Image

തുമ്പപ്പൂവ് (ഓണക്കവിത : കെ വി ബേബി)

Published on 02 September, 2014
തുമ്പപ്പൂവ് (ഓണക്കവിത : കെ വി ബേബി)
തുമ്പപ്പൂവിനെ വണങ്ങി ഞാന്‍
തലയില്‍ വച്ചു നമിയ്ക്കട്ടെ .

ചെറുതാം ചെറുതാം ചെറുതാം
വെളുത്ത പാദുകമിതാരുടേതാണോ !

ഭരതന്‍ പണ്ട് ഭരിക്കാനായി
ഭജിച്ചിരുത്തിയ പാദുകമോ !

ചെറുതായ് ചെറുതായ് ചെറുതായ്
ധര്‍മ്മം പൊലിയാറായീ ;
തുമ്പപ്പൂവും വിരിയാതായി .


മലയാളത്തില്‍ ധാരാളം ഓണക്കവിതകള്‍ ഉണ്ട് . ഏറ്റവുംകൂടുതല്‍ ഓണക്കവിതകള്‍ എഴുതിയത് പി. കുഞ്ഞിരാമന്‍ നായര്‍ , വൈലോപ്പിള്ളി തുടങ്ങിയവര്‍ . ഇവയില്‍ ഏറ്റവും മഹത്തായ രചന : വൈലോപ്പിള്ളിയുടെ "ഓണപ്പാട്ടുകാര്‍' . ഒട്ടുമിക്ക ഓണക്കവിതകളും കാല്‍പനികവും സുഖജനകവും .

അകാല്‍പനികവും വേദനാജനകവും അതിനാല്‍ത്തന്നെ തികച്ചും വ്യത്യസ്ഥവുമായ ഓരോണക്കവിതയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "ഓര്‍മ്മകളുടെ ഓണം' .

ഓണമെന്നത് പൊയ്‌പ്പോയ ഒരു നല്ലകാലത്തെ കുറിച്ചുള്ള ഓര്‍മ്മയാകാം . വരാന്‍ പോകുന്ന ഒരു നല്ല കാലത്തെ ക്കുറിച്ചുള്ള സങ്കല്പ്പമാകാം . ഇത്തരം ഓര്‍മ്മകളും സങ്കല്പ്പങ്ങളുമാണ് നമ്മുടെ വര്‍ത്തമാനക്കാല ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്നത് . ഓണക്കോടിയുടുത്ത് തിന്നു കുടിച്ച് മദിച്ച് രസിച്ചുല്ലസിക്കുന്നത് മാത്രമല്ല ഓണം . ഓണത്തിന് ഒരു മാനസികതലം കൂടിയുണ്ട് .

ആഗോളമലയാളിസമൂഹം ഓണം ആഘോഷിക്കുന്നു ; അക്കൂട്ടത്തില്‍ അമേരിക്കന്‍ മലയാളികളും . ഈ സന്ദര്‍ഭത്തില്‍ ഇവിടെ വരാനും അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനും കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തു­ന്നു .
തുമ്പപ്പൂവ് (ഓണക്കവിത : കെ വി ബേബി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക