Image

സ്­കൂളിലെ മൂത്രപ്പുരയുടെ രാഷ്ട്രീയ പ്രസക്തി

(അനില്‍ പെണ്ണുക്കര) Published on 02 September, 2014
സ്­കൂളിലെ മൂത്രപ്പുരയുടെ രാഷ്ട്രീയ പ്രസക്തി
മൂത്രമൊഴിക്കാനിടമില്ലാത്ത സ്­കൂളുകളില്‍ നിന്ന് പഠനത്തിന്റെ പടിയിറങ്ങിയത് ലോകത്താകമാനം 25 ശതമാനം പെണ്‍കുട്ടികളെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍. വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരമുള്ള കേരളത്തിലെ സ്ഥിതി അതിദയനീയം. 25 പെണ്‍കുട്ടികള്‍ക്ക് ഒരു മൂത്രപ്പുര, 40 ആണ്‍കുട്ടികള്‍ക്ക് ഒരു മൂത്രപ്പുര. ഇക്കണക്കിലുള്ള അനുപാതം ഭൂരിഭാഗം സ്­കൂളുകളിലും ഇല്ല. പരിശോധന നടത്തിയ 10638 സ്­കൂളുകളിലെ 1470 ഇടങ്ങളില്‍ വൃത്തിയുള്ള ഒരു മൂത്രപ്പുരപോലുമില്ല. പരിസര ശുചിത്വമില്ലാത്ത 1000 സ്­കൂളുകള്‍ കേരളത്തിലുണ്ട്.

കേരളത്തിലെ 144 സര്‍ക്കാര്‍ സ്­കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് മൂത്രപ്പുരകളില്ല. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കാണിത്. 82 സ്­കൂളുകളില്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുരകള്‍ നിര്‍മിച്ചിട്ടേയില്ല. സ്­കൂളുകളില്‍ ശിചിമുറികള്‍ നിര്‍മിക്കുമെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിനു പിന്നാലെയാണ് മൂത്രപ്പുരകളില്ലാത്ത സര്‍ക്കാര്‍ സ്­കൂളുകളുടെ കണക്ക് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം പുറത്തുവിട്ടത്.

137 സര്‍ക്കാര്‍ സ്­കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇടമില്ല. 62 സ്­കൂളുകളില്‍ പെണ്‍കുട്ടികളുടെയും 70 സ്­കൂളുകളില്‍ ആണ്‍കുട്ടികളുടെയും ശുചിമുറികള്‍ ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. ശുചിമുറികളില്ലാത്ത സര്‍ക്കാര്‍ സ്­കൂളുകളുടെ എണ്ണത്തില്‍ കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. 24 സ്­കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും 26 സ്­കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും ശിചിമുറികളില്ല. മലപ്പുറത്ത് 20 സ്­കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് ശങ്കതീര്‍ക്കാന്‍ ഇടമില്ല.
സ്­കൂളുകളില്‍ ശുചിമുറികള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്ന് മൂന്നുവര്‍ഷത്തിനു ശേഷമാണ് ഈ കണക്കുകള്‍. സൗജന്യവിദ്യാഭ്യാസത്തോടെപ്പമുള്ള അവകാശമായി ശുചിമുറികളെയും കണക്കാക്കണമെന്നാണ് 2011 ല്‍ സുപ്രീംകോടതി പറഞ്ഞത്. എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് സ്­കൂളുകളില്‍ ശുചിമുറികള്‍ ഉറപ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതൊരു ഗൗരവമുള്ള വിഷയമായി കണക്കാക്കിയിട്ടില്ലെന്നാണ് മുകളില്‍ സൂചിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.
മൂത്രമൊഴിക്കണമെന്നത് അമര്‍ത്തിവയ്‌­ക്കേണ്ട അത്യാവശ്യമെന്ന് കുഞ്ഞുമനസുകളെ പഠിപ്പിക്കുകയാണ് കേരളത്തിലെ സ്­കൂളുകള്‍. മൂത്രമൊഴിക്കാനാകാതെ മണിക്കൂറുകള്‍ ചെലവഴിക്കുന്നതോടെ പെണ്‍കുട്ടികളില്‍ ഗുരുതരമായ അണുബാധയുമുണ്ടാകും. അത് മൂത്രാശയ രോഗങ്ങള്‍ക്കും അണ്ഡവാഹിനിക്കുഴിലിലെ തടസങ്ങള്‍ക്കും തുടര്‍ന്ന് വന്ധ്യതയ്ക്കും കാരണമാകുമെന്ന ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ് എന്തു കൊണ്ടാണ് സ്­കൂള്‍ അധികൃതര്‍ക്ക് മനസ്സിലാകാത്തത്? വീട്ടില്‍ നിന്ന് സ്­കൂളിലേയ്ക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് 90 ശതമാനം പെണ്‍കുട്ടികളും മൂത്രമൊഴിക്കുക. ഇടയ്ക്ക് മൂത്രമൊഴിക്കേണ്ടിവരും എന്നത് കൊണ്ട് ക്ലാസ് സമയങ്ങളില്‍ ദാഹിച്ച് തൊണ്ടവരണ്ടാലും വെള്ളം കുടിക്കാത്ത എത്രയോ കുട്ടികള്‍. ഇത് സാധാരണ ദിവസങ്ങളുടെ കാര്യം. ഋതുദിനങ്ങളില്‍ പ്രശ്‌­നം കൂടുതല്‍ രൂക്ഷമാകും. എന്നാലും അമര്‍ത്തിപ്പിച്ചിരിക്കാനേ നിര്‍വാഹമുള്ളൂ. ആണ്‍കുട്ടികളെ സംബന്ധിച്ച് പ്രശ്‌­നം ഇത്രയും മോശമല്ല. കാരണം അവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ കാര്യം സാധിക്കാം.

കേരളത്തിലെ പെണ്‍കുട്ടിളിലും യുവതികളിലും വര്‍ദ്ധിച്ചു വരുന്ന മൂത്രാശയ സംബന്ധിയായ രോഗങ്ങള്‍ക്കും വന്ധ്യതയ്ക്കും സ്­കൂളുകളിലെ ശിചിമുറികളുടെ വൃത്തിയില്ലായ്മ ഒരു കാരണമാണെന്ന് മനസ്സിലാക്കിയിട്ടും ആ നിലയ്ക്ക് ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ വദ്യാഭ്യാസ­ആരോഗ്യ വകുപ്പുകള്‍ എന്തു കൊണ്ടാണ് തയ്യാറാകാത്തത്? സ്­കൂള്‍ അനുവദിക്കുമ്പോള്‍ നിഷ്­കര്‍ഷിക്കുന്ന ഭൗതീക സാഹചര്യങ്ങളുടെ പട്ടികയില്‍ എന്തു കൊണ്ടാണ് ശുചിമുറികള്‍ ഇല്ലാതെ പോകുന്നത്? ഗൗരവമായി ആലോചിക്കേണ്ട വിഷയമാണിത്. ഈ വിഷയത്തില്‍ സര്‍ക്കാരിനും വിദ്യാഭ്യാസ­ആരോഗ്യ വകുപ്പുകള്‍ക്കും സ്­കൂള്‍ അധികൃതര്‍ക്കും ഉള്ള അതേ ഉത്തരവാദിത്തം രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപക­രക്ഷകൃതൃ സംഘടനകള്‍ക്കുമുണ്ട്. പക്ഷെ അവുരം ഇവിടെ ക്രിമിനല്‍ മൗനം പുലര്‍ത്തുകയാണ്. സ്­കൂളില്‍ നിന്ന് മടങ്ങിവരുന്ന കുഞ്ഞുങ്ങളോട് ഇന്ന് എന്തെല്ലാം പഠിച്ചു? ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നതിന് മുന്‍പ് ഇന്ന് എത്ര വെള്ളം കുടിച്ചു, എത്രവട്ടം മൂത്രമൊഴിച്ചു എന്നു വേണം രക്ഷകര്‍ത്താക്കള്‍ ചോദിക്കേണ്ടത്.

സ്­കൂളുകളിലെ ശുചിമുറികള്‍ വിദ്യാര്‍ത്ഥി സൗഹൃദപരവും വൃത്തിയുള്ളതുമായിരിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശമടങ്ങിയ നോട്ടീസ് കൈപ്പറ്റിയ പല സ്­കൂളുകളും പേരിനുപോലും വൃത്തിയുള്ള സാഹചര്യമൊരുക്കിയിട്ടില്ലെന്നു പറയുമ്പോള്‍ അതിന്റെ ഉത്തരവാദികള്‍ രക്ഷകര്‍ത്താക്കളും കൂടിയാണ്.

ഇത് വിദ്യാര്‍ത്ഥിനികളുടെ മാത്രം ദുര്യോഗമല്ല. വൃത്തിയായ ശുചിമുറികള്‍ ഇല്ലാത്തത് കൊണ്ട് മുതിര്‍ന്ന സ്ത്രീകളും ഇതേ ബുദ്ധഇമുട്ടനുഭവിക്കുന്നുണ്ട്. ആര്‍ത്തവം എന്ന വാക്കുപോലും പുറത്തുപറയാന്‍ മടിക്കുന്ന മലയാളി, ഈ സമയത്ത് സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ അനുഭവിക്കുന്ന കഷ്ടത കണ്ടേ മതിയാകൂ. സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാനോ ഉപയാഗശേഷം നിക്ഷേപിക്കാനേ ഉള്ള ഒരു സംവിധാനവും കേരളത്തിലെ പൊതുശുചിമുറികളില്‍ ഇല്ല. പുറത്ത് ഏറെ സമയം ജോലിചെയ്യുന്നവരും യാത്ര ചെയ്യുന്നവരുമായ എല്ലാ സ്ത്രീകളും ഒരു പാക്കറ്റും ബാഗില്‍ കരുതും. എന്തിനാണന്നല്ലെ പറ­യാം.

മനുഷ്യര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശിചിത്വമുള്ള സംവിധാനങ്ങള്‍ വേണമെന്ന വിചാരം പോലും ഇല്ലാത്ത നാട്ടില്‍, കേരളത്തില്‍, വിദ്യാര്‍ത്ഥിനികളും സ്ത്രീകളും ജിവിക്കുന്നുണ്ടെന്നും അവര്‍ക്ക് അര്‍ത്തവ സമയത്ത് പ്രത്യേക ആവശ്യങ്ങളുണ്ടെന്നുമുള്ള തിരിച്ചറിവ് ബന്ധപ്പെട്ടവര്‍ക്ക് ഇനി എന്നുണ്ടാകാനാണ്.
സ്­കൂളിലെ മൂത്രപ്പുരയുടെ രാഷ്ട്രീയ പ്രസക്തി
Join WhatsApp News
Sajan Thomas 2014-09-03 08:12:38
A relevant topic for discussion. During my recent visist to Kerala with family, I have experienced that the lack of clean public bathrooms is the biggest problem for the visitors. Children must be provided adequate clean bathrooms in every school and teach them the importance of washing hands before and after using bathrooms.
Anthappan 2014-09-03 10:44:18
Unhygienic approach to life is causing the spread of the diseases in many part of the world including Kerala. Sometimes people pay the highest price for their bad practices as in the case of Ebola virus in Liberia. It is scary to go to any hotel in Kerala and order food or drinks because nobody knows how old the food was or whether it was prepared with any rotten ingredients. Since corruption is to the core of the society; it is difficult to implement anything effectively. The littered garbage, mosquitoes, spitting on the road and many other bad practice in Kerala add new deadly viruses into the human body and incapacitate the system. It is always good to provide amenities to improve the situation but aggressive education on hygiene must be priority number one .
Tom Abraham 2014-09-03 16:55:04
Not only discussion but time for real action. I am prepared to donate money to any reliable organization in Kerala if they can 
Start constructing rest rooms for these girl schools, and boys schools. A drop in the ocean. I am serious. This news really hurts
Me. Let us save money by not paying frequent airfare but help prevent such tragic circumstances.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക