Image

ഓ­ണ­പ്പാ­ട്ട് എ­ന്നു കേ­ട്ടാല്‍ ....മ­വേ­ലി നാ­ടു­വാ­ണീ­ടം­കാ­ലം.. (അനില്‍ പെ­ണ്ണുക്കര)

Published on 02 September, 2014
ഓ­ണ­പ്പാ­ട്ട് എ­ന്നു കേ­ട്ടാല്‍ ....മ­വേ­ലി നാ­ടു­വാ­ണീ­ടം­കാ­ലം.. (അനില്‍ പെ­ണ്ണുക്കര)
മാ­വേ­ലി നാ­ട് വാ­ണീടും കാലം
മാ­നു­ഷ­രെല്ലാ­രു­മൊ­ന്നു­പോ­ലെ
ആ­മോ­ദ­ത്തോ­ടെ വ­സിക്കും കാ­ലം
ആ­പ­ത്ത­ങ്ങാര്‍­ക്കു­മൊ­ട്ടില്ല താനും
ആ­ധി­കള്‍ വ്യാ­ധി­ക­ളൊ­ന്നു­മില്ല
ബാ­ല­മ­ര­ണ­ങ്ങള്‍ കേള്‍­ക്കാ­നില്ല.
ക­ള്ള­വു­മില്ല ച­തി­യു­മില്ല
എ­ള്ളോ­ള­മില്ല പൊ­ളി വച­നം
ക­ള്ള­പ്പ­റയും ചെ­റു നാ­ഴി­യും,
ക­ള്ള­ത്ത­ര­ങ്ങള്‍ മ­റ്റൊ­ന്നു­മില്ല.

ഇ­ത് നാം കേ­ട്ടു പഠി­ച്ച വ­രി­ക­ളാ­ണ് ആ വലി­യ മ­നു­ഷ്യ­നെ­ക്കു­റി­ച്ച് അന്നും ഇന്നും ജ­ന­ങ്ങള്‍ പാ­ടു­ന്ന­താണ്.ഓ­ണ­പ്പാ­ട്ട് എ­ന്നു കേ­ട്ടാല്‍ മ­ന­സില്‍ ആ­ദ്യ­മെത്തു­ക മ­വേ­ലി നാ­ടു­വാ­ണീ­ടം­കാ­ലം... എ­ന്ന പാ­ട്ടാ­യി­രി­ക്കും. എ­ന്നാല്‍ ഈ നാ­ട­ന്‍ പാ­ട്ടി­ന്റെ കുറ­ച്ചു വ­രി­കള്‍ മാ­ത്ര­മാ­ണു പ്ര­ചാ­ര­ത്തി­ലു­ള്ളത്. മു­ഴു­വന്‍ പാ­ട്ടി­നെ­ക്കു­റി­ച്ച് അ­റി­യാ­വു­ന്ന­വര്‍ വി­രളം. കാ­ലം ചെല്ലു­ന്തോറും മാ­വേലി.

നാ­ടു വാ­ണീടും കാ­ലം എ­ന്ന പാ­ട്ട് അ­തി­ന്റെ നാ­ലു­വ­രി­ക­ളില്‍ ഒ­തു­ങ്ങി­പ്പോ­വു­ക­യാണ്. ക­വി­തയും സം­ഗീ­തവും ഒന്നു­പോ­ലെ ഇ­ഴ­ചേ­രു­ന്ന­താണ് ഈ മാ­വേ­ലി­പ്പാട്ട്. വലി­യ ആര്‍­ഭാ­ട­ങ്ങ­ളില്ലാതെ, ആ­യാ­സ­മാ­യി ആര്‍ക്കും പാ­ടാന്‍ ക­ഴി­യു­ന്നു­വെ­ന്ന­താണ് ഈ പാ­ട്ടി­ന്റെ ഏ­റ്റവും വലി­യ പ്ര­ത്യേക­ത. അ­തു­കൊ­ണ്ടാവാം ഇ­തി­ത്ര ജ­ന­കീ­യ­മാ­യ­തും. സ്­കൂള്‍ കു­ട്ടി­കള്‍ മു­തല്‍ മു­തിര്‍­ന്ന­വര്‍ വരെ ഈ പാ­ട്ടി­ന്റെ ആ­രാ­ധ­ക­രാ­യ­തും, ഓ­ണ­മെ­ന്നു കേള്‍­ക്കു­മ്പോള്‍ ആ­ദ്യംത­ന്നെ മാ­വേ­ലി നാ­ടുവാ­ണ കാ­ലം മ­ന­സ്സി­ലേ­ക്ക് ഓ­ടി­യെ­ത്തു­ന്നതും ഈ പാ­ട്ടി­ന്റെ ശ്രു­തി മ­ധു­രം കൊ­ണ്ടു തന്നെ. മാ­വേ­ലി നാ­ടു­വാ­ണീടും കാ­ലം

പൂര്‍­ണ­രൂ­പം താ­ഴെ വാ­യി­ക്കാം; പാടം.

മാ­വേ­ലി നാ­ടു­വാ­ണീടും കാ­ലം
മാ­നു­ഷ­രെല്ലാരും ഒന്നു­പോ­ലെ
ആ­മോ­ദ­ത്തോ­ടെ വ­സിക്കും കാ­ലം
ആ­പ­ത്ത­ങ്ങാര്‍­ക്കു­മെ­ട്ടില്ല­താനും
ആ­ധി­കള്‍ വ്യ­ധി­ക­ളൊ­ന്നു­മില്ല
ബാ­ല­മ­ര­ണ­ങ്ങള്‍ കേള്‍­ക്കാ­നില്ല
പ­ത്താ­യി­ര­മാ­ണ്ടി­രി­പ്പു­മു­ണ്ട്
പ­ത്താ­യ­മെല്ലാം നി­റ­വ­തു­ണ്ട്
എല്ലാ കൃ­ഷി­ക­ളു­മൊന്നു­പോ­ലെ
നെല്ലി­നു നൂ­റു­വി­ള­വ­തു­ണ്ട്
ദുഷ്ട­രെ കണ്‍­കൊ­ണ്ടു­കാ­ണാ­നില്ല
നല്ല­വ­രെല്ലാ­തെ­യില്ല പാ­രില്‍
ഭൂ­ലോ­ക­മൊ­ക്കെ­യു­മൊന്നു­പോ­ലെ
ആ­ല­യ­മൊ­ക്കെ­യു­മൊന്നു­പോ­ലെ
നല്ല കന­കം കൊ­ണ്ടല്ലാ­വരും
നല്ലാ­ഭ­ര­ണ­ങ്ങ­ള­ണി­ഞ്ഞു­കൊ­ണ്ട്
നാ­രി­മാര്‍ ബാ­ല­ന്മാര്‍ മ­റ്റു­ള്ളോരും
നീ­ത­ി­യോ­ടെങ്ങും വ­സി­ച്ച­കാലം
ക­ള്ള­വു­മില്ല ച­തി­യു­മില്ല
എ­ള്ളോ­ള­മില്ല പൊ­ളി­വച­നം
വെ­ള്ളി­ക്കോ­ലാ­ദി­കള്‍ നാ­ഴി­ക­ളും
എല്ലാം ക­ണ­ക്കി­നു തു­ല്യ­മാ­യി
ക­ള്ള­പ്പ­റയും ചെ­റു­നാ­ഴിയും
ക­ള്ള­ത്ത­ര­ങ്ങള്‍ മ­റ്റൊ­ന്നു­മില്ല
നല്ല­മ­ഴ­പെയ്യും വേണ്ടും നേ­രം
ന­ല്ല­പോ­ലെല്ലാ­വി­ളവും ചെ­രും
മാ­നം­വ­ള­ച്ച വ­ള­പ്പ­കത്ത്
നല്ല കന­കം കൊ­ണ്ടെല്ലാ­വരും
നെല്ലു­മ­രിയും പ­ല­ത­ര­ത്തില്‍
വേ­ണ്ടു­ന്ന­വാ­ണി­ഭ­മെ­ന്ന­പോ­ലെ
ആ­ന­കു­തി­ര­ക­ളാ­ടു­മാടും
കൂ­ടി­വ­രു­ന്ന­തി­ന­ന്ത­മില്ല
ശീ­ല­ത്ത­ര­ങ്ങളും വേ­ണ്ടു­വേളം
നീ­ല­ക്ക­വ­ണി­കള്‍ വേ­ണ്ടു­വോ­ളം
ന­ല്ലോ­ണം ഘോ­ഷി­പ്പാന്‍­ന­ല്ലെ­ഴുത്തന്‍
കാ­യ­ങ്കു­ളം ചോല പോര്‍­ക്ക­ള­ത്തില്‍
ചീ­ന­ത്തെ­മു­ണ്ടു­കള്‍ വേ­ണ്ട­പോ­ലെ
ജീര­കം നല്ല കു­രു­മു­ള­ക്
ശര്‍ക്ക­ര, തോ­നൊ­ടു പ­ഞ്ചസാര
എ­ണ്ണ­മില്ലാ­തോ­ള­മെ­ന്നേ­വേ­ണ്ടൂ
ക­ണ്ട­വര്‍ കൊണ്ടും കൊ­ടുത്തും വാ­ങ്ങി
വേ­ണ്ടു­ന്ന­തൊ­ക്കെയും വേ­ണ്ട­പോലെ
മാ­വേ­ലി പോ­കു­ന്ന നേ­ര­ത്ത­പ്പോള്‍
നി­ന്നു­ക­രു­ന്ന മാ­നു­ഷ്യരും
ഖേ­ദി­ക്ക­വേ­ണ്ടെ­ന്റെ മാ­നുഷ­രെ
ഓ­ണ­ത്തി­നെന്നും വ­രു­ന്ന­തു­ണ്ട്
ഒ­രു­കെല്ലം തി­ക­യു­മ്പോള്‍ വ­രു­ന്ന­തു­ണ്ട്
തി­രു­വോ­ണ­ത്തു­ന്നാള്‍ വ­രു­ന്ന­തു­ണ്ട്
എന്ന­തു കേട്ടോ­രു മാ­നു­ഷ്യരും
ന­ന്നാ­യ് തെ­ളി­ഞ്ഞു മ­ന­സ്സു­കൊ­ണ്ട്
വല്‍­സ­ര­മൊ­ന്നാകും ചി­ങ്ങ­മാ­സം
ഉല്‍­സ­വ­മാകും തി­രു­വോ­ണ­ത്തി­ന്
മാ­നു­ഷ­രെല്ലാ­രു­മൊ­ന്നു പോ­ലെ
ഉല്ലാ­സ­ത്തോ­ട­ങ്ങ­നു­ഗ്ര­ഹി­ച്ചു
ഉ­ച്ച­മ­ല­രിയും പി­ച്ച­ക­പ്പൂവും
വാ­ടാ­ത്ത മല്ലിയും റോ­സാ­പ്പൂവും
ഇ­ങ്ങ­നെ­യു­ള്ളോ­രു പൂ­ക്ക­ളൊ­ക്കെ
ന­ങ്ങോ­ലിയും കൊ­ച്ചു­പ­ങ്ക­ജാക്ഷീം
കൊ­ച്ചു­ക­ല്യാ­ണി­യും എ­ന്നൊ­രുത്തി
ഇങ്ങ­നെ മൂ­ന്നാ­ലു പെ­ണ്ണു­ങ്ങള്‍ കൂടി
അ­ത്ത­പ്പു­വി­ട്ട് കു­ര­വ­യി­ട്ടു
മാ­നു­ഷ­രെല്ലാ­രു­മൊന്നു­പ്പോ­ലെ
മന­സ്സു തെ­ളി­ഞ്ഞ­ങ്ങുല്ല­സിച്ചു.
ഓ­ണ­പ്പാ­ട്ട് എ­ന്നു കേ­ട്ടാല്‍ ....മ­വേ­ലി നാ­ടു­വാ­ണീ­ടം­കാ­ലം.. (അനില്‍ പെ­ണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക