Image

മ­ദ്യന­യം : സര്‍­ക്കാ­രി­ന് 8000 കോ­ടി­ ക­മ്മിയും, ലാ­ഭവും പണി­ അ­ടു­ത്ത സര്‍­ക്കാ­രിന് ...(അനില്‍ പെ­ണ്ണുക്കര)

Published on 01 September, 2014
മ­ദ്യന­യം : സര്‍­ക്കാ­രി­ന് 8000 കോ­ടി­ ക­മ്മിയും,  ലാ­ഭവും പണി­ അ­ടു­ത്ത സര്‍­ക്കാ­രിന് ...(അനില്‍ പെ­ണ്ണുക്കര)
കൊച്ചി: ഉ­മ്മന്‍ ചാ­ണ്ടി സര്‍­ക്കാ­രി­ന്റെ പുതി­യ മ­ദ്യന­യം നി­കു­തി വ­രു­മാ­ന­ത്തില്‍ 8000 കോ­ടി­യു­ടെ ക­മ്മി­യു­ണ്ടാ­ക്കു­മെന്നും ടൂ­റി­സം മേ­ഖ­ല­യി­ലെ 23000 കോ­ടി­യു­ടെ വ­ര­വില്‍ വന്‍ ഇ­ടി­വു­ണ്ടാ­ക്കു­മെ­ന്നൊ­ക്കെ­യു­ള്ള ഭ­യം അ­സ്ഥാ­നത്ത്. പ­ത്തു വര്‍­ഷം കൊ­ണ്ട് സ­മ്പൂര്‍­ണ നി­രോധ­നം ല­ക്ഷ്യ­മി­ടു­ന്ന മ­ദ്യനയം ഈ സര്‍­ക്കാ­രി­നു സാ­മ്പത്തി­ക ന­ഷ്ട­മു­ണ്ടാ­ക്കി­ല്ലെ­ന്നു മാ­ത്ര­മല്ല വന്‍ ലാ­ഭ­മു­ണ്ടാ­ക്കു­കയും ചെ­യ്യും.

ബാ­റു­കള്‍ പൂ­ട്ടു­ന്ന­തോ­ടെ ബി­വ­റേജ­സ് കോര്‍­പ്പ­റേ­ഷന്‍ വ­ഴി വില്‍­ക്കു­ന്ന മ­ദ്യ­ത്തി­ന്റെ വില്‍­പ­ന ഇ­ര­ട്ടി­യാ­യി വര്‍­ധി­ക്കും. ഈ വര്‍,ം 39 ഔ­ട്ട­്‌­ലെ­റ്റു­കള്‍ അ­ട­ച്ചു­പൂ­ട്ടി­യാലും കണ്‍­സ്യൂ­മര്‍ ഫെഡ്, ബി­വ­റേജ­സ് കോര്‍­പ്പ­റേ­ഷ­നു­ക­ളു­ടെ കീ­ഴി­ലാ­യി 345 ഔ­ട്ട്‌­ലെ­റ്റു­കള്‍ തുറ­ന്നു പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ടാ­വും. അ­തില്‍ 35 ഔ­ട്ട്‌­ലെ­റ്റു­ക­ളാവും അ­ടു­ത്ത ­വര്‍­ഷം അ­ട­ച്ചു­പൂ­ട്ട­പ്പെ­ടു­ക. അ­പ്പോ­ഴും 310 വില്‍­പ്പ­ന­ശാ­ല­കള്‍ സം­സ്ഥാ­ന­ത്തു­ണ്ടാ­കും. മ­ദ്യ­ല­ഭ്യ­ത­യു­ടെ അ­ള­വു കു­റ­യാ­തി­രി­ക്കാന്‍ ഇ­ത്രയും ഔ­ട്ട്‌­ലെ­റ്റു­കള്‍ ധാ­രാ­ളം മ­തി­യാ­കും. പുതി­യ അ­ഞ്ചു ശ­ത­മാ­നം സെ­സ് അ­ട­ക്കം 131 ശ­ത­മാ­നം നി­കു­തി­യാ­ണ് മ­ദ്യ­ത്തി­നു­ള്ളത്. മ­ദ്യ­വില്‍­പ്പ­ന വര്‍­ധി­ക്കു­ന്ന­തോ­ടെ ഖ­ജ­നാ­വി­ലേ­ക്കു കൂ­ടു­തല്‍ നി­കു­തി ഒ­ഴു­കി­യെ­ത്തു­മെ­ന്ന് സാരം.

പുതി­യ മ­ദ്യന­യം കാ­ര­ണം 1,811 കോ­ടി­യു­ടെ ന­ഷ്ടം ഉ­ണ്ടാ­കു­മെ­ന്നാ­ണു ധ­ന­മന്ത്രി കെ.എം. മാ­ണി­യു­ടെ വാദം. ഇ­തില്‍ 1,010 കോ­ടി­യും 39 ഔ­ട്ട്‌­ലെ­റ്റു­കള്‍ പൂ­ട്ടു­ന്ന­തി­ലൂ­ടെ ഉ­ണ്ടാ­കു­ന്ന­താണ്. ഇ­ത് പ­ക്ഷേ ബി­വ­റേജ­സ് കോര്‍­പ്പ­റേഷ­ന്റെ ഔ­ട്ട്‌­ലെ­റ്റു­ക­ളില്‍ നിന്നും ല­ഭി­ക്കു­ന്ന ആ­കെ വ­രു­മാ­ന­ത്തി­ന്റെ ശ­രാശ­രി മാ­ത്ര­മാണ്.

യ­ഥാര്‍­ഥ­ത്തില്‍ ഇ­ത്രയും നഷ്ടം ഈ ഇ­ന­ത്തി­ലു­ണ്ടാ­വില്ല. അ­ട­ച്ചു­പു­ട്ടേ­ണ്ട ഔ­ട്ട്‌­ലെ­റ്റു­കള്‍ ഏ­തൊ­ക്കെ­യെ­ന്നു തീ­രു­മാ­നി­ക്കോണ്ട­ത് ബി­വ­റേജ­സ് കോര്‍­പ്പ­റേ­ഷനും കണ്‍­സ്യൂ­മര്‍ ഫെ­ഡു­മാണ്. സ്വാ­ഭാ­വി­ക­മായും വ­രു­മാ­ന­ത്തില്‍ ഏ­റ്റവും പി­ന്നില്‍­നില്‍­ക്കു­ന്ന ഔ­ട്ട്‌­ലെ­റ്റു­ക­ളാവും അ­വര്‍ അ­ട­ച്ചു­പൂ­ട്ടു­ക. അ­താവ­ട്ടെ വ­രു­മാ­ന­ത്തി­ന്റെ ശ­രാ­ശ­രി­യെ കാ­ര്യ­മാ­യി ബാ­ധി­ക്കാ­ത്ത­തു­മാ­യി­രി­ക്കും.

ചാ­വ­ക്കാടും ക­രു­നാ­ഗ­പ്പ­ള്ളി­യിലും തി­രു­വ­ന­ന്ത­പു­രം ന­ഗ­ര­ത്തി­ലു­മെല്ലാം ഒ­രു കി­ലോ­മീ­റ്റ­റി­നു­ള്ളില്‍ ഒ­ന്നി­ല­ധി­കം ബി­വ­റേജ­സ് ഔ­ട്ട്‌­ലെ­റ്റു­കള്‍ ഇ­പ്പോള്‍ പ്ര­വൃ­ത്തി­ക്കു­ന്നുണ്ട്. ക­ച്ചവ­ടം കൂ­ടി­യ­തു കാര­ണം ഉ­പ­ഭോ­ക്താ­ക്ക­ളു­ടെ സൗ­ക­ര്യ­ത്തി­നാ­യി നി­ല­വി­ലു­ണ്ടാ­യി­രു­ന്ന­വ വി­ഭ­ജി­ച്ചു ര­ണ്ടാക്കി­യ ഔ­ട്ട്‌­ലെ­റ്റു­ക­ളാ­ണി­വ. ഇ­തില്‍ ഒ­ന്ന് അ­ട­ച്ചു പൂ­ട്ടി­യാല്‍ തൊ­ട്ട­ടു­ത്ത ഔ­ട്ട്‌ലെ­റ്റില്‍ തി­ര­ക്കു­കൂ­ടും. ന­ഷ്ട­മൊന്നും കോര്‍­പ്പ­റേ­ഷ­നു­ണ്ടാ­കില്ല.

ധ­ന­ മന്ത്രി ര­ണ്ടാ­മ­താ­യി പ­റ­യുന്ന­ത് ബാ­റു­കള്‍ സ­മ്പൂര്‍­ണ­മാ­യി അ­ട­ച്ചു­പൂ­ട്ടു­മ്പോള്‍ വില്‍­പ്പ­ന നി­കു­തി­യി­ന­ത്തില്‍ ഉ­ണ്ടാ­കു­ന്ന 828 കോ­ടി­യു­ടെ ന­ഷ്ട­മാ­ണ്. 418 ബര്‍ അ­ട­ച്ചി­ട്ട നാ­ലു മാ­സവും കോര്‍­പ്പ­റേഷ­ന്റെ വില്‍­പ്പ­ന വര്‍­ധി­ച്ചി­ട്ടേ­യുള്ളൂ.

സം­സ്ഥാന­ത്ത് അ­വ­ശേ­ഷി­ക്കു­ന്ന 312 ബ­റു­കള്‍ കൂ­ടി അ­ട­ച്ചു­പൂ­ട്ടു­ന്ന­തോ­ടെ ഇ­ത് ഇ­നിയും വര്‍­ധി­ക്കും. നി­യ­മ സ­ഭ­യില്‍ എ­ക്‌­സൈ­സ് മന്ത്രി കെ. ബാ­ബു നേര­ത്തേ നല്‍കി­യ മ­റുപ­ടി പ്ര­കാ­രം 2013 മേ­യ് മാസ­ത്തെ അ­പേ­ക്ഷി­ച്ച് 2014 മേ­യില്‍ മാ­ത്രം 200 കോ­ടി­യു­ടെ അധി­ക വ­രു­മാ­ന­മാ­ണു ല­ഭി­ച്ചത്. അ­ത­നു­സ­രി­ച്ചു നോ­ക്കി­യാല്‍ ബാ­റു­കള്‍ സ­മ്പൂര്‍­ണ­മാ­യി അ­ട­യു­മ്പോള്‍ പ്ര­തി­മാ­സ അധി­ക വ­രു­മാ­നം ഇ­തി­ന്റെ ഇ­ര­ട്ടി­യെ­ങ്കി­ലും ആ­കേ­ണ്ട­താണ്. വില്‍­പ്പ­ന കൂ­ടു­മ്പോള്‍ വില്‍­പ്പ­ന നി­കു­തി­യി­ലൂ­ടെ­യു­ള്ള വ­രു­മാ­നവും കൂ­ടും. ബാ­റു­കള്‍ പൂ­ട്ടുന്ന­ത് മൂ­ലം ന­ഷ്ട­മല്ല ലാ­ഭ­മാ­ണു­ണ്ടാ­കു­ന്നത്.

ക­ഴി­ഞ്ഞ­വര്‍ഷം 9,354 കോ­ടി രൂ­പ­യു­ടെ മ­ദ്യ­മാ­ണ് ബി­വ­റേ­ജ്‌­സ് കോര്‍­പ്പ­റേ­ഷന്‍ വി­റ്റ­ഴി­ച്ചത്. രേ­ഖ­ക­ള­നു­സ­രി­ച്ച് ഇ­തില്‍ ബാ­റു­ക­ളി­ലൂ­ടെ വിറ്റ­ത് ഏ­ക­ദേശം 2,050 കോ­ടി­യു­ടെ മദ്യം മാ­ത്രം. ബാ­റു­ളില്‍ ന­ട­ന്നി­രു­ന്ന സെ­ക്കന്‍­ഡ്‌­സ് വില്‍­പ്പ­ന ഇ­നി ഉ­ണ്ടാ­കി­ല്ലെ­ന്ന­തി­നാല്‍ അ­തി­ന്റെ ഉ­പ­ഭോ­ക്താ­ക്കളും ബി­വ­റേജ­സ് ഔ­ട്ട്‌­ലെ­റ്റുക­ളെ ആ­ശ്ര­യി­ക്കും. അ­പ്പോള്‍ വില്‍­പ്പ­ന കൂടും നി­കു­തി വ­രു­മാ­നവും വര്‍­ദ്ധി­ക്കും. 418 ബാ­റു­ക­ളു­ടെ ലൈ­സന്‍­സ് ഫീ ഇ­ന­ത്തില്‍ 92.60 കോ­ടി രൂ­പ ന­ഷ്ട­മാ­കു­ക­യും 292 ബാ­റു­കള്‍­ക്ക് ലൈ­സന്‍­സ് ഫീ ഇ­ന­ത്തില്‍ 39 കോ­ടി തി­രി­ച്ചു നല്‍­കേ­ണ്ടി വ­രു­കയും ചെ­യ്യു­മെന്നും ധ­ന­മന്ത്രി പ­റ­യുന്നു. ഇ­തില്‍ 92.60 കോ­ടി­യു­ടെ വ­രു­മാ­നം സര്‍­ക്കാര്‍ നേ­ര­ത്തേത­ന്നെ വേ­ണ്ടെ­ന്നു­വ­ച്ച­താ­ണ്. ആ സ്ഥി­തി­ക്കു ഖ­ജ­നാ­വില്‍ നിന്നും ന­ഷ്ട­മാകു­ക തി­രി­ച്ചു­നല്‍­കേ­ണ്ടി­വ­രു­ന്ന 39 കോ­ടി മാ­ത്ര­മാ­യി­രി­ക്കും. വില്‍­പ്പ­ന നി­കു­തി­യില്‍ ഏര്‍­പ്പെ­ടുത്തി­യ അ­ഞ്ചു ശ­ത­മാ­നം സെ­സ് വഴി ഈ ന­ഷ്ടം സര്‍­ക്കാ­രി­നു മ­റി­ക­ട­ക്കാ­നാ­കും.

ക­ഴി­ഞ്ഞ­വര്‍ഷ­ത്തെ ക­ണ­ക്ക­നു­സ­രിച്ച് ഈ അ­ഞ്ചു ശ­ത­മാ­നം സെ­സി­ലൂ­ടെ 250 കോ­ടി­യു­ടെ അ­ധി­ക­വ­രു­മാ­നം സര്‍­കാ­രി­നു കി­ട്ടു­മെ­ന്നു ധ­ന­മന്ത്രി സ­മ്മ­തി­ക്കു­ന്നുണ്ട്. ഈ സെ­സ് കൂ­ടി ഏര്‍­പ്പെ­ടു­ത്തു­ന്ന­തോ­ടെ മ­ദ്യ­ത്തി­നു സര്‍­ക്കാര്‍ മൊത്തം ഈ­ടാ­ക്കു­ന്ന നി­കു­തി 132 ശ­ത­മാ­ന­മാ­യാ­ണു വര്‍­ധി­ക്കു­ന്നത്. ബി­വ­റേജ­സ് കോര്‍­പ്പ­റേ­ഷന്‍ 2013-2014 സാ­മ്പ­ത്തി­ക വര്‍­ഷം സം­സ്ഥാന­ത്തു വി­റ്റ­ഴി­ച്ചത് 9,353 കോ­ടി രൂ­പ­യു­ടെ വദേ­ശ മ­ദ്യ­മാ­യി­രുന്നു. ഈ സാ­മ്പത്തി­ക വര്‍­ഷം 15,000 കോ­ടി ക­വി­യു­മൊ­ന്നാ­ണ് കോര്‍­പ്പ­റേ­ഷന്‍ അ­ധി­കൃ­തര്‍ വി­ല­യി­രു­ത്തു­ന്ന­ത്. 34 ഔ­ട്ട്‌­ലെ­റ്റു­കള്‍ അ­ട­ച്ചു­പൂ­ട്ട­പ്പെ­ട്ടാ­ലും 14,000 കോ­ടി­യു­ടെ­യെ­ങ്കിലും വി­റ്റു­വര­വ് കോര്‍­പ്പ­റേ­ഷ­നു­ണ്ടാ­കും. ഇ­തില്‍ അ­ഞ്ചു ശ­ത­മാ­നം അ­ധി­ക­ സെ­സ് വ­ഴി ത­ന്നെ 700 കോ­ടി­യു­ടെ അധി­ക വ­രു­മാ­നം സര്‍­ക്കാ­രി­നു­ണ്ടാ­വും.

നി­കു­തി ഉ­യ­രു­ന്ന­തി­ന­നു­സ­രി­ച്ചു വില്‍­ക്കു­ന്ന മ­ദ്യ­ത്തി­ന്റെ അള­വ് വര്‍­ധി­ക്കു­ന്ന അ­നു­ഭ­വ­മാ­ണ് കേ­ര­ള­ത്തി­ലു­ള്ളത്. ക­ഴി­ഞ്ഞ 29 വര്‍ഷ­ത്തെ ച­രിത്രം നല്‍­കു­ന്ന ചി­ത്രവും അ­താണ്. ബാര്‍ നി­രോധ­നം കൊ­ണ്ട് അ­വ­ശേ­ഷി­ക്കു­ന്ന ഒ­ന്ന­ര­വര്‍­ഷം യു­ഡിഎ­ഫ് സര്‍­ക്കാ­രി­നു യാ­തൊ­രു ത­ല­വേ­ദ­നയും ഉ­ണ്ടാ­കില്ല. ബി­വ­റേജ­സ് കോര്‍­പ്പ­റേ­ഷന്‍ ഔ­ട്ട്‌­ലെ­റ്റു­കള്‍ 10 ശ­ത­മാ­നം വീ­തം നിര്‍­ത്ത­ലാ­ക്കു­ന്ന­തിന്റെ ദോ­ഷം അ­നു­ഭ­വി­ക്കേ­ണ്ടി­വ­രു­ക അ­ടു­ത്ത സര്‍­ക്കാ­രാ­യി­രി­ക്കും.
മ­ദ്യന­യം : സര്‍­ക്കാ­രി­ന് 8000 കോ­ടി­ ക­മ്മിയും,  ലാ­ഭവും പണി­ അ­ടു­ത്ത സര്‍­ക്കാ­രിന് ...(അനില്‍ പെ­ണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക