ഫ്ളോറിഡ: കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ബില്ക് കാത്തലിക് ഫൊറോനാ പള്ളിയില്‍
വെച്ച് നടത്തിയ 2014-ലെ ബൈബിള്‍ ജെപ്പഡി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം
ഓഗസ്റ്റ് 31-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഫാ. കുര്യാക്കോസ്
കുമ്പിക്കല്‍ നിര്‍വ്വഹിച്ചു.
പള്ളിയുടെ കീഴിലുള്ള വാര്‍ഡ് അടിസ്ഥാനത്തില്‍
നടന്ന വാശിയേറിയ മത്സരത്തില്‍ ഒന്നാംസ്ഥാനം ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്
സ്പോണ്സര് ചെയ്ത അഡ്വ. ജിജി നീലത്തുംമുക്കില്‍ മെമ്മോറിയല്‍ ട്രോഫിയും 500
ഡോളര്‍ കാഷ് അവാര്‍ഡും പത്താം വാര്‍ഡ് കരസ്ഥമാക്കി. 300 ഡോളറിന്റെ രണ്ടാം സ്ഥാനം
വാര്‍ഡ് അഞ്ചും, 100 ഡോളറിന്റെ മൂന്നാം സ്ഥാനം വാര്‍ഡ് മൂന്നും കരസ്ഥമാക്കി.
രണ്ടും മൂന്നും സ്ഥാനങ്ങളും വ്യക്തിഗത ട്രോഫികളും സ്പോണ്സര് ചെയ്തത്
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസാണ്. സമ്മാനദാന ചടങ്ങില്‍ പാരഷ് ട്രസ്റ്റിമാരായ
ജയിംസ് മാരൂര്‍, തോമസ് പുല്ലാട്ട്, ജോസ് ചാഴൂര്‍, ബെന്നി മാത്യു, ഇന്ത്യന്‍
കാത്തലിക് പ്രസിഡന്റ് ജയിംസ് ദേവസ്യ, ട്രഷറര്‍ ക്രിസ്റ്റോ ജോസഫ്, സറോ മലബാര്‍
കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോയി കുറ്റിയാനി എന്നിവര്‍ സന്നിഹിതരായിരുന്നു.
ബൈബിള്‍ ജപ്പടി ക്വിസ് മാസ്റ്റര്‍ സണ്ണി തോമസ് ആയിരുന്നു. പ്രോഗ്രാമില്‍
പങ്കെടുത്ത എല്ലാവരേയും കുര്യാക്കോസ് കൂമ്പിക്കലച്ചന് അഭിനന്ദിക്കുകയും, വരും
വര്‍ഷങ്ങളിലേക്കുള്ള സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.