ര­മിച്ച എല്ലാ­വ­രേയും അഭി­ന­ന്ദി­ക്കു­ന്ന­തായും അറി­യി­ച്ചു. സപ്താ­ഹാ­ചാ­ര്യന്‍ മണ്ണടി ഹരി, ദല്‍ഹി നഗരസഭാ അംഗം കോമളം നായര്‍, ദല്‍ഹി ശ്രീകൃഷ്ണ ആശു­പത്രി ഉടമ ഡോ. രാജേഷ് കുമാര്‍, ഹിന്ദു മഹാ­സഭ നേതാവ് ഡോ. മനോജ് റായി, ഡോ.അനിതാ മാലി­ക്ക്, അഡ്വ. ചന്ദ്ര­ശേ­ഖ­രന്‍ എന്നി­വര്‍ സംസാ­രി­ച്ചു. കെഎച്ച്എന്‍എ കേരള കോര്‍ഡി­നേ­റ്റര്‍ പി ശ്രീകു­മാര്‍ സ്വാഗ­തവും ട്രസ്റ്റ് ബോര്‍ഡ് അംഗം അരുണ്‍ രഘു നന്ദിയും പറ­ഞ്ഞു. സ്‌കോളര്‍ഷിപ്പ് അപേ­ക്ഷ­യ്‌ക്കൊപ്പം വിദ്യാര്‍ത്ഥി­കള്‍ നല്‍കിയ പ്രബ­ന്ധ­ത്തിലെ തെര­ഞ്ഞെ­ടുത്ത പ്രബന്ധം രേഷ്മ അനി­ല വായി­ച്ചു.

പ്രസ് ക്‌ളബിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നിറഞ്ഞ സദ­സ്സില്‍ ആദ്ധാ­ത്മിക അന്ത­രീ­ക്ഷ­ത്തി­ലാണ് ചടങ്ങ് നട­ന്ന­ത്. ചന്ദ­ന­തി­ലകം തൊട്ട­തിനു ശേഷ­മാണ് കുട്ടി­കള്‍ ഹാളില്‍ പ്രവേ­ശി­ച്ച­ത്. സ്വാമി ഭാര്‍ഗ്ഗ­വറാമും മണ്ണടി ഹരിയും ചെല്ലിയ ശ്ലോക­ങ്ങള്‍ ഏവരും ഏറ്റു­ചൊല്ലി. വേദി­യില്‍ തയ്യാ­റാക്കി വെച്ച ഗണ­പ­തി­യു­ടേയും സര­സ്വ­തി­യു­ടേയും ചിത്ര­ത്തിനു മുന്‍പില്‍ അര്‍ച്ചന നട­ത്തിയ ശേഷ­മാണ് കുട്ടി­കള്‍ അതി­ഥി­ക­ളില്‍ നിന്ന് സ്‌ക്കോളര്‍ഷി­പ്പു­കള്‍ ഏറ്റു വാങ്ങി­യ­ത്. പമുഖ സ്റ്റാര്‍ ഹോട്ട­ലു­കാര്‍ ഒരു­ക്കിയ വിഭവ സമൃ­ദ്ധ­മായ ഓണ­സ­ദ്യയും ഉണ്ട ശേഷ­മാണ് എല്ലാ­വരും മട­ങ്ങി­യത്.

തുടര്‍ച്ചയായി പത്താം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌­കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രൊഫഷണല്‍ കോളേ­ജില്‍ പഠി­ക്കുന്ന 135 കുട്ടി­കള്‍ക്ക് 15000 രൂപ­വീ­ത­മാണ് സ്‌ക്കോളര്‍ഷിപ്പ് നല്‍കി­യത്.
ആദ്ധ്യാത്മികത കരി­ക്കു­ല­ത്തിന്റെ ഭാഗ­മാ­ക്ക­ണം: സ്വാമി ഭാര്‍ഗ്ഗ­വ റാംആദ്ധ്യാത്മികത കരി­ക്കു­ല­ത്തിന്റെ ഭാഗ­മാ­ക്ക­ണം: സ്വാമി ഭാര്‍ഗ്ഗ­വ റാംആദ്ധ്യാത്മികത കരി­ക്കു­ല­ത്തിന്റെ ഭാഗ­മാ­ക്ക­ണം: സ്വാമി ഭാര്‍ഗ്ഗ­വ റാംആദ്ധ്യാത്മികത കരി­ക്കു­ല­ത്തിന്റെ ഭാഗ­മാ­ക്ക­ണം: സ്വാമി ഭാര്‍ഗ്ഗ­വ റാംആദ്ധ്യാത്മികത കരി­ക്കു­ല­ത്തിന്റെ ഭാഗ­മാ­ക്ക­ണം: സ്വാമി ഭാര്‍ഗ്ഗ­വ റാം
Join WhatsApp News
Thomas K Varghese 2021-07-30 16:02:51
But it should not be religiosity, it can be spirituality. Usually, to establish religiosity, they hold the placard of spirituality in front of them. A lot of people don't differentiate spirituality and religiosity.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക